സമാനതകളില്ലാത്ത ദുരിതക്കയത്തില്‍ വീണുപോയ മനുഷ്യരെ കൈപിടിച്ചുയര്‍ത്താൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതി പ്രതീക്ഷ പകരുന്നതാണ്. ഇരുട്ടിവെളുക്കും മുമ്പ് ഉറ്റവരും കിടപ്പാടവും ഉരുളിലൊലിച്ചുപോയി, അവശേഷിക്കുന്ന നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കാൻ കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും കോട്ടപ്പടി നെടുമ്പാല എസ്റ്റേറ്റിലും രണ്ട് ടൗണ്‍ഷിപ്പുകള്‍ നിർമിക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗത്തിലുണ്ടായത്. ദുരന്തമുണ്ടായ ശേഷം താല്‍ക്കാലിക വാസസൗകര്യങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വയനാട് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ശാശ്വതമായ പുരനധിവാസ പദ്ധതി പ്രഖ്യാപനം വൈകിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, കൃത്യമായ ആസൂത്രണത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും ഒരു നാടിനെ വീണ്ടെടുക്കാനുള്ള ഇടവേളയായിരുന്നു അതെന്നാണ് പുതിയ പദ്ധതി പ്രഖ്യാപനം വ്യക്തമാക്കുന്നത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുത്ത് അവിടെ യഥാക്രമം അഞ്ച് സെന്റിലും പത്ത് സെന്റിലും വീടുകള്‍ നിർമിക്കാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ശുചിത്വ സംവിധാനം, വിദ്യാലയം, ആശുപത്രി, കളിസ്ഥലം, മാര്‍ക്കറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം ടൗണ്‍ഷിപ്പുകളിലുണ്ടാകുമെന്നാണ് പുനരധിവാസ പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ദുരന്തമേഖലയിൽ ഉണ്ടായിരുന്നവരും ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇനി താമസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി സമിതി കണ്ടെത്തിയ കുടുംബങ്ങളെയുമാണ് ടൗണ്‍ഷിപ്പില്‍ പുരനധിവസിപ്പിക്കുക.
സർവവും നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യരാണ് ആ മണ്ണില്‍ അവശേഷിക്കുന്നത്. അവരെ പ്രതീക്ഷയോടെ കരകയറ്റേണ്ടത് നാടിന്റെ ആകെ ഉത്തരവാദിത്വമാണ്. അതിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല, സന്നദ്ധ സംഘടനകളും ഉദാരമതികളുമെല്ലാം ആ മുന്നേറ്റത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ദുരന്തബാധിതരുടെ പുരനധിവാസത്തിന് സര്‍വാത്മനാ മുന്നോട്ടുവന്ന ഒട്ടനവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. അവര്‍ പലവിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടുകള്‍ നിർമിച്ചു നല്‍കല്‍, കുട്ടികളുടെ പഠനം, ജീവിതോപാധി നഷ്ടമായവര്‍ക്ക് സഹായം, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കാരണ്യഹസ്തം നീട്ടിയവരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ സന്മനസോടെ വരുന്നവരെ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ പെടുത്തി പിറകോട്ടടുപ്പിക്കരുത്.
വീട് നിർമിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രസ്ഥാനങ്ങളും വ്യക്തികളും രംഗത്തുവന്നിരുന്നു. കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിർമിച്ചു നല്‍കുമെന്നും അറിയിച്ചതാണ്. എന്നാല്‍, വീടിന്റെ നിര്‍മാണ ചെലവ് 30 ലക്ഷമാക്കി സര്‍ക്കാര്‍ കണക്കാക്കിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതിപക്ഷം മാത്രമല്ല, ഡി.വൈ.എഫ്.ഐ വരെ വിമര്‍ശനവുമായി രംഗത്തെത്തിയത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. 15 മുതല്‍ 20 വരെ ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിർമിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ച വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സര്‍ക്കാരിന്റെ തീരുമാനത്തോടെ നിരാശയിലാണ്.
സ്ഥലം വിട്ടുനല്‍കിയാല്‍ തങ്ങള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ചില സംഘടനകളും സ്ഥാപനങ്ങളും അറിയിച്ചെങ്കിലും നിര്‍മാണം സര്‍ക്കാര്‍ നേരിട്ട് നടത്തുമെന്ന നിലപാടിലാണ്. എന്നാല്‍, നിര്‍മാണ ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. അതുപോലെ, രണ്ട് എസ്റ്റേറ്റുകളിലായി ദുരിതബാധിതര്‍ക്ക് അനുവദിക്കുന്ന സ്ഥലത്തിന്റെ അളവിനെ ചൊല്ലിയിലും പരാതികൾ ഉയര്‍ന്നിട്ടുണ്ട്.
നഗരമേഖലയിലായതിനാലാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് ഭൂമി അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാര്യത്തില്‍ ദുരന്തബാധിതരെ വിശ്വാസത്തിലെടുത്തുള്ള നടപടിയാണ് ആവശ്യം. അഞ്ച് സെന്റില്‍ 1,000 സ്‌ക്വയര്‍ ഫീറ്റ് വീട് നിർമിക്കുന്നതോടെ സ്ഥലസൗകര്യം തീരെ കുറയുമെന്ന ആശങ്കയും പരിഹരിക്കപ്പെടണം.
സര്‍ക്കാര്‍ കാര്യങ്ങളിലെ പതിവ് ഒച്ചിഴയല്‍ ശീലം വയനാട് പുനരധിവാസ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എത്രതന്നെ വേഗതയില്‍ തീരുമാനങ്ങളെടുത്താലും അതു നടപ്പില്‍ വരുത്തുന്നതിലെ കാലതാമസം കേരളത്തിലെ ഉദ്യോഗസ്ഥ മേഖലയിലെ ഒരു അലിഖിത നിയമമായി മാറിയിട്ടുണ്ടെന്ന കാര്യം മന്ത്രിമാര്‍ പോലും പരസ്യമായി സമ്മതിച്ച കാര്യമാണ്. ചുവപ്പുനാടയുടെ കുരുക്കിൽ ചൂരല്‍മല–മുണ്ടക്കൈ ദുരിതബാധിതര്‍ കുടുങ്ങാതിരിക്കട്ടെ. പുനരധിവാസ പദ്ധതി സമയബന്ധിതമായും സുതാര്യമായും പൂര്‍ത്തിയാക്കാനുള്ള നിരന്തര ജാഗ്രത സര്‍ക്കാരിലുണ്ടാകണം.
സംസ്ഥാനത്തെ നിര്‍മാണ–അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന സഹകരണ സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ ചുമതല അവരെ ഏല്‍പ്പിച്ചത് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എന്നാല്‍, മത്സരാധിഷ്ടിത ടെൻഡറില്ലാതെയുള്ള കരാറും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുഖ്യകരാറുകാരന്‍ നല്‍കുന്ന ഉപകരാറുകളും സുതാര്യമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം. ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍–സര്‍ക്കാരിതര സഹായം നയാപൈസ പാഴാകാതെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന ഉപദേശ സമിതിക്ക് പുറമെ, പുരനധിവാസ പദ്ധതിയുടെ തുടക്കം മുതല്‍ അവസാന ഘട്ടം വരെ സൂക്ഷ്മമായി പരിശോധിക്കാനും മേല്‍നോട്ടം വഹിക്കാനും ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു സമിതിയെ നിയോഗിക്കുന്നത് അഭികാമ്യമാകും.
ദുരന്തമുണ്ടായി ഇത്രനാള്‍ പിന്നിട്ടിട്ടും അര്‍ഹമായ സഹായം അനുവദിക്കാനോ ദുരിതബാധിതരുടെ കണ്ണീരൊപ്പാനോ തയാറാകാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സാങ്കേതികത്വത്തിന്റെ പേരിലായാലും ഇത്രയും ആഴത്തിലുള്ള നഷ്ടമുണ്ടായ ഒരു ദേശത്തോട് ഭരണകൂടം ഇവ്വിധം പെരുമാറുന്നതിന് നീതീകരണമില്ല. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് വൈകിയതോടെ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന വിവിധ ദേശീയ–അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം ഇല്ലാതായി. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞുനില്‍പ്പാണ്. ദുരന്തപ്രതികരണ നിധിയുടെ വിനിയോഗത്തിലെ മാനദണ്ഡങ്ങള്‍ ഇളവു വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും അനുകൂല തീരുമാനം അകലെയാണ്. Read more at: https://www.suprabhaatham.com/editorial?id=346&link=സമാനതകളില്ലാത്ത ദുരിതക്കയത്തില്‍ വീണുപോയ മനുഷ്യരെ കൈപിടിച്ചുയര്‍ത്താൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ പദ്ധതി പ്രതീക്ഷ പകരുന്നതാണ്. ഇരുട്ടിവെളുക്കും മുമ്പ് ഉറ്റവരും കിടപ്പാടവും ഉരുളിലൊലിച്ചുപോയി, അവശേഷിക്കുന്ന നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കാൻ കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും കോട്ടപ്പടി നെടുമ്പാല എസ്റ്റേറ്റിലും രണ്ട് ടൗണ്‍ഷിപ്പുകള്‍ നിർമിക്കാനുള്ള തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗത്തിലുണ്ടായത്. ദുരന്തമുണ്ടായ ശേഷം താല്‍ക്കാലിക വാസസൗകര്യങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വയനാട് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ശാശ്വതമായ പുരനധിവാസ പദ്ധതി പ്രഖ്യാപനം വൈകിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, കൃത്യമായ ആസൂത്രണത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും ഒരു നാടിനെ വീണ്ടെടുക്കാനുള്ള ഇടവേളയായിരുന്നു അതെന്നാണ് പുതിയ പദ്ധതി പ്രഖ്യാപനം വ്യക്തമാക്കുന്നത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുത്ത് അവിടെ യഥാക്രമം അഞ്ച് സെന്റിലും പത്ത് സെന്റിലും വീടുകള്‍ നിർമിക്കാനും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ശുചിത്വ സംവിധാനം, വിദ്യാലയം, ആശുപത്രി, കളിസ്ഥലം, മാര്‍ക്കറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം ടൗണ്‍ഷിപ്പുകളിലുണ്ടാകുമെന്നാണ് പുനരധിവാസ പദ്ധതി വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ദുരന്തമേഖലയിൽ ഉണ്ടായിരുന്നവരും ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇനി താമസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി സമിതി കണ്ടെത്തിയ കുടുംബങ്ങളെയുമാണ് ടൗണ്‍ഷിപ്പില്‍ പുരനധിവസിപ്പിക്കുക.
സർവവും നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യരാണ് ആ മണ്ണില്‍ അവശേഷിക്കുന്നത്. അവരെ പ്രതീക്ഷയോടെ കരകയറ്റേണ്ടത് നാടിന്റെ ആകെ ഉത്തരവാദിത്വമാണ്. അതിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ മാത്രമല്ല, സന്നദ്ധ സംഘടനകളും ഉദാരമതികളുമെല്ലാം ആ മുന്നേറ്റത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ദുരന്തബാധിതരുടെ പുരനധിവാസത്തിന് സര്‍വാത്മനാ മുന്നോട്ടുവന്ന ഒട്ടനവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. അവര്‍ പലവിധത്തിലുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടുകള്‍ നിർമിച്ചു നല്‍കല്‍, കുട്ടികളുടെ പഠനം, ജീവിതോപാധി നഷ്ടമായവര്‍ക്ക് സഹായം, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കാരണ്യഹസ്തം നീട്ടിയവരെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ സന്മനസോടെ വരുന്നവരെ നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ പെടുത്തി പിറകോട്ടടുപ്പിക്കരുത്.
വീട് നിർമിച്ചു നല്‍കാമെന്ന വാഗ്ദാനവുമായി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രസ്ഥാനങ്ങളും വ്യക്തികളും രംഗത്തുവന്നിരുന്നു. കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിർമിച്ചു നല്‍കുമെന്നും അറിയിച്ചതാണ്. എന്നാല്‍, വീടിന്റെ നിര്‍മാണ ചെലവ് 30 ലക്ഷമാക്കി സര്‍ക്കാര്‍ കണക്കാക്കിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതിപക്ഷം മാത്രമല്ല, ഡി.വൈ.എഫ്.ഐ വരെ വിമര്‍ശനവുമായി രംഗത്തെത്തിയത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. 15 മുതല്‍ 20 വരെ ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിർമിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ച വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സര്‍ക്കാരിന്റെ തീരുമാനത്തോടെ നിരാശയിലാണ്.
സ്ഥലം വിട്ടുനല്‍കിയാല്‍ തങ്ങള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ചില സംഘടനകളും സ്ഥാപനങ്ങളും അറിയിച്ചെങ്കിലും നിര്‍മാണം സര്‍ക്കാര്‍ നേരിട്ട് നടത്തുമെന്ന നിലപാടിലാണ്. എന്നാല്‍, നിര്‍മാണ ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. അതുപോലെ, രണ്ട് എസ്റ്റേറ്റുകളിലായി ദുരിതബാധിതര്‍ക്ക് അനുവദിക്കുന്ന സ്ഥലത്തിന്റെ അളവിനെ ചൊല്ലിയിലും പരാതികൾ ഉയര്‍ന്നിട്ടുണ്ട്.
നഗരമേഖലയിലായതിനാലാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് ഭൂമി അനുവദിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാര്യത്തില്‍ ദുരന്തബാധിതരെ വിശ്വാസത്തിലെടുത്തുള്ള നടപടിയാണ് ആവശ്യം. അഞ്ച് സെന്റില്‍ 1,000 സ്‌ക്വയര്‍ ഫീറ്റ് വീട് നിർമിക്കുന്നതോടെ സ്ഥലസൗകര്യം തീരെ കുറയുമെന്ന ആശങ്കയും പരിഹരിക്കപ്പെടണം.
സര്‍ക്കാര്‍ കാര്യങ്ങളിലെ പതിവ് ഒച്ചിഴയല്‍ ശീലം വയനാട് പുനരധിവാസ പദ്ധതിയെ ബാധിക്കാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എത്രതന്നെ വേഗതയില്‍ തീരുമാനങ്ങളെടുത്താലും അതു നടപ്പില്‍ വരുത്തുന്നതിലെ കാലതാമസം കേരളത്തിലെ ഉദ്യോഗസ്ഥ മേഖലയിലെ ഒരു അലിഖിത നിയമമായി മാറിയിട്ടുണ്ടെന്ന കാര്യം മന്ത്രിമാര്‍ പോലും പരസ്യമായി സമ്മതിച്ച കാര്യമാണ്. ചുവപ്പുനാടയുടെ കുരുക്കിൽ ചൂരല്‍മല–മുണ്ടക്കൈ ദുരിതബാധിതര്‍ കുടുങ്ങാതിരിക്കട്ടെ. പുനരധിവാസ പദ്ധതി സമയബന്ധിതമായും സുതാര്യമായും പൂര്‍ത്തിയാക്കാനുള്ള നിരന്തര ജാഗ്രത സര്‍ക്കാരിലുണ്ടാകണം.
സംസ്ഥാനത്തെ നിര്‍മാണ–അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന സഹകരണ സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ ചുമതല അവരെ ഏല്‍പ്പിച്ചത് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എന്നാല്‍, മത്സരാധിഷ്ടിത ടെൻഡറില്ലാതെയുള്ള കരാറും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുഖ്യകരാറുകാരന്‍ നല്‍കുന്ന ഉപകരാറുകളും സുതാര്യമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം. ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍–സര്‍ക്കാരിതര സഹായം നയാപൈസ പാഴാകാതെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന ഉപദേശ സമിതിക്ക് പുറമെ, പുരനധിവാസ പദ്ധതിയുടെ തുടക്കം മുതല്‍ അവസാന ഘട്ടം വരെ സൂക്ഷ്മമായി പരിശോധിക്കാനും മേല്‍നോട്ടം വഹിക്കാനും ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു സമിതിയെ നിയോഗിക്കുന്നത് അഭികാമ്യമാകും.
ദുരന്തമുണ്ടായി ഇത്രനാള്‍ പിന്നിട്ടിട്ടും അര്‍ഹമായ സഹായം അനുവദിക്കാനോ ദുരിതബാധിതരുടെ കണ്ണീരൊപ്പാനോ തയാറാകാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സാങ്കേതികത്വത്തിന്റെ പേരിലായാലും ഇത്രയും ആഴത്തിലുള്ള നഷ്ടമുണ്ടായ ഒരു ദേശത്തോട് ഭരണകൂടം ഇവ്വിധം പെരുമാറുന്നതിന് നീതീകരണമില്ല. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് വൈകിയതോടെ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന വിവിധ ദേശീയ–അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം ഇല്ലാതായി. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞുനില്‍പ്പാണ്. ദുരന്തപ്രതികരണ നിധിയുടെ വിനിയോഗത്തിലെ മാനദണ്ഡങ്ങള്‍ ഇളവു വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാനായി ദേശീയ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും അനുകൂല തീരുമാനം അകലെയാണ്. Read more at: https://www.suprabhaatham.com/editorial?id=346&link=
Be the first to comment