ക്രൈസ്റ്റ് ചർച്ച് സംഭവം എന്നെ മുസ്ലിം ആക്കി – മേഗൻ ലവ് ലേഡി

വിവ: സിദ്ധീഖ് റഹ്മാനി വേളം

ലോകത്തിലെ ഏറ്റവും സമാധാന രാജ്യങ്ങളിലൊന്നായ ന്യൂസിലാൻറിലെ ക്രൈസ്റ്റ് ചർച്ചിൽ 2019 മാർച്ച് 11 ന് ഒരു മുസ്ലിം വിരുദ്ധ വംശീയ തീവ്രവാദി നടത്തിയ പള്ളി അക്രമണ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്ലാം സ്വീകരിച്ച 22 കാരി മേഗൻ ലവ് ലേഡിയുടെ വിസ്മയകരമായ ഇസ്ലാമാശ്ലേഷണത്തിൻ്റെ കഥയാണിത്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ത ആൻഡേണിൻ്റെ നേതൃത്വത്തിൽ ആ ജനത മുഴുവനും മുസ്ലിംകൾക്കൊപ്പം നിന്നപ്പോൾ അതിലൊരാളായി സംഭവസ്ഥലത്തെത്തിയ മതനിരാസകയായിരുന്ന മേഗൻ ദിവസങ്ങൾക്കകം ഇസ്ലാം സ്വീകരിക്കുകയായിരുന്നു. മേഗനെ ഇസ്ലാമിലേക്കാകർഷിച്ച ഘടകമെന്തായിരുന്നു….? അറിയാൻ ആകാംശയില്ലേ…?എങ്കിൽ ആ വിസ്മയകരമായ കഥ നമുക്ക് മേഗനിൽനിന്നു തന്നെ കേൾക്കാം.
ഞാൻ ജനിച്ചത് അമേരിക്കയിലാണ്.ഏഴാം വയസ്സിൽ എൻറെ കുടുംബം ന്യൂസീലൻഡിലേക്കു കുടിയേറി താമസിച്ചു. ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ ജനിച്ചത് എങ്കിലും വിശ്വാസി ആയിരുന്നില്ല. ഏകദേശം 15 വയസ്സാകുമ്പോഴേക്കും ഞാൻ പൂർണമായ മതനിരാസകയായിത്തീർന്നിരുന്നു.
ദിവസങ്ങൾ മുന്നോട്ടു നീങ്ങി എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ എൻറെ ആൺസുഹൃത്തിന് എൻറെ കൺമുമ്പിൽ വച്ച് ഒരു ട്രെയിൻ അപകടം സംഭവിച്ചു. അതിൽ ഞാൻ ആകെ തകർന്നുപോയി. സത്യത്തിൽ ഈ ഒരു സംഭവം എന്നെ മാനസികമായും ശാരീരികമായും വല്ലാതെ തളർത്തി. എനിക്കാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ എന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ദൈവമുണ്ടെങ്കിൽ ഇതുപോലൊരു സംഭവം എന്നിലോ അല്ലെങ്കിൽ മറ്റാരെങ്കിലോ എങ്ങനെയാണ് അവനിക്ക് ചെയ്യാൻ കഴിയുന്നത് എന്നു ഞാൻ ചിന്തിച്ചു .അതോടെ ഈ സംഭവം എന്നെ ഒന്നു കൂടി വിശ്വാസത്തിൽ നിന്നും മതത്തിൽ നിന്നും അകറ്റി. അങ്ങനെ എൻറെ ജീവിതം ഒന്നുകൂടി ആകെ തകിടം മറിഞ്ഞത് ആയി മാറി . കുറച്ചുനാൾ എൻറെ ഈ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടാവാതെ തുടർന്നു.
ക്രൈസ്റ്റ് ചർച്ച സംഭവമാണ് എന്നെ ഇസ്ലാമിലേക്ക് എത്തിച്ചത്. ക്രൈസ്റ്റ്ചർച്ച് സംഭവം ഉണ്ടായ ഉടനെ മറ്റുള്ളവരെ പോലെ പോലെ ഞാനും അവിടം സന്ദർശിച്ചു. ഭീകരാക്രമണം ഉണ്ടായ സ്ഥലം കാണുക അവിടെയുള്ള ഇരകളെ ആശ്വസിപ്പിക്കുക തുടങ്ങിയവയായിരുന്നു എൻറെ ലക്ഷ്യം. അങ്ങനെ ഞാൻ അവിടെ എത്തിയപ്പോൾ അവിടത്തെ പള്ളിയിൽ ഇമാം മുസ്ലിംങ്ങൾക്ക് പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു .വളരെ സ്വരമാധുര്യത്തോടെയും എന്നാൽ നിറകണ്ണുകളോടെയും അയാൾ സൂറത്തുൽ ഫാതിഹ ഓതി കൊണ്ടിരുന്നപ്പോൾ അതിൻറെ അർത്ഥം എനിക്കറിയില്ലെങ്കിലും അത് എന്നെ വല്ലാതെ ആകർഷിച്ചു. അവരോടൊപ്പം അവരുടെ പ്രാർത്ഥനയിൽ എനിക്കും പങ്കുചേരാൻ തോന്നി. പക്ഷേ അവരുടെ പ്രാർത്ഥന എനിക്ക് അറിയാത്തത് കൊണ്ട് തന്നെ ആ പ്രാർത്ഥന നോക്കി നിന്നുകൊണ്ട് ഞാൻ അവിടെ നിന്നു. എന്താണെന്നറിയില്ല എൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരധാരയായി ചാലിട്ടൊഴുകി.ആ കരച്ചിൽ എനിക്കു തന്നെ നിയന്ത്രിക്കാനായില്ല.
ഇതിനുശേഷം സ്ഥിരമായി ക്രൈസ്റ്റ്ചർച്ച് മോസ്ക് ഞാൻ സന്ദർശിക്കാൻ തുടങ്ങി. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും പഠിക്കാനും അറിയാനും ആ പള്ളിയിൽ സന്ദർശക ഗാലറി ഒരുക്കിയിരുന്നതിനാൽ അവിടെ നിന്നും ഞാൻ ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ചോദിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്തു .ഞാൻ അറിഞ്ഞ ഇസ്‌ലാം സത്യമാണെന്നും താനിതുവരെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജീവിതാർത്ഥങ്ങൾ ആ പരിശുദ്ധ ദീൻ തുറന്നു തുറന്നുകാണിക്കുന്നുണ്ടെന്നും എനിക്ക് ബോധ്യപ്പെട്ടു. താമസിയാതെ ഞാൻ ഇസ്ലാം സ്വീകരിച്ചു.
മുസ്ലിം ആയതു മുതൽ സ്കർഫ് കൊണ്ട് മുടി മറക്കാൻ തുടങ്ങി. ഇസ്‌ലാമാശ്ലേഷണാനന്തരമുള്ള രണ്ടാഴ്ചക്കാലം ഞാൻ ഇതു പരീക്ഷിച്ചു. എനിക്കത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. തല മുഴുവൻ മറയുന്ന ഈ സ്കാർഫ് എനിക്ക് വളരെ സൗകര്യപ്രദം ആയിരുന്നു. അതുകൊണ്ടുതന്നെ ഇതഴിച്ചു വെക്കാൻ എനിക്ക് തോന്നിയതേയില്ല.
” മുസ്ലിംകളെ കൊണ്ട് നിനക്ക് പ്രയാസം ഉണ്ടാകുന്നിേല്ലേ….?” “നിന്നെ ഈ വിശ്വാസത്തിലേക്കും സംസ്കാരത്തിലേക്കും വലിച്ചിഴക്കപ്പെട്ടതല്ലേ….? തുടങ്ങിയ തൻറെ കൂട്ടുകാരുടെ ചോദ്യങ്ങൾ കൾക്ക് “അല്ല. ഒരിക്കലുമല്ല . ഈ മതം സത്യമാണെന്ന് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അതിൻറെ അടിസ്ഥാനത്തിലാണ് ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തത് എന്ന് ഞാൻ അവരോട് പറഞ്ഞു.

ക്രൈസ്റ്റ് ചർച്ച് സംഭവത്തിനുശേഷം ന്യൂസിലാൻഡിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായിട്ടുള്ള ഉള്ള നിരവധി ഇസ്ലാമോ ഫോബിക് റിഫ്ലക്ഷൻ കഥകളുടെ കൂട്ടത്തിലാണ് മേഗൻ ലവ് ലേഡിയുടെ ഈ കഥയും നമുക്ക് കാണാൻ കഴിയുന്നത്. ക്രൈസ്റ്റ് ചർച്ച് സംഭവത്തിൽ ഇരയാക്കപ്പെട്ടവരെ സഹായിക്കാനും അവരുമൊത്ത് ഉള്ള വിശേഷങ്ങൾ പങ്കിടാനും ഒരുപാട് ബഹുജനങ്ങൾ മുന്നോട്ടു വന്നിരുന്നു.
ഇത്തരത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇസ്ലാമിനെതിരെ നടക്കുന്ന ഇസ്ലാമോഫോബിയ പ്രവർത്തനങ്ങൾ പോലും പലർക്കും ഹിദായത്തിൻ്റെ പാതയിലേക്ക് വഴി തുറക്കുന്നുണ്ടെന്ന ശുഭകരമായ വാർത്തകൾ സന്തോഷകരം തന്നെ. അല്ലാഹുവിന്റെ ദീൻ അവൻ തന്നെ സംരക്ഷിക്കുമെന്നതിൻ്റെ പ്രകടമായ ഉദാഹരണമായിട്ടും നമുക്കിതിനെ കാണാം.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*