ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന […]

വഖ്ഫ് ബോർഡും പി എസ് സി യു...

ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ വഖ്ഫ് ആക്ട് 1995 ന് വിരുദ്ധമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിട്ടുള്ളത്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും പാർലമെന്റ്, നിയമസഭാ അംഗങ്ങളും ഉൾപ്പെട്ട ജനപ്രദിനിഥികളും ബോർഡ് മെമ്പർമാരും അടങ്ങുന്ന ഇന്റർവ്യൂ ബോർ [...]

അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോ...

കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന [...]

കൊറോണ മനുഷ്യകുലത്തെ ഒരൽപ്പം പോലും പിടി വിടുന്ന ലക്ഷണം ഇല്ല. കേരളീയ ജനതയും കൊറോണയുടെ മൂന്നാം തരംഗത്തെ കൺമുന്നിൽ കാണുന്നു.എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾക്ക് മതത്തെയും അതിന്റെ ആരാധന കർമ്മങ്ങളെയും മറ പിടിക്കാൻ ഉള്ള ശ്രമം വൃ [...]

മരണക്കുരുക്കാവുന്ന സ്ത്രീധനം

ഹൃദയം നടുക്കുന്ന തീരാദുഃഖത്തിന്റെ കദനമൂറുന്ന വാർത്തകൾ ആണ് രണ്ടാഴ്ചക്കിടെ കേരളത്തിൽ അരങ്ങേറിയത്.ഒരു തുണ്ട് കയറിൽ ജീവിതങ്ങൾ തൂങ്ങിയാടിയപ്പോൾ കേരളം വിതുമ്പി.ആത്മഹുതിയുടെ കാരണങ്ങൾ തേടിയുള്ള മാധ്യമങ്ങളുടെ വിശദീകരണം ‘സ്ത്രീധനമെന്ന മരണക്കുരുക്കി’ലേക്ക് ആയിരുന്നു എത്തിച്ചേർന്നത്.ഇന്ത്യൻ നിയമ പുസ്തകങ്ങൾ സ്ത്രീധനമെന്ന ദുരാചാരത്തിന്ന് കാലങ്ങൾക്ക് മുമ്പേ കൂച്ചുവിലങ്ങ് ഇട്ടുവെങ്കിലും അതിന്റെ നിയമ സാധ്യതകളെ പൂർണ്ണാർത്ഥത്തിൽ […]

വിശുദ്ധ റമളാന്‍ : പ്രതിഫലങ്ങളുടെ വാതായനം

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ്മുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. പൈശാചിക പാതയിലൂടെയുള്ള അപഥ സഞ്ചാരം നിര്‍ത്തി മുസല്‍മാന്‍ തന്‍റെ അകവും […]

ശഅ്ബാന്‍; ബറാഅത്ത് രാവിനാല്‍ ധന്യമായ മാസം

പരിശുദ്ധ റജബിന്‍റെയും റമളാനിന്‍റെയും  ഇടയിലുള്ള വളരെ പവിത്രമാക്കപ്പെട്ട മാസമാണ് ശഅബാന്‍. കാലാന്തരങ്ങളായി മുസ്ലിം സമൂഹം ഏറെ പവിത്രതയോടെ വീക്ഷിക്കുന്ന ഈ മാസത്തില്‍ ബറാഅത്ത് രാവടക്കമുള്ള മഹനീയ രാവുകളാണുള്ളത്. നബി (സ) പറഞ്ഞു: “റജബ് അള്ളാഹുവിന്‍റെ മാസവും ശഅ്ബാന്‍ എന്‍റേതും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാകുന്നു. ശഅ്ബാന്‍റെ മഹത്വത്തിന് തെളിവായി […]

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം

ലോകത്തിന്‍റെ പല ഭാഗത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ അസന്തുഷ്ടരാണ്. ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊള്ളുന്നില്ലെന്ന് മാത്രമല്ല അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു പുറമെ ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലോത്തവ ഉണ്ടെങ്കിലും വിവേചനവും അവകാശ ധ്വംസനവും കൂടുതല്‍ സംഭവിക്കുന്നത് മതത്തിന്‍റെ വഴിയിലൂടെയാണ്. ഭൂരിപക്ഷ അക്രമണത്തിന് ഇന്ത്യ പലപ്പോഴും വിധേയമായിട്ടുണ്ട് എന്നതുകൊണ്ടു […]

ചില അടയാളപ്പെടുത്തലുകളാവട്ടെ ഈ തെരഞ്ഞെടുപ്പ്

വികസനത്തിൻ മുറവിളികളുമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും വീടും ഒരിക്കൽ കൂടെ നീങ്ങുകയാണ്. ഇതുവരെ മിണ്ടാത്തവർ,ചിരിക്കാത്തവർ,സംസാരിക്കാത്തവരെല്ലാം ഖദർ ധാരികളായി നാട്ടുകാർക്ക് മുന്നിൽ കൈകൂപ്പി നടക്കുന്നു. വഴിനീളെ ഫ്‌ളെക്സുകളും ബാനറുകളും ചുവരെഴുത്തുകളും നിറഞ്ഞു കവിഞ്ഞു. ഇലക്ഷൻ കഴിയുന്നതോടെ എല്ലാം പഴയപടി തന്നെ. അധികാരം കയ്യിലാക്കാനുള്ള ഈ വക നാടകങ്ങളെല്ലാം നാം ഒരുപാട് […]

പിന്നോക്കക്കാരുടെ അവകാശം ഹനിക്കാത്തതാവട്ടെ സംവരണം

ഭരണഘടന 103- ാം ഭേതഗതിയുടെ പശ്ചാത്തലത്തിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കു ലഭിക്കേണ്ട സംവരണം അട്ടിമറിക്കും വിധം കേരളസർക്കാർ കൈക്കൊണ്ട സമീപനം തിരുത്തപ്പെടേണ്ടതു തന്നെയാണ്. അർഹതപ്പെട്ടവരെ തഴയുകയും അനർഹരെ മാനിക്കുകയും ചെയ്യുന്ന സാമുദായിക സംവരണം ജാതി, മത ഭേതമന്യേ സർവ്വർക്കും ആപത്തും അസ്വീകാര്യവുമാണ്. എന്നാൽ, സംവരണ സമുദായ കൂട്ടായ്മ […]