വിശേഷ ദിവസം ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാം; പുതിയ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡം പുറപ്പെടുവിച്ച് സര്‍ക്കാര്‍. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ ഈ 40 പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മ...

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലവര്‍ഷ മുന്നറിയിപ്പിന് നല്‍കുന്ന പ്രധാന്യം കോവിഡ് അറിയിപ്പിനും നല്‍കണമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ജനങ്ങള്‍ കോവിഡ് അറിയിപ്പുകള്‍ക്ക് പ്ര [...]

ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്തില്ല; ഡിഫ...

ഡല്‍ഹി: പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ [...]

നിയന്ത്രണങ്ങൾ നീട്ടനാവിലെന്ന് മുഖ്യ മന്ത്...

ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള് [...]

വാക്‌സിന്‍ സ്വീകരിച്ചവരിലും പിടിമുറുക്കുന്ന ലാംഡ; കോവിഡിന്റെ പുതിയ വകഭേദം ആശങ്കപ്പെടുത്തുംവിധം വ്യാപിക്കുന്നു

കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു. പുതുതായി 11 കേസുകളാണ് രാജ്യത്ത് വ്യാഴഴ്ച റിപ്പോര്‍ട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടോം പറഞ്ഞു. ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്. ലാംഡ വകഭേദം എങ്ങനെയാണു […]

എത്ര തലമുറകള്‍ കൂടി സംവരണം തുടരേണ്ടിവരുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ജോലിയിലും വിദ്യാഭ്യാസത്തിലും എത്ര തലമുറ വരെ സംവരണം തുടരുമെന്ന് ചോദിച്ച് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായ മറാത്ത ക്വാട്ട കേസ് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. പട്ടികജാതി/പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും കേസ് പരിഗണിക്കുന്ന […]

ബഹിരാകാശ മേഖലയിൽ ഇന്ത്യ-സഊദി സഹകരണം ശക്തമാക്കുന്നു; ഇരു രാജ്യങ്ങളും ചർച്ച നടത്തി

റിയാദ്: ബഹിരാകാശ മേഖലയില്‍ സഹകരണം ഇന്ത്യ സഊദി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സഊദി സ്പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഐ.എസ്.ആര്‍.ഒയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ് […]

ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി അതീവ ഗൗരവതരം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം കാണിച്ച് മൂന്നു കോടതി റേഷന്‍കാര്‍ഡുകള്‍ റദ്ദാ ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമെന്ന് സുപ്രിംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും കോടതി അഭിപ്രായം ആരാഞ്ഞു. കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. നടപടി അതീവ ഗൗരതരമെന്ന് […]

കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ യു.കെ പാര്‍ലമെന്റില്‍ സംവാദം; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

ലണ്ടന്‍: ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷ, പത്ര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംവാദം നടന്നതിനെതിരെ പൊട്ടിത്തെറിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ഏകപക്ഷീയമായ സംവാദമാണ് നടന്നതെന്നാണ് ഹൈക്കമ്മിഷന്റെ വിമര്‍ശനം. സംതുലിതമായ സംവാദത്തിനു പകരം തെളിവുകളോ യാഥാര്‍ഥ്യമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിനെതിരെ തെറ്റായ നിഗമനങ്ങള്‍ നടത്തിയതില്‍ […]

അഴിമതിക്കേസ്; സഊദിയിൽ അഞ്ചു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്‌റ്റിൽ •

റിയാദ്:</strong> സഊദിയിൽ അഴിമതിക്കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്നു അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു. അഴിമതിക്കേസിൽ പിടിയിലായവരിൽ സ്വദേശികളെ കൂടാതെ ഏതാനും വിദേശികളും ഉൾപ്പെടും. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമീണ, […]