മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍

റഈസ് എം പി ഒമാനൂര്‍

ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാരണങ്ങള്‍ ചരിത്രതാളുകളില്‍ കാണാവുന്നതാണ്.ഹിജ്‌റ കലണ്ടറില്‍ ആദ്യത്തെ മാസമാണ് മുഹറം പരിശുദ്ധ ദീനില്‍ ഓരോ മാസങ്ങള്‍ക്കും അതിന്റെതായ പ്രത്യകതകളുണ്ട് ചില മാസങ്ങളില്‍ ഇസ്ലാമിലെ നിരവധി പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. തികച്ചും അത്തരത്തിലുളള മാസങ്ങളില്‍ ആത്മസംസ്‌കരണം നടത്തിയും,ബഹുമാനത്തിന്റെ നിറുകടമായും,സമ്പല്‍സമൃദ്ധമായ കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തലും
ഏതൊരു മുസ്ലിമിന്റെ മേലിലും അത്യന്താപേക്ഷിതമായ കാര്യമാണ്. അല്ലാഹുവിന്റെ മാസങ്ങളെ ബഹുമാനിച്ചും സ്‌നേഹിച്ചും ജീവിതം മുഴുക്കെ കഴിച്ചുകൂട്ടിയാല്‍ അവനില്‍ നാഥന്റെ അനന്തമായ പ്രതിഫലത്തിന്റെ പേമാരികള്‍ വര്‍ഷിക്കും എന്നത് തീര്‍ച്ച.
കൂടാതെ സ്വര്‍ഗ്ഗലബ്ദിയിലേകുളള മാര്‍ഗ്ഗങ്ങളെ ആ വ്യക്തിക്ക് വഴിയൊരുക്കുകയും സാധ്യമാവുന്നതാണ്. ഇസ്ലാമിലെ ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അനുഗ്രഹീത മാസമാണ് മുഹറം. അതിനാല്‍ തന്നെ മുഹറം മാസത്തിന് അതിന്റേതായ മഹത്വങ്ങളും നാഥന്‍ വകവച്ച് നല്‍കിയിട്ടുണ്ട.് ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയത് പോലെ മൂസാ നബിയുടെ കാലത്തിലെ സംഭവബഹുലമായ കാര്യങ്ങളെ പഠനവിധേയമാക്കല്‍ അത്യാവശ്യമാണ്. അക്കാലത്ത് ഇസ്ലാമിക ആശയങ്ങളെ വക്രീകരിചും പൊളിച്ചടക്കിയും താനാണ് ഈ ലോകം അടക്കി ഭരിക്കുന്നതെന്ന് സ്വയം പ്രഖ്യാപിച്ച ഏകാധിപതിനായ ഫിര്‍ഔനിന്റെ ഭരണകാലം നടമാടിയത്. വലിയ തരത്തിലുള്ള വെല്ലുവിളികളാണ് മുസ്ലിം ലോകം അക്കാലത്ത് നേരിട്ടിരുന്നത്. ഓരോ കാലഘട്ടത്തും ഇസ്ലാമിന്റെ ആശയധാരകളെ ലോകത്ത് വിന്യസിപ്പിക്കാന്‍ ഓരോ ദൂതന്മാരെ ജഗനിയന്താവായ അല്ലാഹുതആല നിയോഗിക്കുമെന്ന് വാക്യത്തെ ആധാരമാക്കി അക്കാലത്ത് മൂസാ നബിയായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത് .മൂസാനബി(അ) ബനൂ ഇസ്‌റാഈല്‍ ജനതയെ ഫറോവയുടെ അക്രമങ്ങളില്‍ നിന്നും ക്രൂര പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഈ മുഹറം മാസത്തിലാണ് .ഇസ്ലാം സ്വീകരിച്ച മുസ്ലിംകളെ പിന്തുടര്‍ന്ന് വന്ന ഫിര്‍ഔനിനെയും സംഘത്തെയും നദിയില്‍ നദിയുടെ ആഴക്കടലിലേക്ക് താഴ്ത്തി കൊന്നൊടുക്കി ഇസ്ലാമിന്റെ ദീപശിഖയെ ലോകമാകെ വികസിപ്പിക്കാന്‍ മൂസാ നബി(അ) വഴിയൊരുക്കിയത് ഈ മാസത്തിലാണ് .കൂടാതെ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ് നംറൂദിന്റെ തീക്കെുണ്ടാരത്തില്‍ നിന്നും ഇബ്രാഹിം നബി(അ) നാഥന്‍ രക്ഷപ്പെടുത്തിയത് കത്തിയാളുന്ന തീ കുണ്ടാരത്തിലേക്ക് തങ്ങളുടെ ദൈവങ്ങളായ വിഗ്രഹങ്ങളെ വികലമാക്കിയതിന്റെ പേരില്‍ ഇബ്രാഹിം നബി(അ)നെ അവിടുത്തെ ഭരണാധികാരി നംറൂദ് തീകുണ്ടാരത്തിലേക്ക് വലിച്ചെറിഞ്ഞു. നാഥന്റെ സംരക്ഷണ കവചം ഇബ്രാഹിം നബിയേ പൊതിഞ്ഞു അല്ലാഹു തീക്കുണ്ടാരത്തിനോട് കല്‍പ്പിച്ചു നീ ഇബ്രാഹിം നബിക്ക് തണുപ്പും രക്ഷയും ആവുക യാതൊരു പോറലും ഏല്‍ക്കാതെ ആ തീകുണ്ടാരത്തില്‍ നിന്നും ഇബ്രാഹിം നബിയെ രക്ഷപ്പെടുത്തിയത് ഈ പരിശുദ്ധമാക്കപ്പെട്ട മാസത്തിലാണ് .ഇസ്ലാമിക ചരിത്രത്തില്‍ യുദ്ധം ഹറാമാക്കിയ പ്രധാനപ്പെട്ട നാല് മാസങ്ങളില്‍ ഒന്നാണ് മുഹറം മാസം ചരിത്രരേഖകളില്‍ അടയാളപ്പെടുത്തിയത് പോലെ നിരവധി വര്‍ഷങ്ങള്‍ രോഗബാധിതനായ അയ്യൂബ് നബിയുടെ ഒരുപാട് വര്‍ഷത്തിനുശേഷം രോഗം സുഖപ്പെട്ടത് മുഹറം മാസത്തിലാണ് കൂടാതെ യൂനുസ് നബി(അ)നെ വലിയൊരു സ്രാവ് വിഴുങ്ങുകയും ദിവസങ്ങളായിട്ടും യാതൊരു അക്രമങ്ങളും നേരിടാതെ രക്ഷപ്പെട്ടതും ഈ മുഹറം മാസത്തിലാണ് .അതിനുപുറമേ ലോകത്ത് ഇസ്ലാമിക ആശയങ്ങള്‍ക്ക് സംരക്ഷണം ഒരുക്കി തികച്ച സമത്വത്തിലും നൈതികമായി ഭരണം നടത്തിയ സുലൈമാന്‍ നബിയുടെ ഭരണരംഗ പ്രവേശനവും ഈ മുഹറം മാസത്തിലാണ് .ഇസ്ലാമിക ചരിത്ര രംഗങ്ങളില്‍ വളരെ ദു:ഖ പൂരിതമായ കര്‍ബല യുദ്ധം നടമാടിയത് മുഹറം മാസത്തിലാണ് .പ്രസ്തുത യുദ്ധത്തില്‍ മുസ്ലിം സമൂഹത്തിന് വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത് .തിരുനബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് കര്‍ബല യുദ്ധത്തിലാണ് .ദു:ഖ കലുഷിതമായ രംഗമായിരുന്നു അക്കാലത്ത് ലോകത്താകമാനം പ്രകടമായിരുന്നത് .കൂടാതെ യൂസുഫ് നബി (അ) നെ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതും മഹാനായ സകരിയ്യ നബി(അ) സന്താന ഭാഗ്യത്തിന് വേണ്ടി നാഥനോട് മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ യഹ് യ നബി (അ) എന്ന കുഞ്ഞിനെ അള്ളാഹു നല്‍കിയതും ഈ മുഹറം മാസത്തിലാണ് .ഇത്രയേറെ നിരവധി സംഭവ വികാസങ്ങളാണ് മുഹറം മാസത്തില്‍ നടമാടിയത് .അതിനാല്‍ ശ്രേഷ്ഠതകളുടെയും കാര്യത്തില്‍ മുഹറം മാസം ഇസ്ലാമിന്റെ ലേബലില്‍ വലിയ പുണ്യമുള്ള മാസമായി കണക്കാക്കപ്പെടുന്നു . ആരെങ്കിലും ഒരാള്‍ എന്റെ ചിഹ്നങ്ങളെ ബഹുമാനിച്ചാല്‍ അത് അവന്റെ തഖ്‌വയില്‍ നിന്നുള്ളതാണെന്ന അല്ലാഹുവിന്റെ സൂക്തത്തെ അന്വര്‍ത്ഥമായി അല്ലാഹുവും അവന്റെ റസൂലും ബഹുമാനിച്ചതിനെയും സ്‌നേഹിച്ചതിനെയും ആദരവോടെ കാണല്‍ അത്യന്താപേക്ഷിതമാണ്.

അത് മുഖേനെ സമ്പല്‍ സമൃദ്ധമായി ജീവിതലബ്ദിയിലേക്ക് ഓരോ വ്യക്തിയെയും അത് പ്രാപ്തമാക്കുമെന്നത് തീര്‍ച്ച. ഇത്തരത്തിലുള്ള ചരിത്ര സംഭവങ്ങളുടെ അനന്തരഫലങ്ങളെ മാനസാന്തരങ്ങളിലേക്ക് ആവാഹിച്ചെടുത്ത് അതിലെ ഗുണപാഠങ്ങളെ ഉള്‍ക്കൊണ്ട് ജീവിതത്തെ അനന്തപൂരിതമാക്കുവാനും ജഗന്നിയന്താവായ നാഥന്റെ പ്രീതിയെ കാംക്ഷിച്ച് ജീവിതത്തെ നേര്‍വഴിയിലൂടെ വഴി നടത്താനും മുസ്ലിംകള്‍ ഒരുങ്ങി തയ്യാറാവല്‍ നിര്‍ബന്ധമാണ് .അതിലൂടെ ഐശ്വര്യത്തിന്റെ സ്വര്‍ഗ്ഗ പറുദീസയിലേക്ക് എത്തിപ്പെടാനും സാധ്യമാവുന്നതാണ്
ഇസ്ലാമിന്റെ 9 അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഒന്നായ തൗറാത്ത് കലീമുല്ലാഹി മൂസാ നബി(അ)ന് നാഥന്‍ ഇറക്കിക്കൊടുത്തത് ഈ സുന്ദര മാസത്തിലാണ് .സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആദം നബി (അ) ന്റെ പശ്ചാതാപത്തിന്റെ നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം അല്ലാഹു മഹാന്റെ തൗബ സ്വീകരിച്ചത് മുഹറം മാസത്തിലാണ് .കൂടാതെ നൂഹ് നബി (അ)ന്റെ കാലത്ത് പ്രളയം വന്നപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെട്ട കപ്പല്‍ ജൂദി പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും മുഹറം മാസത്തിന്റെ ദിനങ്ങളിലാണ് .ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയതായി കാണാവുന്നതാണ്.

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*