ദമാം: കിഴക്കന്‍ സഊദിയിലെ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ദശ വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പശ്ചിമ ബംഗാളിലെ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു. ദശ വാര്ഷികത്തോടനുബന്ധിച്ചു നാഷണല്‍ എജ്യു മിഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണമാണ് പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭിംപുര്‍ ഗ്രാമത്തില്‍ മദ്രസ നിര്‍മിച്ച് മത വിദ്യഭ്യാസത്തിന് മാതൃകയാകുന്നത്. ഇവിടെ ഓഫ് ക്യാംപസ് നടത്തുന്ന ചെമ്മാട് ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന്‍ ഹാദിയയുടെ മേല്‍നോട്ടത്തിലാണ് വിദ്യഭ്യാസ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
ശംസുല്‍ ഉലമ മെമ്മോറിയല്‍ ദാറുല്‍ ഫൗസ് ഇസ്‌ലാമിക് കോംപ്ലക്‌സ് എന്ന് നാമകരണം ചെയ്ത പദ്ധതി നിര്‍മ്മാണം ത്വരിത ഗതിയില്‍ നടന്നു വരികയാണ്. പദ്ധതിക്കു വേണ്ടിയുള്ള ഫണ്ടിന്റെ രണ്ടാം ഘട്ടം പദ്ധതി നിര്‍മ്മാണം ഏറ്റെടുത്തു നടത്തുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കൈമാറി. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ജുബൈല്‍ എസ്.വൈ.എസ്.എസ് കെ ഐ സി സീനിയര്‍ നേതാവ് ആലിക്കുട്ടി ഉണ്ണിയാല്‍ എസ് വൈ എസ് സംസ്ഥാന സിക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക് ഫണ്ട് കൈമാറി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ് വൈ എസ് സംസ്ഥാന സിക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പബഌക് റിലേഷന്‍സ് ഓഫീസര്‍ നിയാസ് ഹുദവി, ജുബൈല്‍ എസ് വൈ എസ്, എസ് കെ ഐ സി നേതാക്കളായ നൂറുദ്ധീന്‍ മുസ്‌ല്യാര്‍ ചുങ്കത്തറ, മനാഫ് മാത്തോട്ടം, മുഹമ്മദ് മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Be the first to comment