മതം പഠിപ്പിക്കുന്ന പ്രതികരണ രീതികള്‍

‘നല്ലതും ചീത്തയും തുല്യമാകില്ല.തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക.ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്.ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ.മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല'(ഫുസ്സിലത്ത്34,35). ഉത്തമ മതത്തിന്‍റെ അനുയായി ചുറ്റുപാടുകളില്‍ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ ഉപര്യുക്ത വചനം.അടിച്ചവനെ […]

സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…...

മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ' നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന് [...]

നിസ്സാരമാണീ ലോക...

ഇഹലോകത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ വില വളരെ തുച്ഛമാണ്. എല്ലാം സൃഷ്ടിച്ച നാഥനറിയാമല്ലോ അതിനെന്ത് മൂല്ല്യമുണ്ടെന്ന്. അവന്‍ പരിഗണിച്ചിരുന്നുവെങ്കില്‍ നമുക്കതിനെ സര്‍വ്വാദരവുകളോടെ നോക്കിക്കാണാമായിരുന്നു. എന്നാല്‍ ദുനിയാവിനെ അല്ലാഹു തീരെ ഗൗനിച്ച [...]

ജീവിതം സങ്കടപ്പെടാനുളളതല്...

'നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കുയുമരുത്. യഥാര്‍ത്ഥ വിശ്വസികളാണെങ്കില്‍ നിങ്ങളെത്രെ അത്യുന്നതര്‍' ( ആലിംറാന്‍: 135) ഇസ്ലാമിക സായുധ സമരങ്ങളില്‍ ശോകപര്യാവസായിയായ പ്രഥമ യുദ്ധമാണ് ഉഹ്ദ് യുദ്ധം. മുസ്ലിം സൈന്യത്തിന്‍ ഏറെ പ്രയാസങ്ങള്‍ ഏല്‍കേണ്ടി വന്ന [...]

പണ്ഡിതനുണ്ടായിരിക്കേണ്ട വിശുദ്ധി

  പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്ത രാവകാശികളാണ്.പ്രവാചകന്മാരുടെ ദീനീ പ്രബോധനമെന്ന ദൗത്യം പണ്ഡിതരിലാണ് ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. പ്രവാചക ശ്രേഷ്ഠരായ മുഹമ്മദ് നബി(സ്വ) ഈ കാര്യം നമ്മെ പഠിപ്പിച്ചതാണ്. എന്‍റെ മാര്‍ഗമായ ദീനുല്‍ ഇസ്ലാമിനെ നിങ്ങള്‍ പ്രബോധനം ചെയ്യണമെന്ന് നമ്മോട് കല്‍പിക്കുകയും ചെയ്തു. മഹാനായ പ്രവാചകന്‍റെ പ്രബോധന കാലഘട്ടം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രതിബന്ധങ്ങളും […]

ഇഖ് ലാസ് : കര്‍മ്മങ്ങളുടെ കാതല്‍

സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റെ കര്‍മ്മങ്ങള്‍. അത് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചു കൊണ്ടാണ്. അതിനാല്‍ ഒരു കര്‍മ്മത്തിന്‍റേയും ബാഹ്യരൂപം മനസ്സിലാക്കി സ്വീകരിക്കപ്പെടുന്നതെന്ന് വിധിക്കാവതല്ല. മനസ്സില്‍ നിന്നാണ് […]

ഇഷ്ടമാണ് നിന്നെ…!

എന്നെ ഇഷ്ടമാണോ..  ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കാത്തവരുണ്ടാവില്ല. അത് സ്വന്തം കുട്ടിയില്‍ നിന്നാവാം, കുഞ്ഞു പെങ്ങളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആവാം, മറ്റുള്ളവരില്‍ നിന്നാവാം. ഹൃത്തില്‍ ഉത്ഭൂതമാവുന്ന പ്രത്യേക വികാരമാണ് ഇഷ്ടം. അത് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് സ്വാഭാവികമായി മുളച്ചുയരണം. എങ്ങനെയാണ് ഒരാളോട് ഇഷ്ടമുണ്ടാകുന്നത്. […]

അല്ലാഹുവിനെ ഭയപ്പെടുക

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം. ജീവിതത്തില്‍ പേടിക്കേണ്ടത് സത്യത്തില്‍ അവനെ മാത്രമാണ്. എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിന്‍റെ കല്‍പ്പനയുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍ എന്നും ഖുര്‍ആനില്‍ കാണാം. സര്‍വ്വലോക സൃഷ്ടാവായ അവനെയല്ലാതെ മറ്റാരെ പേടിക്കാന്‍. നന്മതിന്മകളെല്ലാം അവനില്‍ നിന്നാണ്. സര്‍വ്വ […]

ആദരവ്

അല്ലാഹു ആദരിച്ചവയെ ആദരിക്കല്‍ സത്യവിശ്വാസികളുടെ കടമയാണ്. ചില വ്യക്തികളേയും സ്ഥലങ്ങളേയും സമയങ്ങളേയും അല്ലാഹു പ്രത്യേകം ആദരിച്ചു. അല്ലാഹുവിന്‍റെ അടയാളങ്ങളാണ് അവന്‍ ആദരിച്ച കാര്യങ്ങള്‍. വിജയികളില്‍ പെടാന്‍ ഹൃദയാടിത്തട്ടില്‍ നിന്നുള്ള ആദരവ് അനിവാര്യമാണ്. അതില്‍ ആത്മാര്‍ത്ഥതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടാകണം. ആരേയും കാണിക്കാനല്ല, സ്വജീവിതത്തില്‍ വിജയ വൈജയന്തി പാറിക്കളിക്കാന്‍.  ചില വ്യക്തികളെ […]

നാവ് നന്നായാല്‍എല്ലാം നന്നാവും 

മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും ഘടിപ്പിക്കുകയുംചെയ്യുന്ന ഏറ്റവും മധ്യവര്‍ത്തി നാവാണ് എന്നു പറയാം.കാരണം നാവാണ് ഒരാളുടെ ഉള്ളിലുള്ളതിനെ പുറത്തേക്ക് എടുത്തിടുന്നത്. അങ്ങനെ നാവ് വഴി പുറത്തെത്തുന്ന വാക്കുകള്‍ സ്നേഹവും സാന്ത്വനവും സന്തോഷവും സഹകരണവുമൊക്കെയായി മറ്റുള്ളവരെ ആകര്‍ഷിക്കുകയും അടുപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ അവരെ പരസ്പരം ബന്ധിപ്പിക്കുകയും ഒരു സമൂഹമാക്കി മാറ്റുകയുംചെയ്യുന്നു. ചുരുക്കത്തില്‍ മനുഷ്യരെ […]