ആദായ നികുതിയില്‍ വന്‍ ഇളവ്
5-7.5ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി
12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം
ഗതാഗത വികസനത്തിന് 1.74 ലക്ഷം കോടി
150 പുതിയ ട്രെയിനുകള്‍
പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ അഞ്ച് സ്മാര്‍ട്ട് സിറ്റികള്‍
ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി സ്ഥാപിക്കും
ജമ്മു കശ്മീരിന് 30757 കോടി
പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.5 ലക്ഷം കോടി
നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി: സ്വകാര്യവല്‍കരണ നയങ്ങള്‍ ശക്തമായി തുടരുമെന്ന സൂചന നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐയുടെയും സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് പറഞ്ഞു. പുതിയ കമ്പനികളുടെ കോര്‍പറേറ്റ് നികുതി 15 ശതമാനമായി കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള ജി.എസ്.ടി വിഹിതം രണ്ട് തവണയായി മാത്രമേ നല്‍കൂ എന്നും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു.
വനിതാക്ഷേമത്തിന് 28600 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിക്കുന്നതിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരത്തിന് സൗകര്യമൊരുക്കും. ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതി വന്‍ വിജയമായിരുന്നു എന്നും അവര്‍ പറഞ്ഞു. 2024ന് മുന്‍പ് പുതിയ 6000കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും. ബംഗളൂരു ഗതാഗത വികസനത്തിന് 18600 കോടി രൂപ പ്രഖ്യാപിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് സമഗ്രമായ പദ്ധതികള് വിഭാവനം ചെയ്ത് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക്കായി 69000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിക്കും. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടിയുണ്ടാകും.
മെഡിക്കല്‍ ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കും.വിദ്യാഭ്യാസ മേഖലക്കായി 99300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരും. കൂടുതല്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ ആരംഭിച്ച് സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതിക്ക് രൂപം ല്‍കും. നൈപുണ്യ വികസനത്തിനായി 3000 കോടി രൂപയുടെ പ്രഖ്യാപനമുണ്ടായി. ജി.എസ്.ടി കൂടുതല്‍ ലളിതമാക്കും.
പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശതീകരിച്ച മന്ത്രി രാജ്യത്തിന്റെ സമ്പദ് രംഗത്തിന്റെ അടിത്തറ ഭദ്രമാണെന്ന് സൂചിപ്പിച്ചു. വരുമാന മാര്‍ഗങ്ങള്‍ കൂട്ടാനുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ജി.എസ്.ടി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരമാണ്. വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കും. ജി.എസ്.ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവ് ശരാശരി നാല് ശതമാനം കുറഞ്ഞതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
- കാര്‍ഷിക മേഖലക്കായി 16 കര്‍മ പദ്ധതികള്‍
- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം
- പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന
- കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന് പ്രാധാന്യം നല്‍കും
- ആരോഗ്യമേഖലയില്‍ സമഗ്രമായ പദ്ധതികള്‍
- 2025ഓടെ ക്ഷയം നിര്‍മാര്‍ജ്ജനം ചെയ്യും
- 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
- സ്വച്ഛ് ഭാരത് മിഷന് 12300 കോടി അനുവദിച്ചു
Be the first to comment