അതിരു വിട്ട താരാരാധന ഭ്രമവും ഫുട്ബോള്‍ ജ്വരവും ബാധിച്ചവരാണ് പുതുതലമുറയില്‍ ചിലര്‍.ഗജവീരന്മാരുടെ തലയെടുപ്പോടെ നാടും നഗരവും പൊങ്ങിനില്‍ക്കുന്ന കട്ടൗട്ടുകളും, പരസപരം വെല്ലുവിളികളും പരിഹാസവും കുറിച്ചു വെച്ച ഭീമാകാരമായ ഫ്‌ലെക്‌സുകളും താരാരാധനയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ തെറ്റില്ല. മതബോധമുള്ളവര്‍ തലമുറയെ നന്മ കൊണ്ട് ഉണര്‍ത്തുമ്പോള്‍ അതിനെയും വിമര്‍ശനബുദ്ധിയോടെ കാണുകയും സാമൂഹ്യ മാധ്യമങ്ങളില്‍ മതപണ്ഡിതരെ പഴഞ്ചന്മാരാക്കുകയും ഇസ്ലാമിനെ പഴഞ്ചന്‍ മതമാക്കുകയും ചെയ്തു വിടുന്ന ദുരവസ്ഥ നാം കണ്ടില്ലെന്ന് നടിച്ചു കൂടാ.. പണ്ഡിതാഭിപ്രായത്തെയും മതശാസനയെയും വിമര്‍ശിച്ചവരെയും നോക്കുകുത്തികളാക്കിയവരെ കലാപം വിതച്ച ബ്രസല്‍സ് പല്ലിളിച്ചു കാട്ടുന്നു. അതിരുവിട്ട താരാരാധനയുടെ പ്രത്യാഘാതങ്ങളും അതുണ്ടാക്കിത്തീര്‍ക്കുന്ന ഭവിഷത്തുകളും ഒരിക്കല്‍ കൂടി കാലം തെളിയിച്ചു തന്നു. ഇസ്ലാമിക ദൃഷ്ടാ താരാരാധന പാടില്ല എന്ന് ഉണര്‍ത്തിയ മതപണ്ഡിതന്മാരോട് നീരസം കാണിക്കുന്ന പുതിയ തലമുറ മതത്തെ ഹൈജാക്കു ചെയ്ത് ഫുട്ബോള്‍ ജ്വരത്തിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ അകപ്പെട്ടു കിടക്കുകയാണ്. അതില്‍ നിന്നൊരു മുക്തിയാണ് പുതിയ കാലം തേടുന്ന അനിവാര്യത. ആ അനിവാര്യതയിലേക്ക് ഉണര്‍ത്തുന്നവരെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കാതെ പക്വമായി ഉള്‍ക്കൊള്ളുകയും വിചിന്തനത്തിന് തയ്യാറാവുകയും ചെയ്യുകയുമാണ് വേണ്ടത്.

About Ahlussunna Online 1167 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*