ധാക്ക: പൊലിസിനൊപ്പം ചേര്ന്ന് പ്രക്ഷോഭകരെ വെടിവച്ചു കൊന്ന അവാമി ലീഗിന്റെ നേതാവിന്റെ ഹോട്ടലിന്പ്രക്ഷോഭകര്തീയിട്ടു. എട്ടു പേര്കൊല്ലപ്പെട്ടത്. 84 പേര്ക്ക് പരുക്കേറ്റു. പാര്ട്ടിയുടെ എല്ലാ ആസ്ഥാനങ്ങളും തകര്ത്ത് കൊള്ളയടിക്കപ്പെട്ടു. ജാഷോര്ജില്ലയിലെ അവാമി ലീഗിന്റെ ജനറല്സെക്രട്ടറി ഷാഹിന്ചക്ലാദറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനു നേരെയാണ് തീയിട്ടത്. ധാക്കയിലെ ഉത്തരയില്10 പേര്അക്രമത്തില് കൊല്ലപ്പെട്ടു. 100 പേര്ക്ക് പരുക്കേറ്റു.
അതേസമയം ബംഗ്ലാദേശ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷയും ജാഗ്രതയും വർധിപ്പിച്ച് ബി.എസ്.എഫ്. ഇന്ത്യയ്ക്ക് ബംഗ്ലാദേശുമായി 4,096 കിലോമീറ്റർ അതിർത്തിയുണ്ട്. മേഘാലയയിൽ 12 മണിക്കൂർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്താൻ ബി.എസ്.എഫ് ഡി.ജി ദിൽജിത് സിങ് ചൗധരി കൊൽക്കത്തയിലെത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജനങ്ങൾ സമാധാനം പാലിക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ബംഗ്ലാദേശിലേക്കുള്ള എല്ലാ സർവിസുകളും റദ്ദാക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ധാക്കയിലേക്ക് നടത്തിയിരുന്ന വിമാനസർവിസുകൾ താൽക്കാലികമായി റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
ദിവസം രണ്ടു സർവിസുകൾ വീതമാണ് എയർ ഇന്ത്യ ധാക്കയിലേക്ക് നടത്തിയിരുന്നത്. തങ്ങളുടെ സർവിസുകൾ റദ്ദാക്കിയതായി ഇൻഡിഗോയും അറിയിച്ചു. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുന്നതായി പ്രഖ്യാപിച്ച വിസ്താര സർവിസ് റദ്ദാക്കിയതായി അറിയിച്ചിട്ടില്ല.
Be the first to comment