നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു.

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെകുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മധ്യ, തെക്കന്‍ ഗസ്സകളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത് അതിര്‍ത്തിയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള 12 നില കെട്ടിടം താമസക്കാര്‍ക്ക് ഒഴിയാന്‍ അരമണിക്കൂര്‍ സമയം നല്‍കിയ ശേഷം ഇസ്‌റാഈല്‍ തകര്‍ക്കുകയാരിരുന്നു.350 ലേറെ കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനിടെ, അല്‍ശിഫ ആശുപത്രിയില്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ പട്ടിണി കാരണം മരിച്ചവരുടെ എണ്ണം 23 ആയി. എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പൊതി തലയില്‍ വീണ് കഴിഞ്ഞദിവസം അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യു.എസ് സൈന്യം അറിയിച്ചു.
റാമല്ലയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം ഒരു വനിത ഉള്‍പെടെ മൂന്ന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.നിരവധി വീടുകള്‍ സൈന്യം പരിശോധന നടത്തി. ഒക്ടോബര്‍ ഏഴു മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 7,450 ഫലസ്തീനികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗസ്സയിലേക്ക് യു.എസ് സഹായം സൈപ്രസില്‍ നിന്ന് കടല്‍വഴി എത്തിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സന്നദ്ധ ഏജന്‍സികള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സൈപ്രസില്‍ നിന്ന് കപ്പല്‍ വഴി ഗസ്സയിലെത്തിക്കുക. ഗസ്സ തീരത്ത് താല്‍ക്കാലിക തുറമുഖം പണിയാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. 1000 സൈനികര്‍ക്കാണ് ചുമതല. ഇവര്‍ 60 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പെന്റഗണ്‍ പറഞ്ഞു.

About Ahlussunna Online 1305 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*