ജിദ്ദ: വേനൽക്കാലം തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് കടന്ന് സഊദി അറേബ്യ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട് ഉണ്ടെങ്കിലും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളായ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്. രാജ്യത്ത് ഉയർന്ന താപനില 48 ഡിഗ്രിയാണ്.
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ സമാനിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 48 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ചൂട്. സമീപ പ്രദേശങ്ങളായ അല്‍ഹസ്സയിലും ദാനയിലും 47 ഡിഗ്രിയും ദമാം ഹഫര്‍ബാത്തിന്‍, അല്‍ഖര്‍ജ് ഭാഗങ്ങളില്‍ 46 ഡിഗ്രിയും ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
ചൂട് വരും ദിവസങ്ങളിലും കൂടുമെന്നാണ് കരുതുന്നത്. 50 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് വരുമെന്നാണ് കണക്കാക്കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സ്വീകരിക്കേണ്ട മുൻകരുതൽ അധികൃതർ നേരത്തെ നൽകിയിരുന്നു.
Be the first to comment