മുല്ലക്കോയ തങ്ങള്‍ ഖുതുബിയോട് പറഞ്ഞത്

ടി.എസ് ഇബ്റാഹീം കുട്ടി മുസ്ലിയാര്‍/കെ. ഉനൈസ് റഹ്മാനി വളാഞ്ചേരി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലയെടുപ്പുളള നേതാക്കന്മാരുടെയും കേരളത്തിലെ സമുന്നതാരായ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ ഗുരുവും മുസ്ലിം ചരിത്രത്തിന്‍റെ നവോത്ഥാന ഇടങ്ങളിലെ നിസ്തുല്യ വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകളുടെ മകനും പണ്ഡിതനും വാഗ്മിയും സമസ്തയുടെ വിശിഷ്യ, കണ്ണൂര്‍ ജില്ലയുടെ നവേത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായ ടി. എസ് ഇബ്റാഹീം കുട്ടി മുസ്ലിയാരുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

ഉസ്താദിന്‍റെ ചെറുപ്പം മുതല്‍ തന്നെ തുടങ്ങാം. ജനനം, കുടുംബം?

കണ്ണൂര്‍ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരില്‍ 1938 ജൂണ്‍ 10 നാണ് ഞാന്‍ ജനിച്ചത്. ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകളുടെ ഭര്‍ത്താവായ മുഹമ്മദ് സഈദ് മുസ്ലിയാര്‍ കാസറഗോഡാണ് പിതാവ്. വലിയ പണ്ഡിതനും വാഇള്വും നൈമിശിക കവിയുമായിരുന്ന ആദ്ദേഹം, അറബി കവിതാ രചനയില്‍ വലിയ നുപുണനായിരുന്നു. രണ്ടായിരം ബൈത്തുളള മിന്‍ഹത്തുല്‍ ഹര്‍ഫിയ്യ, അല്‍ ബഹസുല്‍ ഹുറൂഫ് എന്നീ അറബി കാവ്യരചനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. മാത്രമല്ല, ഖുതുബിയുടെ നിര്‍ദേശ പ്രകാരം പാരമ്പര്യമായി നാം ഓതിവരുന്ന ബദര്‍ മൗലീദിലെ ഹദീസിന് പകരം മറ്റൊന്ന് രചിച്ചുളള ബദര്‍ മൗലീദും തയ്യാറാക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭ പണ്ഡിതډാരായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, സ്വദഖത്തുളള മുസ്ലിയാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍ തുങ്ങിയവര്‍ ഖുതുബിയുടെ വാഴക്കാട് ദര്‍സിലെ പിതാവിന്‍റെ ശരീക്കന്മാരാണ്. നെല്ലിക്കുത്ത് (കാസറഗോഡ്), കല്ലറക്കല്‍, പാലൂര്‍ എന്നിവിടങ്ങളില്‍ പിതാവ് സഈദ് മുസ്ലിയാര്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
മാതാവ് ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ രണ്ടാമത്തെ മകള്‍ കുഞ്ഞിപ്പാത്തു. ഖുതുബിയില്‍ നിന്ന് പഠിച്ചിട്ടുണ്ട്. ആറ് പെണ്‍ മക്കളും മൂന്ന് ആണ്‍ മക്കളുമാണ് ഖുതുബിക്കുളളത്.

കേരളത്തിലെ തലയെടുപ്പുളള പണ്ഡിതډാരുടെ ആത്മീയ ഗുരുവും സമസ്തയുടെ സമുന്നതനായ നേതാവുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകളുടെ മകനെന്ന നിലയില്‍ പിതാമഹനെ എങ്ങിനെ ഓര്‍ക്കുന്നു. ?

അഗാധ ബുദ്ധി സാമര്‍ത്ഥ്യവും കാര്യങ്ങള്‍ വേണ്ടതു പോലെ ഗ്രഹിക്കുന്നതില്‍ പ്രത്യേക കഴിവും പ്രാപ്തിയും ഉണ്ടായിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു ഖുതുബി മുഹമ്മദ് മുസ്ലിയാര്‍. സമസ്തയുടെ ശില്പികളില്‍ പ്രധാനിയും ആ കാലഘട്ടത്തിലെ അന്തിമ തീരുമാനവും ആദ്ദേഹത്തിന്‍റേതായിരുന്നു. സമസ്തയുടെ പ്രത്യേക യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്.

മലപ്പുറം ജില്ലയിലാണെല്ലോ ഖുതുബി ഉസ്താദ് ജനിച്ചത് , പിന്നെ എങ്ങിനെയാണ് കണ്ണൂരിലെത്തുന്നത്. ?

മലപ്പുറം ജില്ലയിലെ എ. ആര്‍ (അബ്ദുറഹ്മാന്‍) നഗര്‍, കൊടുവായൂര്‍ ചെറുചാലില്‍ അഹ്മദ് എന്നവരുടെ മകനായി 1877(ഹി.1299)ലാണ് ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ജനിക്കുന്നത്. പിതാവ് അഹ്മദ് ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ പിതാവിന്‍റെ ജ്യേഷ്ടസഹോദരന്‍റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്. പ്രാഥമിക പഠനം ജډ നാട്ടില്‍ തന്നെയായിരുന്നു. ശേഷം ഖുതുബിയുടെ മൂത്താപ്പ, തലക്കടത്തൂര്‍ സ്വദഖത്തുളള മുസ്‌ലിയാരുടെ പിതാവ് പോക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ത്തു. പ്രാഥമിക കിതാബുകള്‍ പഠനം നടത്തുന്നത് അവിടെ വെച്ചാണ്.
പിന്നീട്, ആ കാലഘട്ടത്തിലെ ഏറെ പ്രസിദ്ധനും പല ഫന്നുകളിലും അഗാധ പാണ്ഡിത്യത്തിനുടമയുമായ ചാലിലകത്ത് കുഞ്ഞമദ് ഹാജി മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച് കൊണ്ട് ഉയര്‍ന്ന കിതാബുകള്‍ പഠനം നടത്തി. വാഴക്കാട് ദാറുല്‍ ഉലൂമിലും പെരിങ്ങാടി ജുമുഅത്ത് പളളിയിലും മറ്റ് പലസ്ഥലങ്ങളിലുമായിരുന്നു ചാലിലകത്തിന്‍റെ ദര്‍സ്. കുഞ്ഞമ്മദ് ഹാജി തങ്ങളുടെ ശിഷ്യത്വം സ്വീകരി ച്ചതോടെ അവരുടെ പ്രധാന ഖാദിമായിരുന്നു ഖുതുബി.
പെരിങ്ങാടി താമസിക്കുന്ന കാലത്ത് ചൊക്ലി ഈസ്റ്റ് പള്ളൂരിലെ ചില പണ്ഡിതډാര്‍ക്ക് പെരിങ്ങാടിയുമായും കുഞ്ഞമ്മദ് ഹാജിയുമായും ഗാഡമായ ബന്ധമുണ്ടായിരുന്നു. കൂട്ടത്തില്‍ ആലമുളളതില്‍ അഹ്മദ് മുസ്ലിയാരുടെ മകള്‍ മര്‍യമിനെ ഖുതുബിക്ക് വേണ്ടി വിവാഹാലോചന നടത്താന്‍ കുഞ്ഞഹമ്മദ് ഹാജിയുമായി അവര്‍ സംസാരിച്ചു. തദടിസ്ഥാനത്തില്‍ അവര്‍ തമ്മിലുളള വിവാഹം നടക്കുകയും വടക്കന്‍ സമ്പ്രദായമനുസരിച്ച് ഖുതുബി ഭാര്യവീടായിരുന്ന ചൊക്ലി ഈസ്റ്റ് പള്ളൂരി(കണ്ണൂര്‍)ലെത്തുന്നത്.

ഖുതുബി ഉസ്താദിന്‍റെ വൈജ്ഞാനിക ഇടപെടലുകള്‍?

ഖുതുബിയുടെ പ്രധാന ഉസ്താദായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മുസ്ലിയാര്‍ ഇസ്ലാമികമായ പല ഫന്നുകളിലും പ്രഗത്ഭനും പ്രശസ്ത പണ്ഡിതന്മാരുടെ ഇടയില്‍ സര്‍വ്വ വിജ്ഞാന ശാഖകളിലും തിളങ്ങിയ വ്യക്തിത്വവുമായിരുന്നു. ഏറെ പ്രശസ്തനായിരുന്നുവെങ്കിലും ബഹുമാന്യനായ ഖുതുബി തങ്ങള്‍ക്കാണ് അദ്ദേഹത്തേക്കാള്‍ പേരും പെരുമയും ഉണ്ടായിരുന്നത്. ഖുതുബിയുടെ അറിവ് പഠിച്ചതിലുപരിയായി എല്ലാ ഫന്നുകളിലും ഉന്നത നിലവാരം പുലര്‍ത്തിയുരുന്നു. ‘ലദുന്നിയായ’ കഴിവാണെന്ന് അക്കാലഘട്ടത്തിലെ എല്ലാവരും സമ്മതിച്ച കാര്യമാണ്.
ദര്‍സിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. മുതഅല്ലിമീങ്ങളുടെ പാര്‍പ്പിടം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ ശരിയായ രൂപത്തില്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ മാത്രമെ ദര്‍സ് നടത്താവൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നു മഹാനവറുകള്‍ക്ക്. മുതഅല്ലിമീങ്ങള്‍ ദര്‍സ് പഠനമല്ലാത്ത കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കര്‍ശനമായി നിരോധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വാഴക്കാട്, പാനൂര്‍, നാദാപുരം, പെരിങ്ങാടി മുതലായ സ്ഥലങ്ങളില്‍ ദിര്‍ഘകാലം ദര്‍സുകള്‍ നടത്തിയിട്ടുണ്ട്. പാനൂരില്‍ ഏകദേശം 40 തോളം വര്‍ഷം ഇടവേളകളിലായി ദര്‍സ് നടത്തിയിട്ടുണ്ട്. ഇടക്ക് പാനൂര്‍ പ്രദേങ്ങളിലുളള കല്ലറക്കല്‍, കൈവേലിക്കല്‍, മാക്കൂല്‍ പീടിക മുതലായ സ്ഥനങ്ങളിലെ പളളികളില്‍ പെട്ടെന്ന് പോയി ദര്‍സ് നടത്താറുണ്ടായിരുന്നു. ശമ്പളം എവിടെയും ഇല്ലായിരുന്നു. വേണ്ട സൗകര്യങ്ങള്‍ മുഴുവനും പ്രദേശവാസികള്‍ ചെയ്ത് കൊടുക്കും. പ്രായാധിക്യം വന്നപ്പോള്‍ സ്വന്തം വീട്ടിലും സ്വന്തം എടുപ്പിച്ച മാങ്ങാട് (ഖുതുബി ) പളളിയിലും കുറെ കാലം ദര്‍സ് നടത്തിയിരുന്നു.
ഇക്കാലയളവില്‍ പ്രഗത്ഭരായ സമസ്തയുടെയും മറ്റുതലപ്പത്തിരിക്കുന്ന അനവധി പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഖുതുബി തങ്ങള്‍ക്കായിട്ടുണ്ട്. മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍, കീഴന കുഞ്ഞബ്ദുളള മുസ്ലിയാര്‍, ശംസുല്‍ ഉലമ, പൂക്കോയ തങ്ങള്‍(തലശ്ശേരി ഖാസി), മുഹമ്മദ് ശീറാസി നാദാപുരം തുടങ്ങി നിരവധി പേര്‍ ആ ഗണത്തില്‍ പെടും.

നിലപാടുകളെ കുറിച്ച് ?

പൊതുവില്‍ ഏതൊരു കാര്യത്തിലും സ്വന്തമായ നിലപാടുളള വ്യക്തിത്വ മായിരുന്നു. വിഷയങ്ങള്‍ കൃത്യമായി പഠിച്ച് മാത്രമെ ഇടപെടാറുളളൂ എന്നതും അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. അത് അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതാണ്.
ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ഒരു ചെറിയ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. സ്വന്തം ഒരു വീട് ഉണ്ടാക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ ബഹുമാനപ്പെട്ട വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ചെറുതല്ലാത്ത ഒരു വീട് എടുക്കുവാനും അതിന്‍റെ മറ്റ് കാര്യങ്ങളും നിര്‍ദേശിച്ചു കൊടുത്തു. സ്ഥലം വാങ്ങുകയും സാമാന്യം വലുപ്പമുളള ഒരു വീട് നിര്‍മിക്കുകയും ചെയ്തു. അതില്‍ നിസ്കാരത്തിനും ദര്‍സിനും സൗകര്യമുളള ഒരു പളളി തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് ഒരു പണ്ഡിതന് ഇത്രയും വലിയ വീട് എന്തിന് എന്ന് ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു. ഈ വിവരം ഖുതുബിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ څതന്‍റെ വീട് തന്‍റെ ആവശ്യങ്ങള്‍ക്കുളളതാണ്, ആവശ്യത്തിനനുസരിച്ച് വീട് വലുതാക്കാവുന്നതുമാണ്. സന്ദര്‍ശകര്‍, കുടുംബാദികള്‍ മുതലായവര്‍ ഏതെങ്കിലും ഒരു അവസരത്തില്‍ എന്‍റെ വീട്ടില്‍ വരികയാണെങ്കില്‍ അവര്‍ക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങളും മറ്റും ചെയ്തു കൊടുക്കല്‍ ആവശ്യമാണെന്നും ആവശ്യങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണെന്നും എപ്പോഴാണ് ആവശ്യമായി വരിക എന്നത് നിര്‍ണയിക്കാന്‍ പറ്റാത്തതുമാണെന്നും ബഹുമാനപ്പെട്ട വരക്കല്‍ തങ്ങളുടെ നിര്‍ദേശത്തെ വഴങ്ങിയാണ് ഈ വീട് നിര്‍മിച്ചതെന്നുംچ മഹാന്‍ മറുപടിയായി പറഞ്ഞു.

ഖുതുബി ഉസ്താദിന്‍റെ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഉസ്താദിന്‍റെ വിദ്യാഭ്യാസം, ഉസ്താദുമാര്‍?

അതെ, ഖുതുബിയില്‍ നിന്ന് കിതാബോതിയിട്ടുണ്ട്. ഞാന്‍ പെരിങ്ങത്തുര്‍, പയ്യോളി, ചെറുകുന്ന്, ചാലിയം, പാപ്പിനിശ്ശേരി, മെഗ്രാല്‍ പുത്തൂര്‍(കാസറഗോഡ്) എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തിയിട്ടുണ്ട്. കൂടാതെ, ഉപരിപഠനം പട്ടിക്കാട് ജാമിഅയിലുമായിരുന്നു. ഖുതുബിക്ക് പുറമെ പിതാവ് സഈദ് മുസ്ലിയാര്‍, കെ. പി മുത്തുക്കോയ തങ്ങള്‍(തലശ്ശേരി), മുഹമ്മദ് കോയ തങ്ങള്‍ പനയത്തില്‍, ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, വി ഇബ്രാഹിം മുസ്ലിയാര്‍, പട്ടിക്കാടില്‍ നിന്ന് ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവരില്‍ നിന്നും പഠിച്ചിട്ടുണ്ട്

അദ്ധ്യാപനം, ശിഷ്യന്മാര്‍?

പാനൂര്‍, മട്ടന്നൂര്‍, അഴിയൂര്‍ ചുങ്കം , മാങ്ങാട് ജുമഅത്ത് പള്ളി, ഇരിക്കൂര്‍ എന്നിവടങ്ങളില്‍ ദര്‍സ് നടത്തി. പുതുവാച്ചേരി മുദരിസ് ഹാഫിസ് അബ്ദുറസാഖ് ഫൈസി , കൊയ്യോട് മുദരിസ് ഹാഫിസ് അബ്ദുറഊഫ് ഫൈസി, ഇഖ്റഅ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ ഹിഫ്ള് അദ്ധ്യാപകനും മുദരിസുമായ ഹാഫിള് ഇബ്രാഹിം ഫൈസി തുടങ്ങി ഒട്ട്നവധി ശിഷ്യډാര്‍ക്ക് കിതാബോതി കൊടുക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

പഴയ കാല ദര്‍സ് സിസ്റ്റവും പുതിയ വാഫി, റഹ്മാനി, ഹുദവി പോലോത്ത സമന്വയ വിദ്യഭ്യാസ കരിക്കുലത്തെയും എങ്ങിനെ നോക്കികാണുന്നു.?

പളളി ദര്‍സുകളുടെ ഈ പഴമ ഇന്നത്തെ സമന്വയ വിദ്യഭ്യാസത്തിനില്ല. ഒറ്റ ഉസ്താദില്‍ നിന്ന് പഠിക്കുന്ന രീതിയിലൂടെ ഉസ്താദുമാരോട് കൂടുതല്‍ അടുക്കാന്‍ സാധിച്ചിരുന്നു. എന്നിരുന്നാലും മറ്റ് വിദ്യഭ്യാസങ്ങളും കൂടി കിട്ടുന്നത് കൊണ്ട് തന്നെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന അംഗീകാരമാണ് ഇന്നുളളത്. ഉന്നത അറിവുകള്‍ ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നതിനാല്‍ ആനുകാലിക വിഷയങ്ങളില്‍ ഇടപെടാനും ഇടപഴകാനും സാധിക്കുന്നു. മാത്രമല്ല, പ്രബോധന രംഗത്ത് കാലാനുസൃതമായ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഗതാര്‍ഹമാണ്. വാഫി, ഹുദവി സ്ഥാപനങ്ങളെ വലിയ ഇഷ്ടമാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറുമുണ്ട്.

പൊതു രംഗത്തേക്, അഥവാ സംഘടനാ ജീവിതത്തിലേക്ക് കടന്ന് വരുന്നത് എങ്ങിനെയാണ്.?

പട്ടിക്കാട് ജാമിഅയില്‍ പഠിക്കുമ്പോഴാണ് സംഘടനാ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പാണക്കാട് സയ്യിദ് ഉമറലി തങ്ങള്‍ക്ക് ശേഷം നൂറുല്‍ ഉലമയുടെ മൂന്നാമത്തെ പ്രസിഡന്‍റായി എന്നെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പിന്നീട് വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ജനറല്‍ ബോഡി മെമ്പറാടയിട്ടാണ് പൊതുരംഗത്തേക്കെത്തുന്നത്. അക്കാലഘട്ടത്തില്‍ വിദ്യഭ്യാസ ബോര്‍ഡിന്‍റെ ആദ്യകാല പ്രവര്‍ത്തകډാരായിരുന്ന കെ പി ഉസ്മാന്‍ സാഹിബ്, ടി കെ അബ്ദുല്ല മൗലവി, കെ എം കെ മൗലവി പാനൂര്‍, പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരോടൊപ്പം തുടക്കത്തില്‍ ചെറിയ പ്രവര്‍ത്തകനായി സേവനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അത് പോലെ 40 വര്‍ഷത്തോളം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മെമ്പറായിട്ടുണ്ട്. കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തുടക്കത്തില്‍ അതിന്‍റെ പ്രധാന പ്രവര്‍ത്തകനും കണ്ണൂര്‍-കാസറഗോഡ് ജില്ല സംയുക്ത സുന്നിയുവജന സംഘത്തിന്‍റെ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍, പദവികള്‍?

കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജോ. സെക്രട്ടറി, അടുത്ത കാലത്തായി സമസ്തയുടെ കേന്ദ്ര മുശാഅറ അംഗം. മഹല്ലി കമ്മിറ്റി പ്രസിഡന്‍റ് , പല സ്ഥാപനങ്ങളുടെയും രക്ഷാധികാരി മുതലായവ.

ഖാളി സ്ഥാനം?

പാനൂര്‍, അഴിയൂര്‍, ചെണ്ടയാട്(കല്ലറക്കല്‍), പുല്ലിയോടി, മാവിലേരി, വരപ്പാറ, നാമത്ത്, പള്ളിയാഇ, കിണവക്കല്‍, പൊന്യം പാലം, ചൊക്ലി, വയലകണ്ടി, ഗ്രാമത്തി, മാരാം കണ്ടി സി പി റോട് മുതലായ സ്ഥലങ്ങളിലെ ഖാളിയാണ്.

നവോത്ഥാന മേഖലയിലെ സമസ്തയുടെ ഇടപെടലുകളെ കുറിച്ച്?

മുമ്പുളളതിനേക്കാള്‍ ജനങ്ങളുമായി സമസ്തയുടെ ബന്ധവും സ്വീകാര്യതയും ഇന്ന് കൂടുതലായി ഉണ്ട്. 90 ാം വാര്‍ഷികത്തോടമ്പന്ധിച്ചുളള പ്രചരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പ്രബോധനങ്ങള്‍ എന്നിവ വളരെയധികം സമസ്തയെ പരിചയപ്പെടാനും മനസ്സിലാക്കുവാനും സധാരണക്കാര്‍ക്കും പൊതുസമൂഹത്തിനും സാധിച്ചിട്ടുണ്ട്.

സമസ്തയുടെയും അഹ്ലുസ്സുന്നത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ ഇടം?

കണ്ണൂര്‍ ജില്ലയിലെ സമസ്യുടെയും കീഴ്ഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വോപരി നല്ല രിതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. പ്രവര്‍ത്തകډാരുടെ സാമ്പത്തിക പരാധീനതകളും ബുദ്ധിമുട്ടുകളും ഉണ്ട്. എന്നിരുന്നാലും സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റാതായ രീതിയില്‍ തന്നെ നടക്കുന്നത് കൊണ്ട്.

കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ അവകാശികളായി പുത്തന്‍വാദികള്‍ രംഗത്ത് വരുമ്പോള്‍ അവരെ കുറിച്ച്? ഒപ്പം, 1989 ലെ പ്രശ ്നങ്ങളെ എങ്ങിന ഓര്‍ക്കുന്നു?

കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ സമസ്തയുടെ ഇടം അവകാശപ്പടുന്നവര്‍ അനവധിയുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും സമസ്ത ചെയ്ത, അല്ലെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ അരികത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായി, ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനമാണ് സമസ്യുടെ കീഴിലുളള പതിനായിരത്തോളം മദ്രസകള്‍. ഇത്തരം വലിയ പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.
പിന്നെ, സമസ്തയിലെ പ്രശ്നങ്ങളുടെ മുമ്പും ശേഷവും സമസ്തയല്ലാത്ത മറ്റൊരു സംഘടനയിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. സമസ്തയില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. കണ്ണൂര്‍ ജില്ലയിലെ തന്നെ ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇതിന് സാധിച്ചിട്ടുളളൂ.

ചെറുശ്ശേരി ഉസ്താദ്, കുമരംപുത്തൂര്‍ ഏ.പി മുഹമ്മദ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു ഉസ്താദ് തുടങ്ങിയ സമസ്തയുടെ നേതൃനിരയുടെ തുടര്‍ച്ചയായ വിയോഗത്തെ സംബന്ധിച്ച്, കൂടെ പുതിയ നേതൃത്വത്തെ എങ്ങനെ നേക്കികാണുന്നു?

ചെറുശ്ശേരി ഉസ്താദ് എന്‍റെ ശരീക്കാണ്. അതു പോലെ ബാപ്പു ഉസ്താദുമായി അബേദ്ധ്യ ബന്ധം എനിക്കുണ്ടായിരുന്നു. ഇവരുടെ വേര്‍പാട് സമസ്തയുടെ എല്ലാ മേഖലകളെയും സംബന്ധിച്ച് വലിയ നഷ്ടമാണ്. പുതിയ നേതൃത്വ കുറിച്ച് പറയുമ്പോള്‍, കാലത്തിനനുസരിച്ച് യോജിച്ച ആളുകള്‍ കടന്ന് വരും അതാണ് സമസ്തയുടെ ചരിത്രം നമുക്ക് പറഞ്ഞ് തരുന്നത്. പുതിയ നേതൃത്വം എന്ത് കൊണ്ടും യോഗ്യരും കഴിവുറ്റവരുമാണ്. മൊത്തത്തില്‍ അവരെ കുറിച്ച് നല്ല അഭിപ്രായമാണ് എനിക്കുളളത്.

അറബി കാവ്യരചനയില്‍ മുന്‍കാല കേരളീയ പണ്ഡിതന്മാര്‍ക്ക് പ്രത്യേക കഴിവും താല്‍പര്യവും ഉണ്ടായിരുന്നല്ലോ? വിശിഷ്യ, ഉസ്താദിന്‍റെ പിതാവ് അറബി കാവ്യ രചനയില്‍ നിപുണനും കാവ്യ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ? ആ രീതിയില്‍ ഉസ്താദ് വല്ല രചനയും നടത്തിയിട്ടുണ്ടോ?

എന്‍റെ പിതാവ് നിമിശ കവിയും അറബി രചനയില്‍ അഗ്രഗണ്യനുമായിരുന്നു. പക്ഷെ, ഞാന്‍ ആ രീതിയില്‍ ശ്രമിച്ചിട്ടില്ല. രചനകളൊന്നും നിര്‍വ്വഹിച്ചിട്ടുമില്ല.

ഉസ്താദിന്‍റെ മക്കള്‍, സഹോദരങ്ങള്‍ ?

എനിക്ക് നാല് സഹേദരങ്ങളും ഒരു സഹോദരിയുമാണുളളത്. അയനിക്കാട് ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ റാബിഅയാണ് സഹോദരി, ടി.എസ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ടി.എസ് അബൂബക്കര്‍ മുസ്ലിയാര്‍ (ചൊക്ലി ഖാസിയായിരുന്നു), ടി.എസ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍,ടി.എസ് അബ്ദുറഹീം എന്നിവരാണ് സഹോദരډാര്‍. മുഹമ്മദ് സഈദ്, മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് സാലിം, എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും സഫിയ,സാജിദ എന്നീ രണ്ട് പെണ്‍ മക്കളുമാണെനിക്കുളളത്.

ആത്മീയ ശോഷണം ജനങ്ങളില്‍ വല്ലാതെ നിഴലിച്ചു കാണുന്നുണ്ടല്ലോ? അതിന് പരിഹാരമായി പുതുതലമുറക്ക് നല്‍കാനുളള ഉപദേശം/നിര്‍ദേശം? ആത്മീയ ശോഷണം സംഭവിക്കുന്നുണ്ടോ(?)

ഇന്ന് സമൂഹം ഭൗതികതയിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നത് ശരിയാണ്. കാരണം, ഇക്കാലഘട്ടങ്ങളില്‍ സാമ്പത്തികം വലിയൊരു പ്രശ്നമാണ്. സാമ്പത്തികമായി ഉയര്‍ച്ചയില്ലാത്തത് കൊണ്ട് അധിക യുവാക്കളും ഭൗതിക മുന്നേറ്റത്തിലേക്ക ാണ് ചെല്ലുന്നത്. അതിന് ദീനും ദുന്‍യാവും ഒന്നായി സംയോജിപ്പിച്ച് കൊണ്ട് ജീവിതം നയിക്കലാണ് ഏറ്റവും നല്ലത് എന്ന് അല്ലാഹു സൂറത്ത് ബഖറയില്‍ നിര്‍ദേശിച്ച പ്രകാരം ജീവിതം നയിക്കുകയും ദുന്‍യാവിലും ആഖിറത്തിലും നډലഭിക്കാന്‍ ദുആ ചെയ്യുകയും ചെയ്യുക.

About Ahlussunna Online 722 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*