പരിശുദ്ധഖുര്‍ആന്‍

മുഹമ്മദ് ശാബിന്‍ പാണ്ടിക്കാട്

സംഭവ ബഹുലമായ 23 വര്‍ഷത്തെ മുഹമ്മദ് നബി (സ്വ)യുടെ ജീവിതത്തിനിടയില്‍ അല്ലാഹു അവതരിപ്പിച്ച അമൂല്യവും അതുല്ല്യവുമായ ഗ്രന്ഥമാണ് പരിശുദ്ധഖുര്‍ആന്‍.മനുഷ്യന്‍റെ കൈ കടത്തലുകള്‍ക്ക് വിധേയമാകാതെ പരിശുദ്ധഖുര്‍ആന്‍ അവദരിച്ചത് മുതല്‍ കാലമിത്രയും നില നില്‍ക്കുന്നു.ഈ ഒരു സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എക്കാലത്തെയും മനിഷ്യരോട് സംവിധിക്കാനും പ്രശ്ന പരിഹാരങ്ങളില്‍ ഇടപെടാനും ഖുര്‍ആനിന് കഴിയുന്നു എന്നത് അതിന്‍റെ സവിശേഷതയാണ്.
മുസ്ലിമീങ്ങള്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ പരിഹാരങ്ങളും ജീവിത രീതികളും ചിട്ടപ്പെടുത്തുമ്പോള്‍ മറ്റുള്ളവര്‍ യുക്തിപരമായോ ഭൗതികപരമായോ സാന്ദര്‍ഭിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ മുകേനയോ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സൃഷ്ടാവിനെ അംഗീകരിക്കാത്തവര്‍ ഇത്തരം പ്രവര്‍ത്തനത്താല്‍ വിജയത്തേക്കാള്‍ കൂടുതല്‍ പരാജയങ്ങളുടെ പടുകുഴികള്‍ താണ്ടി കടക്കുകയാണ് ചെയ്യുന്നത്.
ജനനം മുതല്‍ മരണം വരേയും അതിന് ശേഷവും സൃഷ്ടിയും സൃഷ്ടാവുമായുള്ള ബന്ധത്തേ ഊട്ടിയുറപ്പിക്കുന്നതും പ്രായോഗിക വല്‍ക്കരണത്തില്‍ പ്രയാസമില്ലാത്ത വ്യവസ്ഥയോടും കൂടിയാണ് ഖുര്‍ആന്‍ നിലനില്‍ക്കുന്നത്.
അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് ആരാധനകള്‍ സമര്‍പ്പിച്ച് പ്രീതി കരസ്ഥമാക്കി ജീവിത സൗഭാഗ്യമായ സ്വര്‍ഗം നേടുക എന്നതാണ് മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യം.ഈ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വഴികാട്ടിയാണ് പരിശുദ്ധ ഖുര്‍ആന്‍.
ദുര്‍വ്യാഖ്യാനങ്ങളിലൂടെ അതിന്‍റെ മഹത്വത്തെയും അര്‍ത്തത്തേയും കളങ്കപ്പെടുത്തുന്ന നവ സാഹചര്യത്തിലും വേദ ഗ്രന്ഥമെന്ന നിലക്ക് അതിന്‍റെ നിലനില്‍പിന്നും പവിത്രതക്കും ഒരു ഭംഗവും വരാതിരിക്കാന്‍ ഏറെ മുന്‍ കരുതലുകള്‍ അല്ലാഹു തന്നെ സ്വീകരിച്ചിരിക്കുന്നു.
നാമാണ് ഖുര്‍ആന്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ചത്.നാം തന്നെ ആതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന ദൈവ വാഗ്ദാനം പുലരുന്നത് ദൈനം ദിനം ലക്ഷക്കണക്കിന് ജനങ്ങള്‍ അതിനെ പാരായണം ചെയ്യുന്നതിലൂടെയും മനപ്പാടമാക്കുന്നതിലൂടെയുമാണ്.ഇത്രയധികം പാരായണം ചെയ്യപ്പെടുന്നതും ഹൃദ്യസ്ഥമാക്കുന്നതുമായ മറ്റൊരു ഗ്രന്ഥം ലോകത്തില്ല.
കൈ കടത്തുലകള്‍ക്ക് പ്രസക്തിയില്ലാത്ത വിധം സൂറത്തുകള്‍ ആയത്തുകള്‍ അക്ഷരങ്ങള്‍ ഹര്‍കത്തുകള്‍ തുടങ്ങിയവ എണ്ണി ക്ലിപ്തമാക്കപ്പെടുകയും ഓരോ ആയത്തും ഇറങ്ങാനുള്ള കാരണങ്ങളും സമയങ്ങളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ശൈലിയിലും പാരായണ ശാസ്ത്രത്തിലും ഖുര്‍ആന്‍ വേറിട്ട് നില്‍ക്കുന്നുണ്ട്.ഖുര്‍ആനിന്‍റെ പാരായണ ശബ്ദത്തേ പോലും കേള്‍ക്കുന്നത് ഖുറൈഷികള്‍ വിലങ്ങിയിരുന്നത് ഖുര്‍ആനിന്‍റെ മാസ്മരികതയേ അറിഞ്ഞു കൊണ്ട് തന്നെയാണ്.
കേരളക്കരയില്‍ പാരായണ ശാസ്ത്രത്തില്‍ ഉള്ള പഠനവും അതിനുള്ള അവസരവും കൃത്യമായ ഇടപെടലിലൂടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഖുര്‍ആന്‍ പാരായണം വിവിധ രീതിയിലും ശൈലിയിലും നില നില്‍ക്കുന്നു.
ഖുര്‍ആന്‍ ഏഴു ശൈലിയില്‍ ഇറക്കപ്പെട്ടു എന്ന ഹദീസിന്‍റെ അടിസ്ഥാനത്തില്‍ തന്നേ അറബികളിലേ ഗോത്രക്കാര്‍ക്കിടയില്‍ മുഹമ്മദ് നബി (സ്വ) ഈ രീതികളിലെല്ലാം ഓതി പഠിപ്പിച്ചിട്ടുണ്ട്.
ഉമര്‍(റ)ന്‍റെ ഖിറാഅത്തിനോട് ഹിസാമുബ്നു ഹഖീം(റ)ന്‍റെ ഓത്ത് യോചിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഉമര്‍(റ) നബി സന്നിതിയില്‍ അദ്ധേഹത്തെ ഹാജറാക്കിയപ്പോള്‍ നബി രണ്ടു പേരുടെയും പാരായണം അംഗീകരിക്കുകയാണ് ചെയ്തത്.
ആദര്‍ ബൈജാന്‍ എന്ന നാട്ടില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഉസ്മാന്‍(റ)വിന്‍റെ അനുയായികളില്‍ ഖുര്‍ആന്‍ പാരായണത്തില്‍ അഭിപ്രായ വ്യത്യാസവും തര്‍ക്കം രൂപപ്പെടുകയും ഇതിന് ഒരു തീരുമാനം എടുക്കാന്‍ ഉസ്മാന്‍(റ) മദീനയിലേക്ക് സ്വഹാബത്തിനെ ക്ഷണിച്ചു.ഒരുപാട് സ്വഹാബാക്കള്‍ പങ്കെടുത്ത ആ യോഗത്തില്‍ ചില തീരുമാനങ്ങള്‍ ഇപ്രകാരമായിരുന്നു.
1.സിദ്ധീഖ്(റ)ന്‍റെ കയ്യിലുണ്ടായിരുന്ന ഖുര്‍ആന്‍ പകര്‍ത്തിയെഴുതുക.
2.ഓരോ നാട്ടിലേക്കും ഓരോ കോപ്പി അയക്കുക.
3.ഇതിലുള്ള രൂപത്തില്‍ മാത്രം പാരായണം ചെയ്യുക.
4.ഇതിന് സമാനല്ലാത്ത കോപ്പികള്‍ നഷിപ്പിക്കുക.
സൈദുബ്നു സാബിത്ത് (റ)ന്‍റെ നേതൃത്തത്തില്‍ പകര്‍ത്തിയെടുത്ത ഖുര്‍ആന്‍ മക്ക,ബസറ,കൂഫ,സിറിയ,യമന്‍,ബഹറൈന്‍.എന്നിവിടങ്ങളിലേക്ക് അയക്കുകയും ഒന്ന് മദീനയിലും ഒന്ന് ഖലീഫയുടെ അടുത്തും സൂക്ഷിച്ചു.
പ്രസ്തുത 8 ഖുര്‍ആനും നബിയില്‍ നിന്ന് കേട്ടു പഠിച്ച പല വിധത്തിലും ഓതാന്‍ കഴിയുന്നവയായിരുന്നു.നാഫിഅ് ബ്നു അബ്ദിറഹ്മാന്‍,അബ്ദുല്ലാഹിബ്നു കസീര്‍,അബൂ അംറ്,അബ്ദുല്ലാഹിബ്നു ആമിര്‍,ആസിം ബ്നു അബീ നജ്ജദിയ്യി,സംസ ബ്നു അലി,കിസാഈ എന്നിവര്‍ പണ്ഡിത മഹാډാരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവരാണ്.ഇവരാണ് 7 ഖുറാഉകള്‍.

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*