ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്നേഹവും കാരുണ്യവും

“നിങ്ങള്‍ക്ക് സമാധാന പൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ ഞാന്‍ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.(30:21) ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കേണ്ട സ്നേഹവും കാരുണ്യവുമെല്ലാം ഇലാഹീ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയിലേക്ക് ഉപരി സൂചിത ഖുര്‍ആന്‍ വാക്യം […]

മുല്ലക്കോയ തങ്ങള്‍ ഖുതുബിയോട് പറഞ്ഞത...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലയെടുപ്പുളള നേതാക്കന്മാരുടെയും കേരളത്തിലെ സമുന്നതാരായ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ ഗുരുവും മുസ്ലിം ചരിത്രത്തിന്‍റെ നവോത്ഥാന ഇടങ്ങളിലെ നിസ്തുല്യ വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകള [...]

ജീവിതം സങ്കടപ്പെടാനുളളതല്...

'നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കുയുമരുത്. യഥാര്‍ത്ഥ വിശ്വസികളാണെങ്കില്‍ നിങ്ങളെത്രെ അത്യുന്നതര്‍' ( ആലിംറാന്‍: 135) ഇസ്ലാമിക സായുധ സമരങ്ങളില്‍ ശോകപര്യാവസായിയായ പ്രഥമ യുദ്ധമാണ് ഉഹ്ദ് യുദ്ധം. മുസ്ലിം സൈന്യത്തിന്‍ ഏറെ പ്രയാസങ്ങള്‍ ഏല്‍കേണ്ടി വന്ന [...]

കുടുംബകത്തെ മക്കളുടെ സ്ഥാനവും അവകാശങ്ങളു...

മക്കള്‍ ഭൗതിക ജീവിതത്തിലെ ഫലങ്ങളാണ്. കുടുംബാസൂത്രണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നതും സന്താനങ്ങള്‍ ഉണ്ടാവുകയെന്നതാണ്. മാനവരാശിയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ശിലയാണ് മക്കള്‍. ഇസ്ലാം മക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. മാതാവിന്‍റെ ഗ [...]

സ്ഥിരോത്സാഹമാണ് വിജയമാര്‍ഗം

ക്രിയാത്മകമായി ഇടപെടാനും നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങളെ സമീപിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തന്റെ ചുറ്റുപാടുകളില്‍ ആവശ്യമാകുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ പ്രതിനിധിയൊേണം സൃഷ്ടിക്കുകയും നിയോഗിക്കുകയും ചെയ്തിട്ടുള്ളത്. നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരിസരങ്ങള്‍ സജീവമാക്കാനും കര്‍മസാക്ഷ്യംകൊണ്ട് ജീവിതം അടയാളപ്പെടുത്താനുമുള്ള മനുഷ്യദൗത്യത്തിലേയ്ക്കു വെളിച്ചം പകരുന്നുണ്ട് ഉപര്യുക്ത ഖുര്‍ആന്‍ വചനം. കര്‍മങ്ങളെ […]

പണ്ഡിതനുണ്ടായിരിക്കേണ്ട വിശുദ്ധി

  പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്.പ്രവാചകന്മാരുടെ ദീനീ പ്രബോധനമെന്ന ദൗത്യം പണ്ഡിതരിലാണ് ഏല്‍പിക്കപ്പെട്ടിട്ടുള്ളത്. പ്രവാചക ശ്രേഷ്ഠരായ മുഹമ്മദ് നബി(സ്വ) ഈ കാര്യം നമ്മെ പഠിപ്പിച്ചതാണ്. എന്‍റെ മാര്‍ഗമായ ദീനുല്‍ ഇസ്ലാമിനെ നിങ്ങള്‍ പ്രബോധനം ചെയ്യണമെന്ന് നമ്മോട് കല്‍പിക്കുകയും ചെയ്തു. മഹാനായ പ്രവാചകന്‍റെ പ്രബോധന കാലഘട്ടം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും […]

മാതാപിതാക്കള്‍; നന്മപൂക്കും തണല്‍മരങ്ങള്‍

വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം അനീര്‍വചനീയമാണ്.സന്താനങ്ങളുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആ ബന്ധം സുദൃഢമായി കൊണ്ടോയിരിക്കും.ജീവിതത്തിന്‍റെ അടക്കവും അനക്കവും […]

ദര്‍സുകള്‍ ഉണര്‍ത്തിയ നവോത്ഥാന യത്നങ്ങള്‍

മദീനാ പള്ളിയില്‍ പ്രവാചകനെ വട്ടമിട്ടിരുന്ന് അറിവാര്‍ജിച്ചവരാണ് ചരിത്രത്തില്‍ ‘അഹ്ലുസ്സുഫ’ എന്ന പേരില്‍ അറിയപ്പെട്ടത്. പ്രവാചകാനന്തര കാലങ്ങളില്‍ ഇത്തരം ‘സുഫ’കള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാല ദേശങ്ങള്‍ക്കതീതമായി ഇത്തരം അറിവുകൂട്ടങ്ങളാണ് ഇസ്ലാമിക വിജ്ഞാനീയങ്ങളെ ലോകത്തിന്‍റെ വിവിധ ദിക്കുകളിലേക്ക് വ്യാപിപ്പിച്ചത്. നുബുവ്വത്തിന്‍റെ ദിവ്യവെളിച്ചം ഉദയം കൊണ്ട അറേബ്യന്‍ സൈതക ഭൂമിയോട് നേരിട്ടുബന്ധമുള്ള കേരളീയ ഇസ്ലാമിന്‍റെ […]

അഭിവാദനത്തിലെ ഇസ്ലാമിക സൗന്ദര്യം

വ്യക്തികള്‍  പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തിന്നുമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരുന്നു. ചിലര്‍ വാക്കുകള്‍ക്കൊണ്ട് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ മറ്റുചിലര്‍ കൈക്കൂപ്പിയും തലതായ്ത്തിയും തൊട്ട് വന്ദിച്ചും ആംഗ്യരൂപത്തിലുമായിരുന്നു അഭിവാദനമര്‍പ്പിച്ചിരുന്നത്. […]

No Picture

വിനയം വിജയത്തിന്‍റെ വഴി

വിനയശീലമുള്ളവരാണ് അല്ലാഹുവിന്‍റെ യഥാര്‍ത്ഥ അടിമകള്‍. സാത്വികരായി ജീവിതം നയിച്ച പൂര്‍വസൂരികളായ പണ്ഡിതവിശാരദന്മാര്‍ ഈ സദ്ഗുണം വേണ്ടുവോളമുള്ളവരായിരുന്നു. പൈശാചിക ചാപല്ല്യങ്ങളില്‍ നിന്നു ഉത്ഭൂതമാകുന്ന ഉള്‍നാട്യത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും മതില്‍കെട്ടുകള്‍ക്കുള്ളില്‍ മനുഷ്യമനസ്സ് കുടുസ്സാകുമ്പോഴാണ് വിനയവും സൂക്ഷ്മതയും അവനില്‍ അന്യം നില്‍ക്കുന്നത്.  വിശുദ്ധ  ഖുര്‍ആന്‍ വിനയശീലരെ പരിചയപ്പെടുത്തുന്നത് അവന്‍റെ യഥാര്‍ത്ഥ അടിമകളായിട്ടാണ്.  പരമകാരുണികന്‍റെ അടിമകള്‍ […]