ഹര്‍ത്താല്‍ നടത്തിയവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം; കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹരജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് […]

ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എ...

ധക്ക: ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി. നിരവധി പേരെ കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മേഖലയിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് പുറപ്പ [...]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്ര...

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ [...]

പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു ലീഗ്, പലയിട...

കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു മുസ്ലിംലീഗാണെന്നും ലീഗിനെ പരാജയപ്പെടുത്താന്‍ സി.പി.എം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസ [...]

മമ്പുറം തങ്ങള്‍ : ആത്മീയതയിലെ നിറ സാന്നിധ്യം

കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് ജ്വലിച്ചു നിന്ന മഹാനാണ് സയ്യിദ് അലവി മമ്പുറം തങ്ങള്‍. കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിനു വേണ്ടി ഉയിഞ്ഞു വെച്ചതായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ക്കെതിരെ നില കൊള്ളുകയും ഹിന്ദു-മുസ്്‌ലിം സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുകയും മതമൈത്രിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ആത്മീയതയിലെ നിറ […]

സ്വയം നിലനില്‍പ്പിന് ചരിത്രം വക്രീകരിക്കരുത്…

സംഘടന വൈകാരികതക്ക് വേണ്ടിയും അണികളില്‍ ആവേശം ജനിപ്പിക്കാന്‍ വേണ്ടിയും പ്രാസംഗികന്റെ ആലങ്കാരികതയെന്നോണം മുത്ത് റസൂലിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹത്തിലേക്ക് പ്രഘോഷണം നടത്തുന്ന തല്‍പര കക്ഷികളുടെ നീക്കത്തെ വളരെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് വെച്ച് നടന്ന സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ .പ്രബോധനത്തിന്റെ ഉത്തരവാദിത്വം […]

കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരം; മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ഗാന്ധി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോണ്‍ഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല.ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും […]

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഡല്‍ഹിക്ക്, കെ.സി വേണു ഗോപാലിനെയും സോണിയ വിളിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും ഡല്‍ഹിക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഒരു ദിവസത്തെ ഇടവേളയെടുത്ത് വെള്ളിയാഴ്ച്ച ഡല്‍ഹിയിലെത്തും. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംഘടനാ ജനറല്‍ […]

സര്‍ക്കാരിനെതിരെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍; നാളെ രാവിലെ 11.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ […]

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കില്ല; ഭരണഘടനാ ബെഞ്ചിലെ വാദം പൂര്‍ത്തിയായിട്ടില്ല

ഡല്‍ഹി; ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വീണ്ടും കേസ് പരിഗണിക്കുന്നത് മാറ്റിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് […]