ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിതല വകുപ്പുകള്‍ തീരുമാനിച്ചു. ഇത്തവണയും അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയായും, നിതിന്‍ ഗഡ്ഗരി ഉപരിതല ഗതാഗത മന്ത്രിയുമായി തുടരും. അജയ് ടംത, ഹര്‍ഷ് മല്‍ഹോത്ര എന്നവര്‍ ഉപരിതല ഗതാഗത സഹമന്ത്രിമാരായും തുടരും.
എസ് ജയശങ്കര്‍ തന്നെയാണ് ഇത്തവണയും വിദേശ മന്ത്രി പദത്തിലെത്തുന്നത്. സുപ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രി സഭ യോഗത്തിലാണ് തീരുമാനം.
മന്ത്രിമാരും വകുപ്പുകളും,
നിര്‍മല സീതാരാമന്‍ – ധനകാര്യം
ശിവരാജ് സിങ് ചൗഹാന്‍ – കൃഷി
മനോഹര്‍ ലാല്‍ ഖട്ടര്‍ – (നഗര വികസനം, ഊര്‍ജ്ജം)
ശ്രീ പദ് നായിക് (ഊര്‍ജം സഹമന്ത്രി)
പീയൂഷ് ഗോയല്‍ (വാണിജ്യം)
ധര്‍മേന്ദ്ര പ്രധാന്‍ (വിദ്യാഭ്യാസം)
ജിതന്‍ റാം മാഞ്ചി (ചെറുകിട വ്യവസായം)
അശ്വിനി വൈഷ്ണവ് (റെയില്‍വേ, വാര്‍ത്ത വിതരണം)
രാം മോഹന്‍ നായിഡു (വ്യോമയാനം)
സുരേഷ് ഗോപി (സാംസ്‌കാരിക, ടൂറിസം) (സഹമന്ത്രി)
തൊഖന്‍ റാം സാഹു (നഗര വികസന സഹമന്ത്രി)
ആകെ 71 പേരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ ചുമതല സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
Be the first to comment