ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഈ മാസം പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം 15നു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്നടക്കും. അസമില്‍ രണ്ടു ഘട്ടവും പശ്ചമബംഗാളില്‍ ആറോ ഏഴോ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടത്തുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ദിവസങ്ങളില്‍ പര്യടനം നടത്തും. അസമിലും പശ്ചിമബംഗാളിലും നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു. ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ ഇന്നലെയും ഇന്നുമായി തമിഴ്നാട് സന്ദര്‍ശിക്കും. പന്ത്രണ്ടിന് പുതുച്ചേരിയിലും പതിമൂന്നിന് കേരളത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സന്ദര്‍ശനത്തിനെത്തും. തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ രാഷ്ട്രീയ കക്ഷികളില്‍നിന്നും അഭിപ്രായം ആരായുന്നുമുണ്ട്.
Be the first to comment