പ്രവാചക സ്‌നേഹം

അര്‍ശദ് തിരുവള്ളൂര്‍

പ്രവാചക സ്‌നേഹം എന്നും ഒരു മുസ്ലിമിന്‍റെ വാടാമലരായി നില്‍ക്കേണ്ടതാണ്. പ്രവാചകനെ കുറിച്ചുള്ള ഓരോ അറിവും ആ മലര്‍വാടിയോടുള്ള ഒടുങ്ങാത്ത സ്‌നേഹമാണ് നല്‍കുന്നത്. അതിന് അതിരുകളില്ല. കേവലം ഇന്ദ്രിയ പരമായ വികാരത്തിന്‍റെതല്ല.അത് ആത്മാവിന്‍റെ ഉള്ളില്‍ തൊട്ടറിയുന്ന സ്‌നേഹവും ആദരവും സമ്മിശ്രമായിട്ടുള്ള ഒന്നാണ്. ഭൗതികമായോ അഭൗതികമായോ ചിന്തിച്ചാല്‍ ഒരു മുസ്ലിം ഏറ്റവും അധികം സ്‌നേഹിക്കപ്പെടേണ്ടത് മുത്ത് നബിയെയാണ്. പ്രവാചക സ്‌നേഹം എന്നതിനേക്കാള്‍ ഉചിതം പ്രവാചക പ്രേമമാണ്.
സ്‌നേഹം മനുഷ്യ അടിസ്ഥാനത്തിന്‍റെ മൗലികമായ അന്തസ്ഥിതിയുടെ വിശേഷമാണ് സ്‌നേഹം. അത് വളര്‍ന്ന് തീവ്ര മായ ഒരു തലത്തില്‍ എത്തുമ്പോഴാണ് പ്രേമമാകുന്നത്.

പ്രവാചകനും മുസ്ലിംകളും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടതുണ്ട്.ഖുര്‍ആന്‍ ആ ബന്ധത്തെക്കുറിച്ച് പറയുന്നത് ‘നബി വിശ്വാസികളോട് അവരവരുടെ ജീവനെ ഞാന്‍ അടുത്തതാണ്'(അല്‍ അഹ്‌സാബ്).ഒരു മുസ്ലിമിന്‍റെ ഹൃദയത്തില്‍ നിന്ന് ഉയിര്‍ കൊള്ളേണ്ടത് നബിയോടുള്ള അടങ്ങാത്ത പ്രേമമാകണം. നബി (സ) പറഞ്ഞു :നിങ്ങളിലൊരാള്‍ സ്വന്തം ജീവനോടും മാതാപിതാക്കളോടും മക്കളോടും എന്നല്ല മുഴുവന്‍ മനുഷ്യരാശിയോടുള്ള തിനേക്കാള്‍ സ്‌നേഹം എന്നോട് ആയിരിക്കുന്നത് വരെ യഥാര്‍ത്ഥ വിശ്വാസി ആവുകയില്ല.മുഹമ്മദ് നബിയോടുള്ള അഗാധത്തിലെ പ്രേമത്തെയാണ് ഉദൃത ഹദീസ് സൂചിപ്പിക്കുന്നത്. പ്രവാചകനോടുള്ള പ്രേമവും മനുഷ്യരാശിയോടുള്ള പ്രേമവും രണ്ട് തട്ടിലാണ് സ്വാധീനിക്കുന്നത്. മനുഷ്യരാശിയോടുള്ള സ്‌നേഹം അളവനനുസരിച്ച് ഏറ്റക്കുറച്ചില്‍ വരും.
ഉമര്‍ ( റ) ഒരിക്കല്‍ പറഞ്ഞു:അല്ലാഹുവിന്‍റെ ദൂതരെ എന്നെ കഴിച്ചാല്‍ മറ്റെന്തിനേക്കാളും സ്‌നേഹം അങ്ങയോ ടാണ്.നബി പറഞ്ഞു അത് മതിയാകില്ല താങ്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം എന്നോടായിരിക്കണം. തല്‍ക്ഷണം ഉമര്‍(റ) : എനിക്ക് എന്തിനുമേറെ സ്‌നേഹം അങ്ങയോടാണ് .എങ്കില്‍ ശരി. അവിടുന്ന് പഠിപ്പിച്ച ഉപദേശങ്ങളോ ചര്യയോ അല്ല പ്രവാചകന്‍ എന്ന വ്യക്തിയാണ് സ്നേഹിക്കേണ്ടത്. നബിയെ വധിക്കാന്‍ പുറപ്പെട്ട ശത്രുക്കളില്‍ നിന്ന് അഭയം തേടി ഗുഹയില്‍ പ്രവേശിച്ച് അബൂബക്കര്‍(റ)അതിലുണ്ടായിരുന്ന മാളങ്ങളെയെല്ലാം സിദ്ധീഖ് (റ) അടച്ചു. പക്ഷേ ഒന്നടക്കാന്‍ മാത്രം ഒന്നും ഉണ്ടായില്ല അന്നേരം സ്വന്തം കാലില്‍ തന്നെ അവിടെ വെച്ച് കൊടുത്തു. പാമ്പിന്‍റെ വിഷമേറ്റ് പുളയുമ്പോഴും നബിയുടെ നിദ്രക്ക് വിഘാതമാകുമെന്ന് ഇത് എല്ലാം സഹിച്ചു സിദ്ദീഖ് (റ) വിന്‍റെ പ്രേമം നമ്മുടെ മുമ്പിലുള്ള ഒരു ഉദാഹരണം മാത്രം.
ഒരാള്‍ നബിയെ സമീപിച്ചു പറഞ്ഞു ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു നബി പറഞ്ഞുതാങ്കള്‍ എന്താണ് പറയുന്നതെന്ന് ചിന്തിച്ചിട്ട് വേണം ആ മനുഷ്യന്‍ മൂന്നു തവണ അല്ലാഹുവിന്‍റെ പേരില്‍ ആണിയിട്ടു പറഞ്ഞു താങ്കള്‍ സത്യമാണ് പറയുന്നതെങ്കില്‍ ദാരിദ്ര്യത്തെ ഏറ്റുവാങ്ങാന്‍ തയ്യാറായി കൊള്ളുക ദാരിദ്ര്യം എന്നെ സ്‌നേഹിക്കുന്നവന്‍റെ അടുത്തേക്ക് ജലപ്രവാഹം കീഴ്‌പോട്ട് കുതിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ദാരിദ്ര്യം എന്നെ സ്‌നേഹിക്കുന്നവന്‍റെ അടുത്ത് എത്തുക.
ഇവിടെ ദാരിദ്ര്യം എന്നാല്‍ മാതൃഭാഷയില്‍ എന്റേതായ ഒന്നുമില്ലാത്ത അവസ്ഥയാണ്.തന്‍റെ സ്‌നേഹം മാത്രമാണ് അവനുള്ളുസ്‌നേഹിക്കുന്നതിന്‍റെ പേരിലുള്ള ദാരിദ്ര്യം മധുരമായിരിക്കും സ്‌നേഹിക്കുന്നതിന് വേണ്ടി ആത്മദാന ത്തിന് ഒരുങ്ങുന്നവന് ഭൗതിക വിടവാങ്ങല്‍ അയാള്‍ക്കായി ത്വജിക്കുന്നത് ആനന്ദകരമായി ഭവിക്കുന്നു.പ്രവാചക പ്രേമം എന്നുള്ളത് നബിയുടെ ഉപദേശ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പിന്‍പറ്റുകയാണ് വേണ്ടത്. നബിയുടെ തൃപ്തി ആഗ്രഹിക്കുകയും വെറുപ്പില്‍ നിന്നും മുക്തി നേടുകയും ചെയ്യണം. അങ്ങനെ നാം പ്രവാചകനെ സ്‌നേഹിക്കും. സ്‌നേഹിക്കുന്നതിന്‍റെ അടിസ്ഥാനം അറിവാണ്. ഏതൊരു വ്യക്തിയെ ഇഷ്ടപ്പെടുമെങ്കില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരണം അത്യാവശ്യമാണ്. നബിയോടുള്ള അറിവ് വര്‍ദ്ധിക്കുമ്പോള്‍ സ്‌നേഹം വികസിക്കുകയും ചെയ്യും. മനുഷ്യന്‍റെ എല്ലാ ഗുണവിശേഷങ്ങളും പ്രവാചകനും സമ്മേളിച്ചിട്ടുണ്ട്.പ്രഭാഷണങ്ങളില്‍ നിന്നോ ഗ്രന്ഥങ്ങളില്‍ നിന്നോ നബിയെ അറിയാന്‍ കഴിയുകയില്ല ഇമാം ബുസൂരി പറയുന്നു പ്രവാചക വിശേഷങ്ങള്‍ ജലാശയങ്ങളില്‍ നക്ഷത്രത്തെ കാണുന്നതുപോലെയാണ്.പ്രവാചകനെ കുറിച്ചുള്ള അറിവ് കരസ്ഥമാക്കേണ്ടത് ആത്മാര്‍ത്ഥമായി റസൂലിനെ സ്‌നേഹിച്ചു പരിപൂര്‍ണമായി റസൂലിന്‍ ലയിച്ച പൂര്‍വ്വസൂരികളായ മഹാന്മാരില്‍ നിന്നാണ് വേണ്ടത്.
മുഹമ്മദ്(സ)യുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നതിനെ ചില ഉല്‍പതിഷ്ണ അവാന്തര വിഭാഗക്കാരെ ഈയടുത്തകാ ലത്തായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു.ഇവര്‍ ചോദിക്കുന്ന മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ നമുക്ക് സാധി ക്കും. പ്രവാചകനെ കുറിച്ചുള്ള അപദാനങ്ങള്‍ വാഴ്ത്തുന്നത് ഒരിക്കലും അനാചാരത്തിന്‍റെ ഗണത്തില്‍ പെടുന്നി ല്ല.പ്രവാചകനോടുള്ള സ്‌നേഹത്തില്‍ നിന്ന് ഉയര്‍ കൊള്ളുന്നതാണ് മൗലിദുകള്‍.അല്ലാതെ അവര്‍ സ്വന്തമായി വരച്ച് കൂട്ടുന്നതല്ല സ്‌നേഹം ഉണ്ടാകുമ്പോഴേ അത്തരം ഒരു അനര്‍ഘ മുത്തുകള്‍ വാമൊഴിയായി നമ്മുടെ അധരങ്ങളില്‍ തട്ടിക്കളിക്കുക തന്നെ ചെയ്യും.
പ്രവാചക പ്രകീര്‍ത്തനം ചെയ്യപ്പെടുന്നത് നബിയോടുള്ള സ്‌നേഹവും ആത്മബന്ധവും വളര്‍ത്തി യെടുക്കുന്നു.പ്രവാചക പ്രകീര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചത് അതുകൊണ്ടാണ് സ്തുതിഗീതം ചൊല്ലിയാണ് മദീനക്കാര്‍ പ്രവാചകനെ വരവേറ്റത്.റിള്‌വാന്‍ യുദ്ധം കഴിഞ്ഞ് വന്ന മുഹമ്മദ്(സ)യേയും മട്ട്പ്പാവിലിരുന്ന് കൊണ്ട് പാട്ടുപാടി സ്വീകരിച്ച അസ്സാനുബിനു സഫ് വാനെ പ്രശംസി ക്കുകയും മദീനത്തെ പള്ളിയില്‍ പ്രത്യേകമായി പടിയൊരുക്കുകയും നബി ചെയ്തിരുന്നു. പ്രവാചക പ്രദാനങ്ങള്‍ വാഴ്ത്തുകയും മൗലിദാഘോഷത്തെ പ്രോത്സാഹിപ്പിക്കുക എന്നതൊ ക്കെ പ്രതിഫലാര്‍ഹമായതാണ്.അല്ലാതെ ചില ഉല്‍പ്പത്തിഷണുവിഭാഗക്കാരെ പോലെ മൗലീദിനെയും നബിദിനാഘോ ഷത്തിനെ എതിര്‍ക്കുകയും എതിര്‍ പ്രചാരവേലകള്‍ നടത്തുന്നതും കുപ്രചരണങ്ങള്‍ അച്ചടിച്ചു വിടുന്നതും തനി വങ്ക ത്തമാണെന്നതില്‍ സന്ദേഹമില്ല.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*