കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം; സാദിഖലി തങ്ങള്‍

മലപ്പുറം: മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്വാതന്ത്ര്യസമര സേനാനികളെ പേരുകള്‍ വെട്ടിമാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാന്‍ ആകില്ല,കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം സാദിഖലി തങ്ങള്‍ പറഞ്ഞു.

മലപ്പുറത്ത് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1921 ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*