ധൂര്‍ത്ത്; അന്യം നിര്‍ത്തേണ്ട വിന

സാലിം വി.എം മുണ്ടക്കുറ്റി (റഹ്മാനിയ്യ കടമേരി)

മനുഷ്യന്‍റെ കൈ കടത്തല്‍ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം :41)
ഇന്ന് ജനങ്ങള്‍ പ്രകൃതി ക്ഷോഭങ്ങളുടെ കാരണം തേടി അലയുകയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച് സഞ്ചരിക്കുന്ന നാം ചില കാര്യങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് സാമൂഹിക പരിസ്ഥിതിയെ ഇത്രമേ വഷളാക്കിയത് .
അറബി ഭാഷയില്‍ ധൂര്‍ത്തിനെ കുറിക്കാന്‍ പ്രധാനമായും ഇസ്റാഫ്, തബ്ദീര്‍ എന്നീ രണ്ട് പദങ്ങളാണ് ഉപയോഗിക്കാറുള്ളത്. വിനിയോഗത്തില്‍ അതിരു കടക്കുക എന്ന് രണ്ട് പദങ്ങള്‍ക്കും നിര്‍വ്വചനം . എന്നാല്‍ , ആവശ്യമുള്ള കാര്യങ്ങളില്‍ ആവശ്യത്തില്‍ കവിഞ്ഞ് ധനം വിനിയോഗിക്കലും അനാവശ്യ കാര്യങ്ങളില്‍ ധനം വിനിയോഗിക്കലുമാണ് ധൂര്‍ത്ത് കൊണ്ടുള്ള വിവക്ഷ.
യഥാര്‍ത്ഥത്തില്‍ ആഡംബരവും ധൂര്‍ത്തും മനുഷ്യനെ താനല്ലാതാക്കുന്ന തികഞ്ഞ സുഖദാഹിനിയാണ് അത് നമ്മുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ഒരു വഴി മുടക്കികളായ് പ്രത്യക്ഷ്യപ്പെട്ടേക്കാം കാലക്രമേണെ നശിക്കപ്പെട്ട നാഗരികതകളുടെ പിന്നിലെ പ്രധാന കാരണം ആഡംബരവും ധൂര്‍ത്തുമാണ് .
പറങ്കിപ്പടകളുടെ അധിനിവേശം കേരളക്കരയില്‍ ആഞ്ഞടിച്ചപ്പോള്‍ മഹാനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍(റ) തന്‍റെ വിശ്വ വിഖ്യാത ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീനില്‍ അവരുടെ ആഗമനത്തെ വിമര്‍ശനാത്മകമായി എഴുതുന്നതി ങ്ങനെയാണ് .’അധിക ധനസമ്പാദനംമൂലം ധാര്‍മികാധപതനത്തിന്‍ അകപ്പെട്ടുപോയ മുസ്ലിം സമൂഹത്തിന്‍റെ ജീവിത രീതിയും ദൈവിക ചിന്തയില്ലായ്മയും കാരണം മുസ്ലിംകള്‍ക്കെതിരെ അള്ളാഹു പറങ്കിപടയെ പരീക്ഷണത്തിനയച്ചതാവാം .ഇതിന്‍റെ പശ്ചാതലത്തില്‍ ഇന്ന് നാം നേരിടുന്ന മറ്റു സാമൂഹിക ,സാംസ്കാരിക, രാഷ്ടീയ പ്രശ്നങ്ങളും നമ്മുടെ ധൂര്‍ത്ത് വഴിയെരുക്കുന്നതാണെന്നു വെക്കാം. മാത്രമല്ല ഒരു പക്ഷെ ആത്മഹത്യ കൊള്ള, കൊല പോലുള്ള സ്വയം നശീകരണത്തിന്‍റെ പടുകുഴിയില്‍ നമ്മെ വീഴ്ത്താന്‍
ആഡംബരത്തിനും ധൂര്‍ത്തിനും സാധിച്ചേക്കാം.
ഇവിടെ നാം മനസ്സിലാക്കേണ്ടത് ധൂര്‍ത്തിന്‍റെ മതകീയ മാനമാണ്. സമ്പത്തിന്‍റെ അന്ധമായുള്ള വിനിയോഗത്തെയും അതുവഴിയുള്ള ക്രയവിക്രിയവും ഇസ്ലാം അനുവദനീയമാക്കിട്ടില്ല . കാരണം മനുഷ്യ ജീവിതത്തിന്‍ അടിസ്ഥാനമായ സമ്പത്ത് എന്നെന്നും നില നില്‍ക്കേണ്ടതുണ്ട്. നിര്‍ബന്ധമില്ലാത്ത ധാനധര്‍മങ്ങളില്‍ പോലും ഇസ്ലാം വ്യക്തമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
ധൂര്‍ത്തډാര്‍ ദൈവിക കോപത്തിനിരയാവുകയും അവന്‍റെ തൃപ്തിയില്‍ നിന്ന് വിദൂരമാകുമെന്നും പരിശുദ്ദ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ ഓ…… ആദം സന്തതികളേ ആരാധനാ വേളകളിലൊക്കെയും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് കൊള്ളുക. നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത് നിശ്ചയം ധൂര്‍ത്തډാരെ അള്ളാഹു ഇഷ്ടപ്പെടുകയില്ല'(8:31)
പ്രസ്തുത ആയത്തിലേക്ക് നബി(സ) യുടെ തിരുവചനം വിരല്‍ ചൂണ്ടുന്നു.’നബി(സ) പറയുന്നു:അഹങ്കാരവും ധൂര്‍ത്തുമില്ലാതെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുക. കാരണം അല്ലാഹു അവന്‍റെ അടിമയില്‍ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നത് ഇഷ്ടപെടുന്നു(നസാള).
‘മിതത്വം പാലിച്ചവന്‍ ദരിദ്രനാവുയില്ല’പ്രവാചകാധ്യാപനം നമ്മോട് പറയുന്നത് ധൂര്‍ത്ത് ദാരിദ്രത്തിന് വിരുന്നൊരുക്കും എന്നുള്ളതാണ്. വിഢിയും,യഥാര്‍ത്ഥ ജഞാനമില്ലാത്തവനുമാണ് ധൂര്‍ത്തിന്‍റെ യധാര്‍ത്ഥ വാക്താക്കള്‍ ‘അബുദര്‍ദ്ദാഇി നിന്ന് നിവേദനം പുണ്യ നബി പറഞ്ഞു:ജീവിതത്തില്‍ മിതത്വം പാലിക്കല്‍ ഒരു വ്യക്തിയുടെ യതാര്‍ത്ഥ ജഞാനത്തില്‍ പെട്ടതാണ്.
അധവാ അത്തരം ജ്ഞാനമില്ലാത്തവരെ ധൂര്‍ത്തിലൂടെ പിശാച് തന്‍റെ വലയില്‍ കുടുക്കും. ചുരുക്കി പറഞ്ഞാല്‍ ധൂര്‍ത്ത് പിശാചിന്‍റെ വഴിയാണ്.’ പിശാച് നിങ്ങളുടെ ദാരിദ്രത്തെ കുറിച്ച് ഭയപ്പെടുത്തി നീച കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കകയും ചെയ്യുന്നു. അള്ളാഹു ആകട്ടെ അവനില്‍ നിന്നുള്ള പാപ മോചനവും അനുഗ്രഹവുമാണ് വാഗ്ദാനം ചെയ്യുന്നത്. അള്ളാഹു വിശാല ഹസ്തനും സര്‍വജ്ഞാനനുമാകുന്നു'(1:267)
നിങ്ങള്‍ ദൈവീക മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദാരിദ്രം പിടിപെടുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് പലപ്പോഴും പൈശാചിക ശ്ക്തി തന്‍റെ മാര്‍ഗത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുക. പണം സമ്പാദിക്കാനുള്ള വ്യഗ്രതയേക്കാള്‍ പതിډടങ്ങാണ് ധൂര്‍ത്തിന്‍റെ കാര്യത്തില്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത. ഇക്കാരണത്താല്‍ തന്നെ നډയുടെ ഭാഗത്തേക്ക് പണം തിരിക്കുവാന്‍ പിശാച് ഒരിക്കലും അനുവദിക്കില്ല.
ധൂര്‍ത്ത് പിശാചിന്‍റെയും അവന്‍റെ കൂട്ടുകാരുടെയും സ്വഭാവവും വിശേഷണവുമാണെങ്കില്‍ സത്യവിശ്യാസികളായ നമുക്ക് വേണ്ടത് മിതത്വ സ്വഭാവമാണ് . അല്ലാഹു അവന്‍റെ ഇഷ്ട ദാസډാരെ ഇങ്ങനെ പരിചയപ്പെടുത്തുന്നു .’ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ അതിനിടയില്‍ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'(25:67).ധൂര്‍ത്തും ആഡംബരവും ജീവിതത്തില്‍ ലയിച്ച ‘ഖാറൂന്‍’ മൂസ നബി യുടെ ജനതയില്‍ പെട്ടവനാണ്. തനിക്ക് ലഭിച്ച സമ്പത്തിനെ വേണ്ട വിധം ഉപയോഗിക്കാതെ തിډയുടെ വഴിയില്‍ ചിലവഴിച്ചതിന് അള്ളാഹു അവന്‍ നല്‍കിയ ശിക്ഷക്ക് സമാനമായ സംഭവങ്ങള്‍ നാം ഇന്ന് കണ്‍മുന്നില്‍ കണ്ട് കൊണ്ടിരിക്കുന്നു. ഖാറൂനെയും അവന്‍റെ ഭവനത്തെയും അള്ളാഹു ഭൂമിയില്‍ ആഴ്ത്തികളയുകയാണുണ്ടായത്.
ഇത്തരം സംഭവങ്ങള്‍ നടമാടുമ്പോഴും മാനവര്‍ വീണ്ടും കഴിഞ്ഞതൊക്കെ മറക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ തരം തഴാതിരിക്കാന്‍ ഏത് വി ധേനയും തന്നെ കൊണ്ട് കഴിയുന്നതിലപ്പുറം ചിലവഴിക്കുന്നു.
അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കുന്നതില്‍ മടിയും കാണിക്കുന്നു. ഇത് ഒരു ആത്മവിചിന്തനത്തിന്‍റെ സമയമാണ് മാറാന്‍ നാം തയ്യാറായില്ലെങ്കില്‍ കൂറ്റന്‍ മലകളും ,മഴയും,കാറ്റും,അടങ്ങുന്ന അള്ളാഹുവിന്‍റെ നിര്‍ജീവ സൃഷ്ടികള്‍ ഇനിയും ബാക്കിയുണ്ടെന്ന് ഓര്‍ക്കുക റസൂലിന്‍റെ പാത അനുഗമിക്കാന്‍ ശ്രമിക്കുക. പിശാചിന്‍റെ സുഹൃത്ത് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ധൂര്‍ത്തില്‍ നിന്നും അള്ളാഹു നമ്മെ രക്ഷപ്പെടുത്തുമാറാകട്ടെ .

About Ahlussunna Online 1169 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*