കാഞ്ഞങ്ങാട്ടുകാരുടെ ബീഡിത്തൊഴിലാളി സുരേന്ദ്രന്‍ കെ.പട്ടേല്‍ ഇനി അമേരിക്കയില്‍ ജില്ലാ ജഡ്ജി, കേള്‍ക്കണം ഈ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ ബീഡിത്തൊഴിലാളി സുരേന്ദ്രന്‍ കെ.പട്ടേല്‍ ഇനി അമേരിക്കയില്‍ ജില്ലാ ജഡ്ജി. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240ാം ജില്ലാ കോടതിയിലെ ജഡ്ജിയായാണ് ഇദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയാകുകയായിരുന്നു. മലയാളിയായ ഒരാള്‍ ഈ […]

വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചുനീക്കുമെന്ന...

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും സമരപ്പന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതിയും കോടതിയെ അറിയിച്ചു. അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക [...]

റഹ്‌മാനിയ്യ അറബിക് കോളേജ് ഗോൾഡൻ ജൂബിലിയിലേ...

കേരളക്കരയിൽ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ശില പാകിയ നവോത്ഥാന വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായി റഹ്‌മാനിയ്യ അറബിക് കോളേജ് അമ്പതാണ്ടിലേക്ക് കാലെടുത്തു വെക്കുന്നു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരെന്ന സാത്വികരുടെ ഇഖ്ലാസിനാൽ കൊളുത്തി റഹ്‌മാ [...]

നിയമസഭ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ആദ്യ ഘട്...

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണമവസാനിച്ചു. ഇവിടങ്ങളില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്. ആകെയുള്ള 182 സീറ്റുകളില്‍ ബാക്കി 93ല്‍ ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഭരണകക്ഷ [...]

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് അജിത് ഡോവല്‍

ന്യൂഡല്‍ഹി: തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും മനുഷ്യരാശിക്ക് ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ഇന്തോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മതപണ്ഡിതരുടെ പങ്ക് എന്ന […]

കത്ത് വിവാദം; മേയറുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം

തിരുവനന്തപുരം; നിയമനശുപാര്‍ശകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സഘര്‍ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തി വീശി.ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ പ്രദേശത്ത് സഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞു പോകുന്നതിനായി […]

കേരളത്തിന് ഇന്ന് 66 വയസ്സ്; വായനക്കാർക്ക് കേരളപ്പിറവി ആശംസകൾ

തിരുവനന്തപുരം: തുടർച്ചയായ പ്രളയം, കൊവിഡ് മഹാമാരി.. അവയെല്ലാം അതിജീവിച്ച് കേരളം ഇന്ന് അറുപത്താറാം ജന്മദിനത്തിൽ. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുകയാണ്. ഐക്യ കേരളത്തിനുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരളം രൂപീകരിച്ചത്. […]

പത്താംക്ലാസ് യോഗ്യതയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സേനയിൽ അംഗമാകാം. 24,000 ലധികം ഒഴിവുകൾ

കേവലം എസ്.എസ്.എൽ.സി യോഗ്യത മാത്രമുള്ളവർക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റാണ് S.S.C G.D Constable Recuitment. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് […]

ഉംറ വിസ കാലാവധി 90 ദിവസമായി ഉയർത്തി

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി നീട്ടുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവിൽ 30 ദിവസമാണ് ഉംറ വിസയിൽ സഊദിയിൽ നിൽക്കാൻ സാധിച്ചിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഉയർത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ, തീർത്ഥാടകർക്ക് മക്കയ്ക്കും […]

15 വയസ്സിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധു; ഭര്‍ത്താവിനെയും ഭാര്യയെയും ഒന്നിപ്പിച്ച് ഹൈക്കോടതി

ചണ്ഡീഗഡ്: 15 വയസും അതില്‍ കൂടുതലുമുള്ള മുസ്‌ലിംകള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരമൊരു വിവാഹം അസാധുവാകില്ലെന്നും ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം പോകാനും കോടതി അനുവദിച്ചു. ഹരിയാനയിലെ പഞ്ച്കുളയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്ന പതിനാറുകാരിയായ ഭാര്യയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ജാവേദ് (26) നല്‍കിയ […]