കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ്‌ത് വിട്ടതായും മധ്യസ്ഥരുടെ സമാ ധാന നീക്കം ഇസ്‌റാഈൽ തു ടർച്ചയായി തടസപ്പെടുത്തുക യാണെന്നും ഹമാസ് പറഞ്ഞു. 40 ദിവസത്തെ താൽക്കാ ലിക വെടിനിർത്തലിനാണ് കെയ്റോ ചർച്ച ഊന്നിയിരു ന്നത്. പ്രതിനിധി സംഘം കെ യ്റോയിൽനിന്ന് തിരിച്ചതായും ചർച്ചയിൽ ഉരുത്തിരിഞ്ഞകാര്യ ങ്ങൾ സംഘടനാ നേതൃത്വവുമാ യി അവർ ചർച്ച ചെയ്യുമെന്നും മേഖലയിലെ സുസ്ഥിതിക്ക് ശ്ര മങ്ങൾ തുടരുമെന്നും ഹമാസ്അറിയിച്ചു.തിർന്ന നേതാവ് സാമി അബു സുഹ്രി ആരോപിച്ചു.വിഷയത്തിൽ ഇസ്റാഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ യ്റോയിലേക്ക് പ്രതിനിധി സം ഘത്തെ അയക്കാനും അവർ കൂട്ടാക്കിയിരുന്നില്ല.വെടിനിർത്തൽ കാലയള വിൽ ഇസ്റാഈൽ ബന്ദികളു ടെയും ഫലസ്തീൻ തടവുകാരു ടെയും മോചനത്തിനും ചർച്ച ലക്ഷ്യമിട്ടിരുന്നു.അതേസമയം ഗസ്സയിൽ ഇപ്പോഴും ജീവനോടെ അവ ശേഷിക്കുന്ന ബന്ദികളുടെ പേ രുവിവരങ്ങൾ കൈമാറാത്ത തുകൊണ്ടാണ് ഇസ്റാഈൽ ചർച്ചയിൽനിന്ന് വിട്ടുനിന്ന തെന്നാണ് വിവരം. ബന്ദികൾ ഗസ്സയിൽ പലയിടങ്ങളിലായ തിനാൽ വെടിനിർത്തൽ പ്രാ ബല്യത്തിൽ വരാതെ ഈ ആവ ശ്യം നിറവേറ്റുക അസാധ്യമാ ണെന്ന് ഹമാസ് ഇസ്‌റാഈലി നെ നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ചർച്ച അടുത്തയാഴ്ചയും തുടരുമെന്നാ ണ് റിപ്പോർട്ടുകൾ.ഈജിപ്തിന്റെയും ഖത്ത റിന്റെയും നേതൃത്വത്തിൽ കെ യ്റോ കേന്ദ്രീകരിച്ച് നാലു ദി വസങ്ങളിലായി നടന്ന ചർച്ച കൾക്ക് തുരങ്കംവയ്ക്കാൻ ഇസ്റാ ഈൽ ശ്രമിച്ചതായി ഹമാസ് മുസമാധാന നീക്കത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധമാ ണെന്ന് ഹമാസ് കൂട്ടിച്ചേർത്തു.തെക്കൻ ഗസ്സയിലെ റഫയിൽ ഫലസ്‌തീൻ സ്വദേശികളെ കൂട്ടമായി മറവ് ചെയ്യുന്നു ബന്ദികളുടെ കൈമാറ്റത്തിന് മുന്നേ വെടിനിർത്തൽ പ്രാബല്യ ത്തിൽ വരണമെന്നാണ് അവർ ശഠിക്കുന്നത്. ഗസ്സയിൽനിന്ന് ഇസ്‌റാഈൽ സൈന്യത്തിൻ്റെ പിന്മാറ്റവും അവർ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ തെക്കൻ ഇസ്‌റാ ഈലിലെ റഫയിൽ സൈനിക നടപടിയുമായി മുന്നോട്ടുപോ കുമെന്നും അന്താരാഷ്ട്ര പ്രതി ഷേധങ്ങളെ വകവയ്ക്കുന്നില്ലെന്നും ഇസ്‌റാഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാ ഹു പറഞ്ഞു. ഹമാസിനെ തി രഞ്ഞ് ഗസ്സയിൽ എവിടെയും പോകുമെന്നും അദ്ദേഹം കുട്ടി ചേർത്തു.
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
ഉള്ളുലച്ച് മുണ്ടക്കൈ; മരണ സംഖ്യ 270 ആയി; രണ്ടാം...
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 264 ആയി ഉയര്‍ന്നു. തിരച്ചിലില്‍ ഇതുവരെ 173 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 96 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്ക
[...]
മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപ...
വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വി
[...]
ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; മലയാ...
അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. ലൂയിസ് വിറ്റണ് ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപ
[...]
Be the first to comment