ആത്മീയ ചൂഷണത്തിൽനിന്ന് വിട്ടുനിൽക്കുക: ജംഇയ്യത്തുൽ മുഅല്ലിമീൻ

ചേളാരി: ആരാധനയുടെയും ആത്മീയ സദസുകളുടെയും മറവിൽ സാമ്പത്തിക ചൂഷണം നടത്തുകയും ആൾദൈവ സങ്കൽപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഭിനവ ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയണമെന്നും ആത്മീയ സദസെന്ന പേരിൽ ഇത്തരം ആളുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽനിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർവാഹക സമിതി യോഗം […]

യു.പിയില്‍ വീണ്ടും യോഗി സര്‍ക്കാര്‍ അധികാരത...

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് [...]

വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്...

സാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് [...]

ആത്മ സംസ്‌കരണത്തിലൂടെ നിത്യ ശാന്തിയിലേക്ക...

നബി (സ്വ) പറഞ്ഞു:'തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി,അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദു ഷിച്ചു.അറിയണേ,അതാണ് ഹൃദയം'(ബുഖാരി,മുസ്ലിം).മനുഷ്യന്റെ ജീവനാഡിയാണ് ഹൃദയം.അതില്ലാത്ത ജിവിതം തീര്‍ത്തും അസാധ്യം.വി [...]

കശ്മീര്‍ ഫയല്‍സ്; അര്‍ധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘ്പരിവാറാണ് ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത്. അര്‍ധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. കശ്മീര്‍ പണ്ഡിറ്റുകള്‍ ഏറെ ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു ഇന്ത്യക്കാരനും അനുഭവിക്കാന്‍ പാടില്ലാത്ത ദുരിതങ്ങളാണത്. […]

ഉക്രൈനില്‍ നിന്നും റഷ്യ പിന്‍മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാം: പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്‌കി

കീവ്: ഉക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തയ്യാറായാല്‍ പകരമായി നാറ്റോ അംഗത്വം നേടുന്നതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി. പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ […]

കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നു; കല്ലായിയിലും ചോറ്റാനിക്കരയിലും സംഘര്‍ഷം, കല്ലിടല്‍ രണ്ടാമതും നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലിടലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. കല്ലായിയില്‍ വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ […]

കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. വൈകിട്ടു മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

ഹിജാബ് നിരോധനം; ഹൈകോടതി വിധി ഭരണഘടനാ ലംഘനം, ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നത്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി •

റിയാദ്: ഹിജാബ് വിഷയത്തിൽ കർണ്ണാടക്ക ഹൈകോടതി വിധി നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായിരിക്കണമെന്ന സാമാന്യ ബോധമെങ്കിലും കോടതികൾക്ക് ഉണ്ടാകേണ്ടിയിരുന്നുവെന്നും എസ്‌ഐസി പറഞ്ഞു. മതവിശ്വാസത്തിൽ […]

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഉക്രൈനില്‍ 21 പേര്‍ മരിച്ചു

കീവ്: ഉക്രയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കീവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവെപ്പുണ്ടായത്.