ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. (സൂറത്തു തൗബ: 36)ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. (സൂറത്തു തൗബ: 36) അബൂബക്കര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇപ്രകാരം കാണാം. നബി(സ്വ) പറഞ്ഞു: പന്ത്രണ്ട് മാസങ്ങളില്‍ നാലെണ്ണം പവിത്രമായ മാസങ്ങളാണ്. അവയില്‍ ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ തുടര്‍ച്ചയായിവരുന്ന മാസങ്ങളും പിന്നെ റജബ് മാസവുമാകുന്നു. (ബുഖാരി) മുഹര്‍റം മാസത്തിന്‍റെ പ്രത്യേകതകള്‍ ചരിത്രത്താളുകളിലും തിരുവചനങ്ങളിലും സുവിദിതമാണ്. ശഹ്റുളളാഹ് (അല്ലാഹുവിന്‍റെ മാസം) എന്നാണ് നബി(സ്വ)യുടെ തിരുവരുളുകളില്‍ മുഹര്‍റം മാസത്തെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഈ മാസം മുഴുവന്‍ വ്രതാനുഷ്ടാനം നടത്തുന്നതും അതില്‍ മുഹര്‍റം 9,10 (ആശൂറാഅ്, താസൂആഅ്) തിയ്യതികളില്‍ നോമ്പനുഷ്ടിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്നും പ്രമാണങ്ങളില്‍ കാണാവുന്നതാണ്. അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസ് കാണുക. നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തെ നോമ്പിന് ശേഷം ഏറ്റവും മഹത്വമേറിയ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാകുന്നു. (മുസ്ലിം). മുഹര്‍റം ആദ്യത്തെ പത്ത് ദിവസം നോമ്പനുഷ്ടിക്കല്‍ ശക്തമായ സുന്നത്തും മാസം മുഴുവന്‍ നോമ്പ് അനുഷ്ടിക്കല്‍ സുന്നത്തുമാണ്. (ഫതാവല്‍ കുബ്റ) ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ആശൂറാഅ് ദിവസത്തില്‍ നിങ്ങള്‍ നോമ്പനുഷ്ടിക്കുവീന്‍ അത് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുത്തുതരാന്‍ അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ആഗ്രഹിക്കുന്നു. (മുസ്ലിം). മുഹര്‍റം ഒമ്പതിന് അതായത് താസൂആഅ് ദിനത്തിലും നോമ്പനുഷ്ടിക്കല്‍ സുന്നത്തുണ്ട്. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മുഹറം പത്തിന് നോമ്പനുഷ്ടിക്കുക ജൂതരോട് എതിരാവാന്‍ മുഹര്‍റം ഒമ്പതിനും നിങ്ങള്‍ വ്രതമെടുക്കുക. (അഹ്മദ്) ഇസ്ലാമിന്‍റെ ആദര്‍ശസംരക്ഷണത്തിന് വേണ്ടി സ്വന്തം നാടും വീടും ഉപേക്ഷിച്ച് നബി(സ്വ)യും സ്വഹാബാക്കളും ഹിജ്റ പോയ അവസരത്തില്‍ മദീനയിലുളള ജൂതര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ടിക്കുന്നത് കണ്ടു. ഇന്നെന്താണ് പ്രത്യേകതയെന്ന് നബി(സ്വ) അന്യേഷിച്ചപ്പോള്‍ ഇസ്റാഈലി ജനതയെ അവരുടെ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന് അല്ലാഹു മോചിപ്പിച്ചത് ഇന്നേ ദിവസമാണ് അത്കാരാണം മൂസാ നബി നോമ്പ് അനുഷ്ടിച്ചിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “അങ്ങെനെയെങ്കില്‍ മൂസാ നബി(അ)യോട് ഏറ്റവും ബന്ധപ്പെട്ടവര്‍ ഞാനാണ്”. പിന്നീട് നബി(സ്വ) മുഹര്‍റം പത്തിന് നോമ്പ് അനുഷ്ടിക്കുകയും സ്വഹാബാക്കളോട് നോമ്പനുഷ്ടിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം ജൂതവിഭാഗത്തോട് എതിരാവാന്‍ നബി(സ്വ) മുഹര്‍റം ഒമ്പതിനും നോല്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതാണ് ഇസ്ലാമിക പ്രമാണങ്ങളിലെ ആശൂറാഇന്‍റെയും താശൂആഅിന്‍റെയും ചരിത്ര പശ്ചാത്തലായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുളളത്.. മുഹറം പിറക്കുമ്പേങറ്റ വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന ഒരു സുപ്രധാന സംഭവമാണ് ഹിജ്റ. ഉമര്‍ (റ) പുതിയ കലണ്ടര്‍ പ്രഖ്യാപിച്ചപ്പോള്‍ മുഹറം മാസത്തെയാണ് അതിന്‍റെ തുടക്കമായി ഗണിച്ചത്. അതിനാല്‍ മുസ്ലിം സമൂഹത്തിന്‍റെ പുതുവര്‍ഷപുലരി കൂടിയാണ് മുഹറം ഒന്ന്. കൂടാതെ മുഹര്‍റം നിര്‍ണ്ണായകമായ ധാരാളം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ്. ആദം നബി(അ) ന്‍റെ പശ്ചാതാപം അല്ലാഹു സ്വീകരിച്ചത്. നൂഹ് നബി(അ)ന്‍റെ കാലത്തുണ്ടായ മഹാ പ്രളയത്തിന് ശേഷം നൂഹ് നബിയുടെ കപ്പല്‍ ജൂതി പര്‍വ്വതത്തില്‍ നങ്കൂരമിട്ടത്. നംറൂദിന്‍റെ തീക്കുണ്ടാരത്തില്‍ നിന്നും ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടത് , സ്വന്തം സഹോദരങ്ങളുടെ ദുഷ് പ്രവര്‍ത്തനങ്ങള്‍ കാരണം യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫ് നബിയുമായി അകന്ന് കഴിയേണ്ടി വന്നതിന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തമ്മില്‍ കണ്ടത് , മത്സ്യത്തിന്‍റെ വയറ്റിലകപ്പെട്ട യൂനുസ് നബി(അ) രക്ഷപ്പെട്ടത് , രോഗബാധിതനായ അയ്യൂബ് നബി(അ)രോഗശമനം നേടിയത്, മൂസാ നബി(അ)യെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷിച്ചത് , നബി(സ്വ)യുടെ പൗത്രന്‍ ഹുസൈന്‍(റ) കര്‍ബലയില്‍ ശഹീദായത് തുടങ്ങി ഒട്ടനവധി സംഭവങ്ങള്‍ അരങ്ങേറിയത് മുഹര്‍റം മാസത്തിന്‍റെ ചരിത്രത്തിലെ അദ്ധ്യായങ്ങളാണ്. മുഅ്മിനിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളെ കുറിച്ചും നാളെ അല്ലാഹു വിചാരണ ചെയ്യും. അതിനാല്‍ ഈ പുതുവര്‍ഷ പുലരിയെ സ്വാഗതം ചെയ്യുമ്പോള്‍ ഇന്നലെകളെ കുറിച്ചൊരു വിചിന്തനം നമ്മുടെ ഹൃത്തടത്തില്‍ നിന്നുണ്ടാവല്‍ അത്യന്താപേക്ഷിതമാണ്. മഹാനായ ഉമര്‍(റ)ന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്: “നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക നിങ്ങളെ വിചാരണ ചെയ്യപ്പെടും മുമ്പ്, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അളക്കപ്പെടും മുമ്പ് അവയെ നിങ്ങള്‍ തന്നെ അളന്നു നോക്കുക”. അതുകൊണ്ട് ജീവിതത്തിന്‍റെ ഇന്നലെകളില്‍ വന്ന് പോയ അവിവേകങ്ങള്‍ക്ക് നമുക്ക് നാഥനോട് മാപ്പിരക്കാം. കുടെ, സുന്ദരമായ നമ്മുടെ ഭാവി ഭാസുരമാക്കാന്‍ ഇസ്ലാമിക ചൈതന്യത്താല്‍ ധന്യമാക്കി നമുക്ക് മുന്നേറാം. നാഥന്‍ തുണക്കട്ടെ. ആമീന്‍
About Ahlussunna Online
1348 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
മുഹര്‍റം നല്കുന്ന പാഠങ്ങള്‍...
ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗ നിര്‍ഭരതയുടേയും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പരിശുദ്ധമാക്കപ്പെട്ട മാസമാണ് മുഹര്‍റം. അറബി കലണ്ടറിലേ ആദ്യത്തേ മാസവും പ്രവാചകന് അല്ലാഹുവിന്‍റെ മാസമെന്ന് വിശേഷിക്കപ്പെട്ടതുമായ മുഹര്‍റം സഹസ്രാബ്ദങ്ങള്‍ പിന്
[...]
മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍...
August 12, 2023
Ahlussunna Online
AD-FOOTER, HISTORY, HOME SLIDER SMALL, ISLAM, POPULAR ARTICLES
0
757 views
ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാര
[...]
മാസപ്പിറവി കണ്ടു; നാളെ മുഹറം ഒന്ന...
കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത
[...]
Be the first to comment