അതുല്യവും അനിര്‍വചനീയവുമായ വികാരമാണ് സ്നേഹം. സ്നേഹം മനസ്സിന് സുഖം നല്‍കുന്നു. സ്നേഹിക്കുന്നവനാണ് വിശ്വാസി. വിശ്വാസിയുടെ പ്രണയ ഭാജനം അല്ലാഹുവാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്രേ. (ബഖറ:165) ഏറ്റവും നല്ല സ്നേഹി അല്ലാഹുവാകുന്നു. കളങ്കമാറ്റ സ്നേഹം അല്ലാഹുവിന്‍റേത് മാത്രമാകുന്നു. മുഹിബ്ബില്‍ നിന്നും മഹ്ബൂബിലേക്ക് ബഹിര്‍ഗമിക്കുന്നതെല്ലാം ഹുബ്ബിന്‍റെ ഭാഗമാണ്.
എന്തു നന്മ നിങ്ങളനുവര്‍ത്തിക്കുന്നുവെങ്കിലും അല്ലാഹു അതു സംബന്ധിച്ചു സൂക്ഷ്മജ്ഞാനിയായിരിക്കും. അനിഷ്ടകരമാണെങ്കിലും, നിങ്ങള്‍ക്ക് യുദ്ധം ചെയ്യല്‍ നിര്‍ബന്ധമാണ്. ഒരു കാര്യം ഉദാത്തമായിരിക്കെ നിങ്ങള്‍ക്ക് അനിഷ്ടപ്പെട്ടെന്നു വരാം; ദോഷകരമായിരിക്കെ പ്രിയങ്കരമായെന്നും ഭവിക്കാം. അല്ലാഹു അറിയുന്നു; നിങ്ങള് അറിയുന്നില്ല. (ബഖറ:216) അല്ലാഹുവിന്‍റെ വിധിയെ പ്രതിരോധിക്കാന്‍ സാധ്യമല്ല. ഖുര്‍ആനില്‍ പറയുന്നത് കാണുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍നിന്ന് നിങ്ങള്‍ക്ക് അധീനപ്പെടുത്തിതരാന്‍ ആരുണ്ട്. നിങ്ങള്‍ പ്രവര്‍ത്ഥിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു (അഹ്കാഫ് 11)
അല്ലാഹുവിന്‍റെ വിധിയില്‍ സംപ്രീതനായി ജീവിക്കുന്നവനാണ് മുഅ്മിന്‍. എന്ത് പ്രയാസങ്ങള്‍ വന്നാലും സന്തോഷത്തോടെ സ്വീകരിക്കുന്നു. അസ്വാസ്ഥനാകുന്നില്ല. തനിക്ക് വരുന്ന പ്രയാസങ്ങള്‍ പാപം പൊറുക്കുന്നതിന് നിമിത്തമാവുമെന്ന് മനസ്സിലാക്കി അവര്‍ ക്ഷമ കൈകൊള്ളുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസിയുടെ കാര്യം അത്യത്ഭുതം തന്നെ അവന്‍റെ എല്ലാ കാര്യങ്ങളും അവന്ന് ഗുണകരമാണ്. വിശ്വാസിക്കല്ലാതെ അങ്ങിനെയില്ല. അവന് സന്തോഷം വന്നാല്‍ അല്ലാഹുവിന് നന്ദി ചെയ്യും. അത് അവന്‍ നډയാണ്. ദുഃഖം വന്നാല്‍ ക്ഷമിക്കും അതുമാവന് നന്മയാണ്. (മുസ്ലിം)
ക്ഷമയുടെ പ്രതിഫലം അവാച്യമാണ്. ക്ഷമാശീലര്‍ക്ക്(അല്ലാഹു)കണക്കില്ലാതെ പ്രതിഫലം നല്കപ്പെടുന്നതാണ്. (സുമര്‍:10) തിരുമേനി (സ്വ) പറഞ്ഞു: സത്യവിശ്വാസികളായ സ്ത്രീക്കും പുരുഷനും ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. ഒടുവില്‍ അവന്‍ ഒരു തെറ്റും ചെയ്യാത്ത തരത്തില്‍ തന്‍റെ നാഥനെ കണ്ട് മുട്ടുകയും ചെയ്യും.ڈ(തുര്‍മുദി) പരീക്ഷണങ്ങളെ ക്ഷമാപൂര്‍വം നേരിടുന്നത് മൂലം സത്യവിശ്വാസികളുടെ പാപങ്ങള്‍ പൊറുക്കപ്പെടുകയും അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും എന്നതാണ് ഉപരിസൂചിത ഹദീസിന്‍റെ വിവക്ഷ.
ജീവിത വിശുദ്ധി കൊണ്ട് മാതൃക കാണിച്ചവരാണ് സ്വഹാബാക്കള്‍. ചിലചരിത്ര ചീന്തുകള്‍ കാണുക. സിലത്തു ബ്നു ആശ്യം(റ)വും മകനും ഒരു ധര്‍മസമരത്തില്‍ പങ്കെടുക്കുകയായിരുന്നു. അദ്ധേഹം മകനോട് പറഞ്ഞു:മകനെ നീ ആദ്യം യുദ്ധക്കളത്തിലിറങ്ങുക. നീ വധിക്കപ്പെട്ടാല്‍ നിന്‍റെ കാര്യത്തില്‍ അല്ലാഹുവുവില്‍ നിന്ന് എനിക്ക് പ്രതിഫലം ലഭിക്കുമല്ലോ മകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു പിതാവും വധിക്കപ്പെട്ടു. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ ഭാര്യ മുആദത്തുല്‍ ആദവിയ്യ(റ) യെ സമാധാനിപ്പിക്കാന്‍ ചില സ്ത്രീകള്‍ മഹതിയുടെ അടുക്കലേക്ക് വന്നു. അവര്‍ വരുന്നത് കണ്ടപ്പോള്‍ മഹതി പറഞ്ഞു നിങ്ങള്‍ എനിക്ക് ആശംസ അര്‍പ്പിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് സംഗതം. എന്നെ സമാധാനിപ്പിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് മടങ്ങിപ്പോകാം.
ഭര്‍ത്താവും മകനും വധിക്കപ്പെട്ടത്തിന് അല്ലാഹു ഒരിക്കലും നശിക്കാത്ത പ്രതിഫലം കൊണ്ട് എന്നെ ധാന്യയാക്കിയിരിക്കുന്നു. ഉത്ബത് (റ) വിന്‍റെ മകന്‍ യഹ്യ മരണപ്പെട്ടു. ഖബറിനടുത് വെച്ച് അദ്ദേഹം പറഞ്ഞു മകന്‍ മരിച്ചതില്‍ ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഐഹിക ലോകത്തെ ഭംഗിയായിരുന്നു ഇവന്‍. മരിച്ചപ്പോള്‍ അവശേഷിക്കുന്ന സല്‍കര്‍മങ്ങളില്‍ പെട്ടതായിത്തീര്‍ന്നു. ജീവിതത്തില്‍ ധാന്യത കൈവരിക്കണമെങ്കില്‍ നാഥന്‍റെ വിധിയില്‍ സംതൃപ്തി അനിവാര്യമാണ്. അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തനായാല്‍ ഹൃദയത്തില്‍ ധന്യതയും ആശ്വാസവും സുരക്ഷിതത്ത്വവുമുണ്ടാകും.
ഇലാഹീ ചിന്തയാണ് മനസ്സിന് ശാന്തയേകുന്നത്. അസംതൃപ്ത ഹൃദയങ്ങള്‍ക്ക് സന്തോഷം ആസ്വാധിക്കാന്‍ കഴിയില്ല. സ്വന്തത്തിന് ലഭിച്ചത് മതിയാകാത്ത ചിന്ത അവനിലുണ്ടാക്കും. അതവനെ സന്തോഷിക്കുന്നതില്‍ നിന്ന് വിലക്കും.മനുഷ്യനെ സമ്പത്തിച്ചിടത്തോളം ഏറ്റവും ഉന്നതവും ഉത്താത്തവുമായ ധന്യത മനസംതൃപ്തിയാണ്. മനസംതൃപ്തി നിലനില്‍ക്കാന്‍ തൃപ്തിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കണം. ഇബ്നു അതായില്ലാഹി സികന്തരി (റ) പറഞ്ഞു: ‘ജീവിതതാളത്തെ അല്ലാഹുവിന്‍റെ തൃപ്തി എന്ന ലക്ഷ്യത്തില്‍ നിന്ന് തെറ്റാതെ നോക്കണം. അകത്ത് വെളിച്ചമുള്ള ഭവനം പോലെയായിരിക്കുക. പുറത്തു നടക്കുന്ന ഇരുളല്ല അകത്തെ വെളിച്ചത്തില്‍. അത് തരുന്നവനില്‍ കണ്ണും നാട്ടിരിക്കുക.ഹികം) അല്ലാഹുവുന്‍റെഅനുഗ്രഹങ്ങളെ വിസ്മരിക്കരുത്. നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. മുകളിലുള്ളവരിലേക്ക് നോക്കാതിരിക്കുക. അള്ളാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ നിസാരമായി കാണാതിരിക്കാന്‍ അതാണ് കരണീയം.(ബുഖാരി).
അല്ലാഹു വിന്‍റെ വിധിയില്‍ നിരാശനവുകയുമാരുത്. അത് മനുഷ്യനെ നന്ദികെട്ടവനാക്കും. അതോടൊപ്പം വിധിയില്‍ അഹങ്കരിക്കുകയും പാടില്ല. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ڇനമ്മുടെപക്കല്‍ നിന്നും വല്ല അനുഗ്രഹവും മനുഷ്യന് നാം ആസ്വദിപ്പിക്കുകയയും എന്നിട്ടവനില്‍ നിന്ന് നാമത് നീക്കികളയുകയും ചെയ്താല്‍ അവന്‍ ഏറ്റവും ഹതാശനും കൃതഘ്നനുമായിത്തീരും. ഇനി കഷ്ടപടിനു ശേഷം നാമൊരനുഗ്രഹം ആസ്വാദിപ്പിച്ചാലോ തീര്‍ച്ചയായും അവന്‍ പറയും . വിപത്തുകള്‍ എന്നില്‍ നിന്നു നീങ്ങിപ്പോയി.നിശ്ചയം ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു അവന്‍ (ഹുദ്:911)സ്രഷ്ട്ടവിന്‍റെ കല്പനകള്‍ അക്ഷരം പ്രതി ജീവിതത്തില്‍ അനുധാവനം ചെയ്യാന്‍ മുസ്ലിം ബാധ്യസ്ഥനാണ് മുഅ്മിന് അത് നിറവേറ്റുന്നവനാണ്. ‘ബുദ്ധിമാന്മാര്‍ മാത്രമെ കാര്യങ്ങള്‍ ഗ്രഹിച്ചു പഠമുള്കൊള്ളുകയുള്ളൂ (ആലു ഇംറാന്‍:7)
Be the first to comment