സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫെസ്റ്റോ ബുദ്ധിജീവികളുടെ വിദ്യാഭ്യാസയജ്ഞം എത്രമാത്രം കുറ്റമറ്റതായിരുന്നു.
1750 നും 1850 നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്‍റെ മറപിടിച്ച് ചിലഉട്ട്യോപ്പന്‍ വങ്കത്തരങ്ങളെ എഴുന്നള്ളിയ കമ്മ്യൂണിസം വിദ്യാഭ്യാസമേഖലയില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. പൊതുവെ തൊഴിലാളി പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടിമുതലാളിത്ത വ്യവസ്ഥയെ കുറ്റപ്പെടുത്തലായിരുന്നു അവരുടെ പതിവ്.
ആധുനികജ്ഞാന സമ്പാദനങ്ങളെ അംഗീകരിക്കാന്‍ ഇന്നും കമ്മ്യൂണിസം വിമുഖത കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിനെതിരെ പ്രതികരിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ അല്‍പത്തരം സുതരാംവ്യക്തമാണ്. മാത്രമല്ല, ഇന്‍റര്‍നെറ്റ്, കമ്പ്യൂട്ടര്‍ പോലുള്ളവ നിയന്ത്രിക്കാന്‍ സ്റ്റേറ്റിന് മാത്രമേ അധികാരമുള്ളൂവെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെ പ്രസ്താവിക്കുന്നു. തന്നിമിത്തംക്യൂബ, ചൈന പോലുള്ളരാജ്യങ്ങളില്‍മൊബൈല്‍, ഇന്‍റര്‍നെറ്റ്തുടങ്ങിയ നൂതന വിദ്യാഭ്യാസമാര്‍ഗങ്ങള്‍ സ്റ്റേറ്റിന്‍റെകൈകളിലാണ്.
പൊതുവിദ്യാലയങ്ങളില്‍കുട്ടികള്‍ക്ക്സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് പറയുന്ന മാനിഫെസ്റ്റോതന്നെ അതിനെ വ്യാവസായികതാല്‍പര്യങ്ങളോട് ബന്ധിക്കാനും നിര്‍ദ്ദേശിക്കുന്നു.
ജ്ഞാന സമ്പാദനം തടയിടുന്നതോടൊപ്പംസ്ത്രീയുടെഅവസ്ഥ പരുങ്ങലിലാകുന്ന തരത്തില്‍ ലെനിനിന്‍റെ സിദ്ധാന്തം കമ്മ്യൂണിസത്തിന്‍റെദ്വിമുഖംവെളിവാക്കുന്നു.
“ഓരോരുത്തരില്‍ നിന്നുംഅവന്‍റെ കഴിവനുസരിച്ച്ഓരോരുത്തരില്‍ നിന്നുംഅവന്‍റെജോലിയനുസരിച്ച്! ജോലിചെയ്യാത്തവന്‍ ആരാണോഅവന്‍ ഭക്ഷിക്കുകയുംഅരുത്”.
ഇടക്കാലത്തുണ്ടായശരീഅത്ത് ചര്‍ച്ചയുടെ പേരില്‍ഇസ്ലാമികസ്ത്രീയെ അടച്ചാക്ഷേപിച്ച കമ്മ്യൂണിസത്തിന് സ്ത്രീ വെറുംഭോഗവസ്തു മാത്രമാണ്. തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം പ്രായവ്യത്യാസത്തിനോ സ്ത്രീ പുരുഷഭേദത്തിനോ യാതൊരുസവിശേഷമായസാമൂഹ്യ സാധ്യതയുമില്ലാതായിത്തീരുന്നു. എല്ലാവരുംഅദ്ധ്വാനോപകരണങ്ങളാണ്.
പ്രായഭേദമനുസരിച്ചുംസ്ത്രീഭേദമനുസരിച്ചുംചെലവ്കൂടുകയോകുറയുകയോചെയ്യുമെന്നു മാത്രം. വാസ്തവത്തില്‍സ്ത്രീയുടെസംരക്ഷണം പുരുഷന് നിര്‍ബന്ധമാണെന്നുംകുടുംബ സാമ്പത്തിക ക്രയവിക്രയങ്ങളില്സ്ത്രീ അധികാരിയാണെന്നുമുള്ളഇസ്ലാമികതത്വങ്ങള്‍ക്ക്തീര്‍ത്തും കടകവിരുദ്ധമാണിത്.
മുതലാളിത്ത വ്യവസ്ഥയിലെവിദ്യാഭ്യാസവും കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ നയത്തോട്തദാത്മ്യം പുലര്‍ത്തുന്നതാണ്. വംശീയവുംവര്‍ഗ്ഗീയവുമായിഭിന്നിപ്പിച്ചു ഭരിക്കുകയായിരുന്നുമുതലാളിത്തം. വിദ്യാഭ്യാസം നേടാന്‍ അനുവദിക്കാത്ത ബാര്‍ബറ സംഹിത സ്ത്രീയെവെറുമൊരുചരക്കാക്കിമാറ്റി. യഥാര്‍ത്ഥത്തില്‍മുതലാളിത്തത്തിന് യാതൊരുതത്വസംഹിതയുമില്ല. കമ്പോള വല്‍ക്കരണത്തിലൂടെ മനുഷ്യനു മേല്‍ആധിപത്യംസ്ഥാപിക്കുന്ന ഇത്തിള്‍കണ്ണിയായിവിദ്യാഭ്യാസത്തെ പറ്റെതളര്‍ത്തി.
വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ബലഹീനത യൂറോപ്പ്യന്‍ മുതലാളിത്ത രാജ്യങ്ങളില്‍കാണാം. 2010 ല്‍ 49.9 ശതമാനം സ്ത്രീകള്‍ മാത്രമാണ്യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സെക്കണ്ടറിവിദ്യാഭ്യാസംകരസ്ഥമാക്കിയവര്‍. നേരെമറിച്ച് ജി.സി.സി യില്‍ഇത് 56 ശതമാനത്തോളമാണ്. മേല്‍ പറഞ്ഞ വസ്തുതകള്‍ തട്ടിച്ചു നോക്കുമ്പോള്‍ മുതലാളിത്ത വ്യവസ്ഥവിജ്ഞാന മേഖലയില്‍ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. അല്‍പമാത്ര ശരീര ഭാഗങ്ങള്‍ മറച്ച്കലാലയങ്ങളില്‍ പോകാന്‍ തിടുക്കംകാട്ടുന്ന യൂറോപ്യന്‍ സ്ത്രീ വിദ്യാഭ്യാസത്തിന് വിഘ്നം സൃഷ്ടിക്കുന്നു.
ഇസ്ലാമികദൃഷ്ട്യാ സ്ത്രീ വിദ്യാഭ്യാസംഅത്യാവശ്യംതന്നെ. പക്ഷേ അതിന് ചിലചിട്ടാവട്ടങ്ങള്‍ കല്‍പ്പിക്കുന്നുവെന്നു മാത്രം. ഖുര്‍ആനികസുഭാഷിതം ഇപ്രകാരമാണ്, (നബി(സ)യുടെ ഭാര്യമാരോട് നിര്‍ദ്ദേശം) നിങ്ങളുടെവീടുകളില്‍ പാരായണം ചെയ്യപ്പെടുന്നവ നിങ്ങള്‍ പറയുക. (അഹ്സാബ് 34) നബി(സ) മദീനയിലെസ്ത്രീകള്‍ക്ക് ക്ലാസെടുക്കാന്‍ പ്രത്യേക സമയവും ദിവസവും നിശ്ചയിച്ചിരുന്നുവെന്ന അബൂസഈദില്‍ ഹുദ് രി(റ) റിപ്പോര്‍ട്ട് ചെയ്തതായി ബുഖാരി വ്യക്തമാക്കുന്നു.
വനിതാവിദ്യാഭ്യാസരംഗത്ത് ആതുര ശുശ്രൂഷയും മറ്റും ഇസ്ലാം പ്രോത്സാഹിപ്പിച്ചിരുന്നു. ആയിശ(റ)യുടെ ഭിഷഗ്വരവിദ്യയെപ്പറ്റി തന്‍റെ സഹോദരി പുത്രന്‍ ഉര്‍വതുബ്നു സുബൈര്‍(റ) ആശ്ചര്യത്തോടെചോദിച്ചപ്പോള്‍ആയിശ(റ) പറഞ്ഞു, നബി(സ) രോഗബാധിതനായപ്പോള്‍ അറബിദൗത്യസംഘങ്ങള്‍ എല്ലാ ദിക്കില്‍ നിന്നും വരാറുണ്ടായിരുന്നു. അവര്‍ പല ചികിത്സാമുറകളും നിര്‍ദ്ദേശിക്കും. ഞാനായിരുന്നു നിര്‍ദ്ദേശാനുസരണം റസൂലിനെ(സ) ചികിത്സിച്ചിരുന്നത്. അവര്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന തരത്തില്‍ മറയോടുകൂടെ അന്യരില്‍ നിന്നും മുക്തമായി ഏത് ജ്ഞാനവും കരഗതമാക്കാം.
മുതലാളിത്തത്തിന് സ്ത്രീ ലൈംഗികോപഭോഗ വസ്തുവും പരസ്യപ്പലകയിലെവര്‍ണ്ണ രാജിയുമാണ്. ഇസ്ലാമിലെസ്ത്രീ വിദ്യാഭ്യാസത്തെ ക്രൂശിക്കുമ്പോഴും കമ്മ്യൂണിസവും മുതലാളിത്തവും തങ്ങളുടെ ഭാഗധേയം എത്ര മോശമാണെന്ന്ചിന്തിക്കുന്നേയില്ല.
Be the first to comment