കമ്മിറ്റി റിപ്പോർട്ട് നേട്ടമായി മുഖ്യമന്ത്രി പ്പോർട്ടിൻമേൽ ഒരുനടപടിയും സ്വീകരിക്കാതെ നാലു വർഷം അടയിരുന്ന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെ തിരേ ഹൈക്കോടതി അതിരൂക്ഷ വിമർശനം നടത്തിയ ത്. സർക്കാരിൻ്റെ വൈമുഖ്യം ഭയപ്പെടുത്തുന്നതാണെ ന്ന കോടതിയുടെ നിരീക്ഷണം നീതിന്യായവ്യവസ്ഥ യിൽ വിശ്വസിക്കുന്ന ഏതൊരാളെയും സ്വാഭാവികമാ യും ആശങ്കപ്പെടുത്തും. സിനിമയിലെ വനിതകളെ മാ ത്രമല്ല, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ അന്തസിനെത്ത ന്നെ ചവിട്ടിമെതിച്ചുവെന്ന് അടിവരയിടുന്ന ഹേമ കമ്മി റ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ കോടതിയുടെ ഇട പെടലുകൾ വേണമെന്നത് ഖേദകരമാണ്. സർക്കാരിന് ഒരുവീഴ്ചയും വന്നില്ലെന്ന് ആവർത്തിച്ചവർക്കേറ്റ തിരിച്ചടി യാണ് ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ കഴിഞ്ഞ ദി വസത്തെ രൂക്ഷവിമർശനം.
കമ്മിറ്റി റിപ്പോർട്ട് തുടർനടപടികൾക്ക് പ്രത്യേക അന്വേ ഷണ സംഘത്തിന് കൈമാറാനും ഹൈക്കോടതി ഉത്തര വിട്ടിട്ടുണ്ട്. മറ്റാർക്കും കൈമാറില്ലെന്ന് സർക്കാർ വാശിപി ടിച്ചിരുന്ന റിപ്പോർട്ടാണിത്. ആർക്കെങ്കിലും അലോസരമു ണ്ടാകുമെന്നുകരുതി പൂഴ്ത്തിവയ്ക്കേണ്ടതാണോ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട്. കമ്മിറ്റിയെ നിയോഗിച്ച് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുക, സമർപ്പിച്ച റിപ്പോർ ട്ടിൽ ലൈംഗിക പീഡനത്തിന് ക്രിമിനൽ കേസ് എടുക്കാ വുന്ന ഒട്ടേറെ മൊഴികളും കണ്ടെത്തലുകളും ഉണ്ടാകുക. എന്നിട്ടും ഗൗരവസ്വഭാവമുള്ള റിപ്പോർട്ട് നാലു വർഷം പൂ ഴ്ത്തിവയ്ക്കുക. ഇതിനെയൊക്കെ നീതിന്യായസംവിധാനങ്ങ ളോടുള്ള വെല്ലുവിളി തന്നെയായിട്ടാണ് ഹൈക്കോടതി കണ്ടതെന്ന് വേണം കരുതാൻ. കുറ്റകൃത്യം നടന്ന പരാ തി കിട്ടിയിട്ട് നാലുവർഷത്തിനുശേഷം എഫ്.ഐ.ആർ ഇട്ടാൽ അത് നീതിയുക്തമാണോ എന്നാണ് കോടതി ചോദിച്ചത്. ഇരകളെ തിരിച്ചറിയാതിരിക്കാൻ ഹേമ കമ്മി റ്റിയും വിവരാവകാശ കമ്മിഷനും ഒഴിവാക്കാൻ പറഞ്ഞ ഭാഗങ്ങൾ മാത്രമല്ല സർക്കാർ വെട്ടിമാറ്റിയത്. വേട്ടക്കാരു ടെ പേരുകളും പുറംലോകം അറിയരുതെന്ന വാശി എന്തി നാണ്. പൊതുസമൂഹത്തിൽനിന്ന് ഉയർന്ന ചോദ്യങ്ങളാ ണ് ഹൈക്കോടതിയും ഉയർത്തിയിരിക്കുന്നത്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുമാത്രമേ ഏതൊരു സർക്കാരി നും പ്രവർത്തിക്കാനാകുവെന്ന കോടതിയുടെ നിരീക്ഷ ണം ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. ഇരകൾ ക്കും വേട്ടക്കാർക്കും ഒരേ പരിഗണന സർക്കാർ എന്തി
ന് കൊടുത്തു?
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്നെയാണ് ശക്തമായ നടപടി വേണ്ടതെന്ന് കോടതി പറഞ്ഞിരിക്കുന്നു. റി പ്പോർട്ട് പരിഗണിക്കാതെ പുറത്ത് ഉയർന്നുവന്ന ആരോ പണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലു ള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസ് രജിസ്റ്റർ ചെയ്യലും അന്വേഷണവുമെല്ലാം പരൽ മീനുകളെ മാ ത്രം ലക്ഷ്യംവച്ചുള്ളതാണ്. യഥാർഥ വേട്ടക്കാരെ രക്ഷ പ്പെടുത്താനേ ഇത് ഉപകരിക്കുവെന്ന ആക്ഷേപത്തിന് ഗൗരവമാനമുണ്ട്.
റിപ്പോർട്ടിൻ്റെ പൂർണരൂപം അന്വേഷണ സംഘത്തി ന് ലഭിച്ചാൽ അന്വേഷണം വൻ സ്രാവുകളിലേക്ക് നീങ്ങി യേക്കാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിഷ്പ ക്ഷ അന്വേഷണം നടക്കുമെന്ന് കരുതാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഭരണകക്ഷി എം.എൽ.എ മുകേ ഷിനെതിരേ ഉയർന്നുവന്ന കേസുമായി ബന്ധപ്പെട്ട് സർ ക്കാർ സ്വീകരിച്ച തുടർനടപടി നീതിപൂർവ അന്വേഷണ ത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പി ഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുൻ കൂർ ജാമ്യം ലഭിച്ചതിനെതിരേ അപ്പീൽ നൽകേണ്ട എന്ന തീരുമാനം സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാടിന്റെ പൊള്ള ത്തരമെന്ന് വിലയിരുത്തേണ്ടി വരും.
റിപ്പോർട്ടിൻ്റെ പൂർണരൂപം പ്രത്യേക അന്വേഷണ സം
ഘത്തിന് കിട്ടിയാൽ അതിൽ പരാമർശിക്കുന്ന സിനിമാപ്ര വർത്തകർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്ത ണമെങ്കിൽ അതിനുള്ള നിർദേശം സർക്കാർ നൽകണം. നിലവിൽ 23 കേസാണ് അന്വേഷണ സംഘം എടുത്തിരി ക്കുന്നത്. ഇത് ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലല്ല. മാധ്യമങ്ങളിലൂടെ ജൂനിയർ ആർട്ടിസ്റ്റുകൾ നട ത്തിയ വെളിപ്പെടുത്തലുകളുടെ പിൻബലത്തിലാണ്. ഒരു ജുഡീഷ്യൽ കമ്മിറ്റിക്ക് മുമ്പാകെ ക്രൂരമായ ലൈംഗിക പീ ഡനത്തിനും തൊഴിൽ ചൂഷണത്തിനും ഇരയായ വനിത കൾ ബാഹ്യസമ്മർദമൊന്നുമില്ലാതെ നൽകിയ മൊഴികൾ സർക്കാരിന്റെ പക്കലുണ്ട്. സിനിമാമേഖലയെ ശുദ്ധീകരി ക്കണമെങ്കിൽ ഈ റിപ്പോർട്ട് ആയുധമായി കണക്കാക്കി കർശന നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്
സർക്കാർ ചെയ്യേണ്ടത്.
സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാൻ സർക്കാർ എന്തു ചെയ്തുവെന്ന ചോദ്യത്തിനോട് ഉത്തരവാദപ്പെട്ടവർ ടയ്ക്കുകയല്ല വേണ്ടത്. സ്വകാര്യതയെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാ തിരുന്നതെന്നുമാണ് സർക്കാർ കോടതിയിൽ ഉയർത്തിയ വാദം. അസംബന്ധവാദം മാത്രമാണിത്. കുറ്റവാളികളെ വിഹരിക്കാൻ വിട്ടാണോ മൊഴി നൽകിയ സ്ത്രീകളുടെ സ്വ കാര്യത സംരക്ഷിക്കുക. സ്വകാര്യത സംരക്ഷിക്കാനെന്ന മറവിൽ സ്ത്രീകളുടെ അന്തസ് ഇത്രമേൽ ചവിട്ടിയരയ്പ്പെ ടാൻ സർക്കാർ കൂട്ടുനിൽക്കാൻ പാടുണ്ടോ.
ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ ആക്ട് എന്നിവ പ്രകാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള കുറ്റകൃത്യ ങ്ങൾ 3 റിപ്പോർട്ടിലുണ്ടെന്നാണ് കോടതി പറയുന്നത്. കോട തി ഒരു കാര്യംകൂടി വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മൊഴി നൽകിയവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ നടപടിക ളുമായി മുമ്പോട്ടുപോകാവൂ എന്ന്.
ഇന്നലെ മുഖ്യമന്ത്രിയെ കണ്ട സിനിമാമേഖലയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യു.സി.സി)യുടെ ഭാരവാഹികളും മൊഴി നൽകിയവരുടെ പേരുകൾ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചാൽ അത് ചോരാൻ ഇടയുണ്ട് എന്ന ആശങ്കയാണ് ഇവരുടേത്. അതിന് പരിഹാരം കാണ ണം. കൊച്ചിയിൽ യുവനടി പീഡിപ്പിക്കപ്പെട്ട സംഭവത്തി ലെ നിർണായക തെളിവുകൾ ചോർന്നത് കേരളം കണ്ട താണ്. ഒരുപാട് സ്ത്രീകളുടെ അന്തസും അഭിമാനവുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ വെളിച്ചം കാണാത്ത പേജുക ളിലും ഡിജിറ്റൽ തെളിവുകളായും ഉള്ളത്. ഇതെല്ലാം രഹ
സ്യമായി തന്നെ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് സർക്കാരും
ജുഡീഷ്യറിയും നൽകണം. ഒപ്പം ഈ രഹസ്യത്തിന്റെ മറ
വിൽ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന വാക്കിനായും കേ
Be the first to comment