കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു. പുതുതായി 11 കേസുകളാണ് രാജ്യത്ത് വ്യാഴഴ്ച റിപ്പോര്‍ട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടോം പറഞ്ഞു. ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
ലാംഡ വകഭേദം എങ്ങനെയാണു പടര്‍ന്ന് പിടിക്കുന്നതെന്നും കൊവിഡ് വാക്‌സിനോട് അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്ധര്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. ഇപ്പോള്‍ വളരെ കുറച്ച് ലാംഡ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതേയുള്ളുവെന്നും തെരേസ പറഞ്ഞു.
ലാംഡ വകഭേദം എം.ആര്‍.എന്‍.എ. വാക്‌സിനുകളായ ഫൈസര്‍ – ബയോണ്‍ടെക്, മോഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനായി ന്യൂയോര്‍ക്ക് സര്‍വകലാശാല ജൂലൈയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാൾ ഭീകരനായ ലാംഡ വകഭേദം മുപ്പതിലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Be the first to comment