ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തലന്‍

മുഹമ്മദ് ശാഫി തരുവണ

കനവുകളുടെ കലവറയായ ഉസ്ബക്കിസ്ഥാനിലെ അഫ്ഗാന ഗ്രാമത്തില്‍ പിറവികൊണ്ട ഒരു യുഗപുരുഷനെ മാറ്റിനിര്‍ത്തിയുള്ള ചരിത്രവായനകള്‍ തികച്ചും അസാധ്യമാണ്.പാണ്ഡിത്വവും പൈതൃകവും പ്രതിഭാവിലാസവും കൊണ്ട് ലോകജനതയെ നയിക്കുകയും വിജ്ഞാനത്തില്‍ അതിരുകവിയാത്ത മേഖലകള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണ് ഇബ്‌നു സീന എന്ന ലോക പ്രശസ്ഥ വൈദികന്‍.
സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബക്കിസ്ഥാനിലെ ഖുബറ പട്ടണത്തിന് അടുത്തുള്ള അഫ്ഗാന ഗ്രാമത്തില്‍ ഹിജ്‌റ വര്‍ഷം 370 (ക്രിസ്തു വര്‍ഷം 980) ലാണ് ഇബ്‌നു സീനയുടെ ജനനം. ഖല്‍ഖ സ്വദേശികളായ അബ്ദുള്ള,സിതാര എന്നിവരാണ് മാതാപിതാക്കള്‍. പേര്‍ഷ്യന്‍ ഭാഷയായിരുന്നു അവരുടെ മാതൃഭാഷ. പിതാവ് ഭരണനിര്‍വ്വഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ദരിദ്രമായ കുടുംബമല്ലായിരുന്നു ഇബ്‌നു സീനയുടേത്. അതിനാല്‍ തന്നെ പിതാവിന്റെ ഉന്നത വേതനത്താല്‍ ഐശ്വര്യപൂര്‍ണ്ണമായിരുന്നു അവരുടെ ജീവിതം. ശീജി വിഭാഗത്തിലെ പ്രമുഖ വിമത വിഭാഗമായ ഇസ്മാഈലി ചിന്താഗതിക്കാരനായിരുന്നു അവരെങ്കിലും സീന വ്യതിരിക്തമായി സ്വതന്ത്ര്യആശയങ്ങളില്‍ അതിഷ്ടിത ജീവിതമാണ് തിരഞ്ഞെടുത്തത്.പിതാവ് ഇസ്മാഈലി വിഭാഗ പ്രഭോധകനായിരിക്കെ അദ്ധേഹത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളോരോന്നും സീനയില്‍ സ്വാദീനം ചെലുത്തിയില്ല.പിതാവിന്റെ പാതയില്‍ നിന്ന്ും വ്യതിചലിച്ചതിനാല്‍ അദ്ധേഹത്തെ ഒരുപാട് വേദനിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തന്റെ ആത്മകഥയിലൂടെ ഇബ്‌നുസീന തന്നെ വ്യക്തമാക്കുന്നുണ്ട്.
ഇബ്‌നുസീന ചെറുപ്പത്തിലെ ഇതര മേഖലകളിലെ പൈജഞാനിക രംഗത്ത് ആഭിമുഖ്യം തെളിയിച്ചിരുന്നു. അനവധി ഘട്ടങ്ങളില്‍ അദ്ധ്യാപകര്‍ ഇബ്‌നുസീനയുടെ സംശയങ്ങള്‍ കേട്ട് സ്തംഭിച്ചുപോയിരുന്നു. കൂടാതെ നിരവധി തവണ അദ്ധ്യാപകര്‍ക്ക് വിശദാംശങ്ങള്‍ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ സഹപാഠികള്‍ക്കുള്ള സംശയ നിവാരണ കേന്ദ്രമായിരുന്നു അദ്ധേഹം. തന്റെ ബുദ്ധി വൈഭവം യുക്തിബോധം എന്നിവ കൊണ്ട് സീന നാട്ടുകാരെയും വീട്ടുകാരെയും സര്‍വ്വോപരി സാമാനീ രാജ ദര്‍ബാറിന്റെയും കണ്ണിലുണ്ണിയായിട്ടാണ് വളര്‍ന്നത്. ബുഖാറ പരിസരത്ത് ഖുര്‍ആന്‍ മനഃപാഠമാക്കുകയെന്നത് സര്‍വസാധാരണയായ വസ്ഥുതയാണെങ്കിലും പത്താം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ എല്ലാവരെയും അദ്ധേഹം ഞെട്ടിക്കുകയുണ്ടായി.
വൈദ്യശാസ്ത്ര മേഖലയുടെ പിതാവാണ് ഇബ്‌നു സീന അറിയപ്പെടുന്നത്. അത്ര കണ്ട് വിശ്യവിഖ്യാതജ്ഞാനം അദ്ധേഹം ഈ രംഗത്തില്‍ നേടിയിരുന്നു. തന്റെതായ ചികിത്സാ വൈഭവത്തിലൂടെ ഇതര ഭിഷഗ്വരില്‍ നിന്നും അദ്ധേഹം വ്യതിരിക്തനായി. വൈദ്യശാസ്ത്രം,തത്വശാസ്ത്രം,രാഷ്ട്രതന്ത്രം,ഗണിതശാസ്ത്രം,ഗോളശാസ്ത്രം,സംഗീതം,സാഹിത്യം തുടങ്ങി വിവിധ മേഖലകളില്‍ തന്റെ സ്വാധീനം ചെലുത്തി. തത്വശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും ഫാറാബിയുടെ ഗ്രന്ഥങ്ങളാണ് തനിക്ക് പ്രാവീണ്യം നല്‍കിയത്. തന്റെ പഠന സമയത്ത് ഗ്രന്ഥങ്ങള്‍ നാല്‍പ്പതില്‍ ചില്ലാനം തവണ വായിച്ച് മനസ്സിലാക്കേണ്ടിവന്ന ഘട്ടങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാന ഗ്രന്ഥമായിരുന്നു അരിസ്റ്റോട്ടിലിന്റെ മെറ്റാ ഫിസിക്‌സ് എന്ന ഗ്രന്ഥം.
സാമാനീ ഭരണകൂടത്തിന്റെ ഖലീഫയായിരുന്ന നൂഹ് രണ്ടാമന്ന് ബാധിച്ച മാരക രോഗം കാരണം രാജ്യകാര്യങ്ങളില്‍ അശ്രദ്ധയാലുവായത് കണ്ട് ഭയന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു നൂഹിന്റെ ഭാര്യമുഖേനെ രോഗ വിവരങ്ങള്‍ കൂടുതലായി അറിഞ്ഞു. മന്ത്രിമാര്‍ മരണത്തിനു വരെ കാരണമായേക്കാവുന്ന രാജാവിന്റെ രോഗം ഭേദമാക്കുന്നയാള്‍ക്ക് അനവധി സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രമുഖ വൈദികര്‍ വന്ന് പലവിധ രീതിയില്‍ ചികിത്സിച്ചു. യാതൊരു മാറ്റവും വന്നില്ല. അവസാനമായി ചെറുപ്പക്കാരനായ സീന വന്ന് കൊണ്ട് രാജാവിനെ പരിശോധിച്ചു ഭരണകര്‍ത്താക്കള്‍ വലിയ ബഹുമാനം നല്‍കിയില്ല. എന്നാല്‍ വൈദ്യരംഗത്തെ അഗാതജ്ഞാനിയായ ആ ചെറുപ്പക്കാരന് രോഗം വലുതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. പക്ഷെ ചികിത്സ ചെറുതായിരുന്നു. വൈകാതെ നൂഹിന്റെ ആരോഗ്യത്തില്‍ നല്ല മാറ്റം വന്നു. ഒരാഴ്ചക്കുള്ളില്‍ അദ്ധേഹത്തിന് തന്റെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിച്ചു. രോഗം ഭേദമാക്കിയതിന് പ്രതിഫലമായി രാജ്യത്തിന്റെ പകുതി നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ അവരെയൊക്കെ ഞെട്ടിച്ച് കൊണ്ട് തന്റെ ഇംഗിതം വെളിപ്പെടുത്തി. ആ രാജ്യത്തെ ഗ്രന്ഥപുരയില്‍ അല്‍പ്പകാലം താമസിക്കാനുള്ള അനുവാദം മാത്രമായിരുന്നു അത്. പിന്നീടുള്ള അദ്ധേഹത്തിന്റെ വൈദ്യ ശാസ്ത്രീയമായ രംഗങ്ങളില്‍ അവിടുത്തെ ഗ്രന്ഥാലയം വലിയ പങ്ക് വഹിച്ചു. അദ്ധേഹത്തിന്റെ പരിജ്ഞാന മികവിനാല്‍ രാജ്യത്തിന്റെ പ്രധാന ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.
ബുഖാറയിലെ ആതുരാലയം ആ രാഷ്ട്രത്തില്‍ തന്നെ പ്രശസ്ഥമാവാന്‍ അധികം വൈകിയിരുന്നുല്ല. അത്രമേല്‍ മികച്ചതായിരുന്നു സീനയുടെ ചികിത്സാ രീതിയും രോഗികളെ ശുശ്രൂഷിക്കലും.പാവങ്ങള്‍ക്കും അശരണര്‍ക്കും സൗജന്യ ചികിത്സ നല്‍കിയിരുന്നു. പണമെന്നത് രോഗം ചികിത്സിക്കാനുള്ള മാനദണ്ഡമാവരുതെന്ന കാര്‍കഷ്യ ബോധമാണ് ഈ തീരുമാനത്തിന് പുറകിലെ സത്യം.ആയിരത്തിലധികം ഔഷധങ്ങള്‍ നിര്‍മിക്കുന്ന രീതികള്‍ ശാസ്ത്ര ലോകത്തിന് അദ്ധേഹം സംഭാവന ചെയ്തു.ഇന്നും ആധുനിക വൈദ്യശാസ്ത്രം സീനയുടെ വൈദ്യവിദ്യ അവലംബിച്ച് കൊണ്ടിരിക്കുന്നു.അപഗ്രഥന ചികിത്സ ആദ്യമായി പ്രയോഗിച്ചത് സീനയായിരുന്നു. ഔഷധ സേവനം കൊണ്ട് മാത്രം ഒരു രോഗിയും രക്ഷപ്പെടുകയില്ല. എന്ന അറിവാണ് സൈക്കോതറാപ്പിയുടെ രീതിക്ക് തുടക്കം കുറിച്ചത്,ആധുനിക വൈദ്യരംഗത്തെ കൗണ്‍സിലിംങ് രീതിയും സീനയുടെ സംഭാവനയാണ്.
രോഗവും രോഗിയും പ്രകൃതിയാല്‍ ഉണ്ടാവുന്നതാണ്. എന്നാല്‍ അതിനെ തിരിച്ചറിഞ്ഞ് രോഗശമനം നേടിയെടുക്കല്‍ കഴിവുറ്റതാണ്. രോഗശമനം നേടിക്കൊടുക്കുന്നവന്ന് ലോകമെന്നും വലിയ പദവിയാണ് നല്‍കിയിരിക്കുന്നത്. അതിനുള്ള വലിയ തെളിവും കൂടിയാണ് അബൂ അലിയ്യില്‍ ഹുസൈന്‍ ഇബ്‌നു അബ്ദില്ലാഹ് ഇബ്‌നു സീന. അദ്ധേഹം വിഭാവനം ചെയ്ത വൈദ്യ ശാസ്ത്ര വിദ്യകള്‍ കാലമേറെ കഴിഞ്ഞാലും പ്രശോഭിതമായി തുടരുക തന്നെ ചെയ്യും.

About Ahlussunna Online 1166 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*