സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് ജനുവരിയിലാണ് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്.
ആര്‍ടിപിസിആര്‍ 2750 രൂപ, ട്രൂനാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ സംസ്ഥാനത്ത് നിരക്ക് നിശ്ചയിച്ചിരുന്നത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായി. ഇതോടെ നിരക്കുകളില്‍ മാറ്റം വരുത്തുകയായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം ഒഡിഷയാണ്. 400 രൂപയാണ് ഒഡിഷയില്‍ പരിശോധനാ നിരക്ക്.
Be the first to comment