പല നിയമങ്ങളും ബാധ്യതയായി മാറി, പരിഷ്‌കാരങ്ങള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

<p>ഡല്‍ഹി: പഴയ കാലത്തെ നിയമങ്ങള്‍വെച്ച് വികസനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.</p>
<p>വികസനം നടക്കണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്, പരിഷ്‌കാരമെന്നത് തുടര്‍പ്രക്രിയ ആയിരിക്കണം. മുന്‍പ് പരിഷ്‌കാരങ്ങളെല്ലാം ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്നു.</p>
<p>സമഗ്രമായ പരിഷ്‌കാരങ്ങളും വികസനവുമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രധനമന്ത്രി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രോജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നടപടികളില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.</p>
<p>കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.</p>

About Ahlussunna Online 1155 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*