റിയാദിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം: ആകാശത്ത് വെച്ച് തകർത്തു

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ പറന്നെത്തിയതായി അറബ് സഖ്യ സേന വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് റിയാദ് ലക്ഷ്യമാക്കി മിസൈൽ എത്തിയത്. യമനിലെ സൻഅ യിൽ നിന്ന് ഇറാൻ അനുകൂല ഹൂതികളാണ് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തകർത്തതായി […]

ബഹ്‌റൈനിൽ ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്‌സിന്...

മനാമ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന് ബഹ്റൈന്‍ അംഗീകാരം നല്‍കി. ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ആദ്യ ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍. ഇതോടെ എമര്‍ജന്‍സി ഉപയോഗത്തിനായ [...]

ഹൈക്കോടതിയുടെ ഇടപെടല്‍: നിയന്ത്രണങ്ങളില്‍ ...

ബെംഗളൂരു: നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതോടെ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ .കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമ [...]

പണം കൊടുത്ത് വാക്‌സിനെടുക്കാം: കൊവിഡ് വാക്‌...

മാര്‍ച്ച് 1 മുതല്‍ സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്‌സിനേഷന്‍ വിതരണം നടക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളിലുള്ള രോഗമുള്ളവര്‍ക്കും മാര്‍ച്ച് 1 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. 10,000 സര്‍ക്ക [...]

മ്യാന്മാറില്‍ ഉടന്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ഇന്ത്യ

വാഷിങ്ടണ്‍:പട്ടാളഭരണം ഏര്‍പ്പെടുത്തിയ മ്യാന്മാറില്‍ ഉടന്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോകരാജ്യങഅങള്‍. ഇന്ത്യയ്‌ക്കൊപ്പം യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് ഈ ആവശ്യമുന്നയിച്ചത്.ക്വാഡ് എന്നറിയപ്പെടുന്ന ഈ രാജ്യങ്ങളുടെ ആദ്യ സംയുക്ത കൂടിക്കാഴ്ചയിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇക്കാര്യം അറിയിച്ചത്

മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് അഭിഭാഷകരുടെ കത്ത്

വാഷിങ്ടണ്‍: ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു. എസിലെ ഒരു കൂട്ടം അഭിഭാഷകരുടെ തുറന്ന കത്ത്. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് കത്തെഴുതിയത്.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് […]

പണം തട്ടാൻ വ്യാജ വാഹന വിൽപ്പന കരാർ; മലയാളി യുവാവിനെതിരെ സഊദി പൗരൻ നൽകിയ കേസ് കോടതി തള്ളി.

റിയാദ്: പണം തട്ടാനായി വ്യാജ കാർ വിൽപന കരാറുണ്ടാക്കി മലയാളിക്കെതിരെ സഊദി പൗരൻ ഫയൽ ചെയ്ത കേസ് കോടതി തള്ളി. റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നൂറുദ്ദീനെതിരെയാണ് വ്യാജ കാർ വിൽപന കരാറുണ്ടാക്കി സ്വദേശി പൗരൻ രണ്ട് മാസം മുമ്പ് കേസ് ഫയൽ ചെയ്തത്. […]

ആസ്ഥാന മന്ദിരങ്ങൾ സഊദിയിൽ ഇല്ലാത്ത കമ്പനികൾക്ക് പദ്ധതി കരാറുകൾ നൽകാതിരിക്കാൻ സഊദി തീരുമാനം

റിയാദ്: രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനിയുമായും സ്ഥാപനവുമായുമുള്ള സർക്കാർ ഏജൻസികളുടെ കരാർ നിർത്തുന്നു. ഗവണ്മെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് സുപ്രധാനമായ റിപ്പോർട്ട് പുറത്ത് വന്നത്. 2024 ഓടെ കരാറുകൾ ലഭ്യമാകണമെങ്കിൽ രാജ്യത്ത് വിദേശ കമ്പനികൾക്ക് ഹെഡ് ക്വാർട്ടെഴ്സ് വേണമെന്നാണ് ആവശ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ചോർച്ച പരിമിതപ്പെടുത്തുന്നതിനും ചെലവ് […]

ഹജ്ജിനുള്ള ഒരുക്കങ്ങളുമായി സഊദി; ആരോഗ്യ പ്രവർത്തകരെ തിരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിച്ചു.

മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവർത്തകരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾക്കായി മുന്നിട്ടിങ്ങാൻ താൽപര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് സഊദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. ഹജ്ജിനെത്തുന്നവർക്ക് മക്കയിലും മദീനയിലും പ്രവേശന കവാടങ്ങളിലും ആവശ്യമായ ആരോഗ്യ പരമായ സഹായങ്ങൾ ചെയ്യുന്നതിനുള്ള ആളുകളെ സജ്ജീകരിക്കുന്നതിന്റെ […]

ടെക്​സസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ തകര്‍ന്നു: ആറുമരണം നിരവധിപേര്‍ക്ക്​ പരുക്ക്

ടെക്സസ്: യു.എസിലെ ടെക്?സസില്‍ അന്തര്‍ സംസ്?ഥാന പാതയില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെക്സസ് – പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. കാറുകളും ട്രക്കുകളുമാണ് തകര്‍ന്നവയില്‍ അധികവും. നിരവധിപേര്‍ […]