അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടില്ലാത്ത ജനത. മനുഷ്യമനസ്സിനെ ഏതു വിധത്തിലും സ്വാധീനിക്കുന്ന മദ്യ ലഹരിയില്‍ നീന്തുന്ന ആര്‍ഭാഡിതരും അഹങ്കാരികളുമായ അറബി ജനത. ഇതായിരുന്നു പ്രവാചകന്‍ അഭിമുഖീകരിക്കേണ്ടി വന്ന ആദ്യത്തെ സാഹചര്യം അറേബ്യയിലെ പ്രധാന ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ പൗര പ്രമാണി അബ്ദുല്‍ മുത്തലിബിന്റെ മൂത്ത പുത്രന്‍ അബ്ദുല്ലയുടെ അരുമ സന്തതി.പിതാവിന്‍റെ അഭാവത്തില്‍ അനാഥനായി പിറന്ന പൊന്നു മോന്‍.പിതാമഹന്‍റെ അതിയായ ലാളനയില്‍ വ്യവസ്തമോ നൈരാശ്യമോ അറിയാതെ പ്രവാചകന്‍ വളര്‍ന്നു.
ചുറ്റുപാടുകള്‍ തികച്ചും തന്‍റെ ബുദ്ധിക്ക് നിരക്കാത്തവയായിരുന്നു. ഇത് പ്രവാചകനെ സഹജീവിതത്തെ തൊട്ട് അകറ്റി നിറുത്തി. തനിക്ക് ചുറ്റും നടക്കുന്ന അക്രമങ്ങളെ പ്രവാചകന്‍ ചെറുപ്പത്തിലേ വെറുക്കാന്‍ തുടങ്ങി. സമുഹത്തിന്‍റെ ദുരവസ്ഥയോര്‍ത്ത് പലവുരു പ്രവാചകന്‍ വ്യാകുലപ്പെടുകയുണ്ടായി. പ്രപഞ്ച ചക്രത്തിന്‍റെ താളമൊപ്പിച്ച് അനാചാര അക്രമ പ്രവര്‍ത്ത നങ്ങള്‍ ശക്തി കൂടി വന്നു. ഏതൊരു യുവാവിനും താളം തെറ്റുന്ന പരിതസ്ഥിതിയിലായിരുന്നിട്ടും പ്രവാചകന്‍ നിഷ്‌കളങ്കതയോടെ മുന്നോട്ട് കുതിച്ചു. തന്‍റെ ജനതയുടെ അജ്ഞതയോര്‍ത്ത് പ്രവാചക പ്രഭു അതിയായി ദുഖിച്ചു. അവരുടെ പുന സംസ്‌കാരത്തിന്‍റെ നാളുകള്‍ മനോനുകരത്തില്‍ ചിറകടിച്ചു വരുന്നതായി തോന്നി. അദൃശ്യ ലോകത്ത് അകപ്പെട്ടതിന് തുല്യമായി ജീവിതം അനുഭവപ്പെട്ടു. അനന്തരം ഏകാന്ത വാസത്തിന് വരെ തുനിയേണ്ടി വന്നു.
തികച്ചും അസ്വസ്ഥപരമായ ജീവിതത്തിലൂടെയാണെങ്കിലും അറബി സമൂഹത്തിനിടയില്‍ അനിഷേധ്യനായിത്തീരാന്‍ കഴിഞ്ഞിരുന്നു എന്നത് പ്രവാചകന്‍റെ ചെറുപ്പത്തിലേയുള്ള സത് സ്വഭാവ സമ്പത്തിന്‍റെ അജയ്യ തെളിവുകളാണ്. അപരിഷ്‌കൃത ജനതയുടെ ലോകത്തായിരുന്നു ജീവിച്ചതെങ്കി ലും.
പ്രവാചകന്‍ വിവാഹിതനായി. സ്‌നേഹ സുശീലയായിരുന്നു സഹധര്‍മ്മിണി. പ്രവാചകനെ അസ്വസ്ഥ്യങ്ങളില്‍ നിന്നും സമാധാന വാക്കുകളുമായി സാന്ത്വനപ്പെടുത്തി തികഞ്ഞ ഭവ്യതയും ശാന്ത പ്രകൃതിയും കൂട്ടി ഇണങ്ങിയ സഹധര്‍മ്മിണി പ്രവാചകന് കരുത്തേകി. പ്രകൃതിയുടെ പ്രതിഭാസ ങ്ങള്‍ക്കൊത്ത് പ്രവാചകന്‍റെ ജീവിതം നാല് ദശാബ്ദങ്ങള്‍ പിന്നിട്ടു. സഹജീവിതം വെടിഞ്ഞു ഏകാ ന്ത വാസം ഇഷ്ടപ്പെട്ടു.
വിശുദ്ധ റമളാനിലെ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തത്തില്‍ ജഗന്നിയന്താവിന്‍റെ വിളിക്കുത്തരമെ ന്നോണം പ്രവാചകത്വം നല്‍കപ്പെടുകയും ചെയ്തു.
പ്രവാചക ജീവിതം ആധുനിക ഭരണ ഭരണീയ വര്‍ഗ്ഗങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു.
സംസ്‌കാരമെന്നതിന്റെ അര്‍ത്ഥത്തിന് സ്വല്‍പ വിലപോലും കല്‍പിക്കാത്ത ഒരു സമൂഹ ത്തെ സംസ്‌കാര സമ്പന്ന പരിഷ്‌കൃത സമൂഹമായി അവതരിപ്പിക്കുവാന്‍ പ്രവാചകന്‍റെ കേവലം രണ്ട് ദശാബ്ദ കാലത്തെ മാതൃക പൂര്‍ണ്ണ ജീവിതത്തിന് കഴിഞ്ഞു. ഒരു കാലത്ത് തന്നെ ജന്മനാട്ടില്‍ നിന്നും ആട്ടിയോടിച്ച് ഒരു സമൂഹത്തിന് പരമാധികാരം കരഗതമായിട്ടും പൊതു മാപ്പ് നല്‍കി എക്കാലത്തുമുള്ള അധികാര വര്‍ഗങ്ങള്‍ക്ക് പ്രവാചകന്‍ മാതൃകയായി. ഇത്രയും സാര സമ്പൂര്‍ണ്ണ ജീവിതത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളുടെ വിജയ രഹസ്യം എന്തായിരുന്നു. തികഞ്ഞ ആത്മാര്‍ത്ഥതയോട് കൂടിയുള്ള പ്രവര്‍ത്തനവും ആദര്‍ശധീരതയുള്ള സ്വഭാവ സമ്പത്തും അവയിലെ അതിപ്രധാന കണ്ണികളായിരുന്നു.
ആരെയും ആകര്‍ഷിക്കുന്ന പ്രവാചകരുടെ വരുമാനം മറ്റൊരാളിലും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. തന്‍റെ ശത്രുവിനെപ്പോലും ക്ഷണനേരം കൊണ്ട് ആത്മ മിത്രമാക്കിയെടുക്കാന്‍ പ്രവാചകനുള്ള കഴിവ് അമൂല്യമായിരുന്നു. തന്റെ സ്വകാര്യ ജീവിതം അന്യ മതസ്ഥര്‍ പോലും എന്നും പുകഴ്ത്തുന്നതായിരുന്നു. തകിടം മറിഞ്ഞ ഈ സാഹ ചര്യത്തില്‍ ലോകം പ്രവാചകനെ മാതൃകയാക്കിയിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനമോ സര്‍ബു കളുടെ അടിച്ചമര്‍ത്തലോ ലോകത്തിന് നാശമാകുന്ന പരിഷ്‌കാരങ്ങളോ ലോകം ദര്‍ശിക്കുക പോലും ഉണ്ടാവുകയില്ല.
തന്റെ അനര്‍ഘ-അമൂല്യ-അപൂര്‍വ്വ ജീവിതത്തെ ലോക മനസ്സുകളില്‍ മറയാത്ത മുനകള്‍ സൃഷ്ടിക്കാന്‍ പ്രവാ ചകന് കഴിഞ്ഞു. ലോകാത്ഭുത പ്രതിഭാസത്തിന്‍റെ ഉടമയെന്ന് സര്‍വ്വ രാവും അംഗീകാരം നല്‍കിയ ഏകതാത്വികന്‍ ആണ് പ്രവാചകന്‍.
പ്രവാചകന് മുമ്പും അനേകം മഹത്തുക്കളും നേതൃത്ത്വത്തിന്‍റെ ഉത്തുംഗതിയില്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ട അത്ഭുത വ്യക്തിത്വങ്ങളും കഴിഞ്ഞു പോയിട്ടുണ്ടെങ്കിലും അപരന്‍റെ സ്വാതന്ത്ര്യത്തെ പെട്ടിക്കുള്ളില്‍ ബന്ധിച്ച് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്‍റെ ദീനരോദനത്തിന്‍റെ തെളിഞ്ഞ ചിത്രം പുറം ലോകത്തിന് സമ്മാനിച്ച് അപരന്‍റെ ശിരസ്സിന് വില പറഞ്ഞ് ഭൂമി മാതാവിന്ന് സമ്മാനിച്ച് നരപരാധികളായ രക്തം മണക്കുന്ന അരുമ മണികളെ ചന്ദ്രനെ ലജ്ജിപ്പിക്കുന്ന തരത്തില്‍ തിളങ്ങുന്ന വാളിന്‍റെ അഗ്രം പരിശോധിക്കപ്പെട്ടിട്ടില്ലാതെ ചരിത്രത്തെ സമീപിച്ചിട്ടില്ല. അധികാരത്തിനും ആധിപത്യത്തിനും വേണ്ടി എക്കാലത്തും വിശാലമായ ഭൂമിയുടെ നാനാദിക്കിലും വെടിയുണ്ടകള്‍ക്കിരയായ പീരങ്കികള്‍ കരിച്ച് കബദ്ധങ്ങള്‍ അരണ്യങ്ങളിലും ആഴിയിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് നാം ഓര്‍ക്കണം ഇവിടെയാണ് പ്രവാചകരുടെ മാതൃകകളുടെ പ്രസക്തി.
Be the first to comment