ചാന്ദ്ര മുസഫ്ഫറുമായി നടത്തിയ അഭിമുഖത്തിന്‍റെ
സംഗ്രഹം(ഇവമിറൃമ ങൗ്വമളളമൃ)/ ഫ്രണ്ട് ലൈന്‍
(പ്രൊഫസര്‍ ഇന്‍ യൂണിവേഴ്സ്റ്റി ഓഫ് മലേഷ്യ,സെന്‍റര്‍ ഫോര്‍ സിവിലൈ
സേഷണല്‍ ഡയലോഗ്)
ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങളെ അപഗ്രഥിച്ചു വിശ
ദീകരിക്കേണ്ട വിഷയമാണ് ഇസ്ലാമും പാശ്ചാത്യലോകവും തമ്മിലുളള
ബന്ധം. പാശ്ചാത്യ ലോകത്ത് പലയിടങ്ങളിലും ഇസ്ലാമിനെ വളരെയധികം തെറ്റി
ദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതൊരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഇതിന്‍റെ
പിന്നിലുള്‍ച്ചേര്‍ന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്ലാം യൂറോ
പ്പിന്‍റെ ചില മേഖലകളിലേക്ക് കടന്നുവന്നത് മുതല്‍ക്ക് തുടങ്ങേണ്ടതുണ്ട്. അതുപോ
ലെത്തന്നെ കുരിശുയുദ്ധങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് പാശ്ചാത്യര്‍ക്കിടയില്‍ ഏറെ
തെറ്റുദ്ധാരണകള്‍ പരത്തുന്നതിനിടയാക്കിയിട്ടുണ്ട്. ക്രൈസ്തവ ലോകം
മിഡില്‍ ഈസ്റ്റിനുമേല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍
ഇതിന്‍റെ മറവില്‍ നടത്തുകയുണ്ടായി. ഇത് പിന്നീട് നൂറ്റാണ്ടുകളോളം നില
നിന്നു. അപ്രകാരം കോളനി വല്‍ക്കരണവും രണ്ടു ഭാഗത്തും നിഷേധാത്മകമായ
രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗൗരവതരമായ നിലയില്‍ പര
സ്പരം ശത്രുത വളര്‍ത്തുന്നതില്‍ കോളനി വല്‍ക്കരണവും അതിന്‍റെ പരിണിത ഫല
മായുണ്ടായ അടിമത്വവും വലിയ പങ്കാണ് വഹിച്ചത്.
കൊളോണിയലിസത്തിന് ശേഷം മുസ്ലിം ലോകത്ത് സുലഭമായ എണ്ണ കേന്ദ്രീക
രിച്ചുകൊണ്ടാണ് ഇരു സംസ്കാരങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷങ്ങളും അസ്വസ്ഥ
തകളും വ്യാപിച്ചത്. എണ്ണ കയ്യടക്കാനുള്ള പാശ്ചാത്യ ശക്തികളുടെ രാഷ്ട്രീയ
കളികള്‍ അറബ് ലോകത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
പാശ്ചാത്യരുടെ വ്യാവസായിക സംസ്കാരത്തിന്‍റെ നിലനില്‍പ്പിന് അനിവാ
ര്യമായ വ്യാപാര ചരക്കാണല്ലോ എണ്ണ. ഇത് തങ്ങളുടെ അധീനതയിലാക്കാ
നുള്ള കുതന്ത്രങ്ങളും ആക്രമണങ്ങളും മറ്റു പിന്‍വാതില്‍ നയങ്ങളുമെല്ലാം
മുസ്ലിംകള്‍ക്കും പാശ്ചാത്യലോകത്തിനുമിടയിലെ ശത്രുത നിലനിറു
ത്തുന്നതിലും ആളിക്കത്തിക്കുന്നതിലും സ്വാധീനിച്ച ഘടകങ്ങളാണ്.
ഇന്ന് യൂറോപ്പിലുടനീളം മുസ്ലിംകള്‍ ജീവിക്കുന്നുണ്ട്. മിക്ക പാശ്ചാത്യന്‍
നാടുകളിലെയും പ്രബല സാന്നിധ്യമായി മുസ്ലിംകള്‍ മാറിക്കഴിഞ്ഞു.
എങ്കിലും ഈ രണ്ട് സംസ്കാരങ്ങള്‍ക്കുമിടയില്‍ സങ്കീര്‍ണ്ണാത്മകമായ തോതി
ലുള്ള ബന്ധമാണ് നിലവിലുള്ളത്. ഏതു നേരവും പൊട്ടിത്തെറിക്കാവുന്ന
രീതിയില്‍ പരസ്പരം ശത്രുതാ പരമായ സമീപനങ്ങളിലൂടെയാണ് ഇരു
കൂട്ടര്‍ക്കുമിടയിലുള്ള ആഗോള ചലനങ്ങള്‍ മുന്നോട്ടു പോകുന്നത്. സൂചിപ്പിക്ക
പ്പെട്ട ഈ കാര്യങ്ങളെല്ലാം പാശ്ചാത്യര്‍ക്കും മുസ്ലിംകള്‍ക്കുമിടയിലുള്ള
അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കിയ പ്രധാനപ്പെട്ട കാരണങ്ങളാണ്. എന്നാല്‍
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇന്നലെകളില്‍ പ്രത്യേക സാമൂഹിക സാഹചര്യങ്ങളാല്‍
രൂപപ്പെട്ടു വന്ന മുന്‍ധാരണകളും തെറ്റിദ്ധാരണകളും ശത്രുതാ പരമായ നില
പാടുകളും തിരുത്തിയെഴുതാനുളള ശ്രമങ്ങള്‍ ചെറിയ തോതിലെങ്കിലും
നടക്കുന്നുണ്ട് എന്നതൊരു ശുഭോതര്‍ക്കമായ കാര്യമാണ്.
ഇരു സംസ്കാരങ്ങള്‍ക്കിടയിലുമുണ്ടായ കുരിശുയുദ്ധമടക്കമുള്ള ചരിത്രപ
രമായ സംഭവ വികാസങ്ങള്‍ മുസ്ലിം ലോകത്തെക്കുറിച്ച് അമേരിക്കക്കാരുടെ
വീക്ഷണം രൂപപ്പെടുത്തുന്നതിന് പിന്നില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നത്
യാഥാര്‍ത്ഥ്യമാണ്. പാശ്ചാത്യ സംസ്കാരത്തിലെ ഏറ്റവും പ്രബലമായ ഭാഗ
മാണ് അമേരിക്ക എന്നതു കൊണ്ടു തന്നെ അത് കേവലം സ്വാഭാവികം മാത്രമാ
ണ്.
ആധുനിക ലോകത്ത് രാഷ്ട്രീയ പരവും സാമ്പത്തികവുമായ രംഗങ്ങളിലെ അമേ
രിക്കയുടെ സ്ഥാനം ഇന്ന് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇത് മുസ്ലിം
ലോകവുമായി ബന്ധപ്പെടുമ്പോള്‍ കേവലം എണ്ണയില്‍ മാത്രം ഒതുങ്ങുകയോ
കേന്ദ്രീകരിക്കപ്പെടുകയോ ചെയ്യുന്ന ഒന്നല്ല. മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍
നിലനില്‍ക്കുന്ന ഇസ്രയേലുമായാണ് അത് ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന
ത്. ഇന്ന് ലോകത്ത് പ്രത്യേകിച്ചും മുസ്ലിം ലോകത്ത് ഒരു സൂപ്പര്‍ പവറായി
വിരാജിക്കുന്ന അമേരിക്കയുടെ പിന്‍ബലത്തിലാണ് ഇസ്രയേല്‍ മുസ്ലിം
ലോകത്തെ ഭീതിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ
അവകാശ ധ്വംസനങ്ങളുടെ നീണ്ട കഥകള്‍ ഇസ്റായേല്‍ രചിച്ചുകൊണ്ടിരിക്കുന്നതും
അവരുടെ കണ്ണീരുകള്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നതും അമേരിക്കയുടെ ഒത്താ
ശയോടെയാണെന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്. വര്‍ഷങ്ങളോള
മായി മുസ്ലിം ലോകത്ത് തുടരുന്ന ഈ അസ്വസ്ഥയും അസ്സമാധാനവും
ഇസ്റായേലിന്‍റെ സാന്നിധ്യമൊന്നു കൊണ്ട് മാത്രമാണെന്ന സത്യവും അതിന്
അമേരിക്കയുടെ കയ്യയഞ്ഞ പിന്തുണയുമുണ്ടെന്നതും ഇരു സംസ്കാരങ്ങള്‍ക്കുമി
ടയിലെ ബന്ധം വഷളാക്കുകയും അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടേയി
രിക്കുകയാണ്. ഇസ്റയേലിനെ അമേരിക്ക പിന്തുണക്കുന്നത് അവര്‍ മുസ്ലിം
ലോകത്തിന് സ്വീകാര്യമല്ലാതിരിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണ
മാണ്. ഇസ്റയേലും അമേരിക്കയും തമ്മിലുള്ള ചങ്ങാത്തം മുസ്ലിം
ലോകവും പാശ്ചാത്യരും തമ്മിലെ ശത്രുത വളര്‍ത്തുകയേ ഉള്ളൂ എന്നതാണ്
ലോകത്ത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
കോളനി വല്‍ക്കരണത്തിന് വിധേയമായ മറ്റുളളവരെ പോലെത്തന്നെ മുസ്ലിംകളും
ക്രൂരമായ തോതില്‍ എല്ലാ അര്‍ത്ഥത്തിലും അതിന് ഇരകളാക്കപ്പെട്ടിട്ടുണ്ട്.
ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും സാമ്പത്തിക മേഖലകളിലുമുള്ള നിയ
ന്ത്രണം നഷ്ടപ്പെട്ടത് മാത്രമായിരുന്നില്ല കൊളോണിയലിസം കൊണ്ടു
ണ്ടായ നേട്ടം. എന്നാല്‍ ഇതെല്ലാം പ്രത്യക്ഷത്തിലും ബാഹ്യമായ തോതിലും കോളനി
വല്‍ക്കരണം സ്വാധീനിച്ച മേഖലകളാണ് താനും.
യഥാര്‍ത്ഥത്തില്‍ കൊളോണിയലിസത്തിന് പിന്നില്‍ പല നിഗൂഢതകളും അടങ്ങി
യിട്ടുണ്ട്. കേവലം ബാഹ്യമായ തലങ്ങള്‍ക്കപ്പുറം മനസ്സുകളെയും ആന്തരികമായ വശ
ങ്ങളെയും കൂടിയാണ് കോളനിവല്‍ക്കരണത്തിലൂടെ അതിന്‍റെ പ്രായോജകര്‍
ലക്ഷ്യം വെച്ചത്. ഇതിനെതിരില്‍ കോളനിവല്‍ക്കരിക്കപ്പെട്ട നാടുകളിലെ ജനത ശക്ത
മായി പ്രതികരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഈ വ്യവസ്ഥിതിയുടെ നിഗൂഢമായ
തലങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യാന്‍
മുന്നോട്ടു വന്ന പ്രധാനപ്പെട്ട വിഭാഗമാണ് മുസ്ലിംകള്‍. ലോക ചരിത്രം
എടുത്തു പരിശോധിച്ചാല്‍ ആര്‍ക്കും കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ ചരിത്ര
സത്യം.
മറ്റിതര സമൂഹങ്ങളെക്കാള്‍ സ്വന്തം അസ്തിത്വവും അടിസ്ഥാനവും ചരിത്രവും
സംരക്ഷിക്കണമെന്ന ബോധം പ്രകടിപ്പിച്ചത് മുസ്ലിം സമൂഹമാണ്. ആ
അസ്തിത്വത്തിന്‍റെ നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളായിരുന്നു പല സന്ദര്‍ഭ
ങ്ങളിലും കോളനി വല്‍ക്കരണവും അതിന്‍റെ ആളുകളും. അതുകൊണ്ടു തന്നെ ഇതിനെ
പ്രതിരോധിക്കേണ്ടത് സ്വന്തം ബാധ്യതയായി കണ്ട മുസ്ലിംകള്‍ കൊളോണിയല്‍
ശക്തികള്‍ക്ക് നേരെ മുഖം തിരിക്കുകയും മനസ്സാവാചാകര്‍മ്മണാ എതിര്‍ക്കു
കയും ചെയ്തു. ഇന്ത്യന്‍ സാഹചര്യം തന്നെ എടുത്തു പരിശോധിക്കുക. ഇന്ത്യയില്‍
ഭൂരിഭാഗവും ഹിന്ദുക്കളാണ്.എന്നാല്‍ ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ശക്തി
കള്‍ക്കെതിരെ പ്രഥമ ഘട്ടത്തില്‍ തന്നെ അവരുടെ നിഗൂഢത തിരിച്ചറിഞ്ഞ് പോരാ
ടാന്‍ രംഗത്തെത്തിയത് ന്യൂനപക്ഷമായ മുസ്ലിംകളായിരുന്നുവെന്ന്
യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സ്വന്തം അസ്തിത്വത്തിനും
വിശ്വാസത്തിനും നേരെ കൊളോണിയല്‍ ശക്തികള്‍ അണിയറയില്‍ നെയ്തുണ്ടാ
ക്കുന്ന ഹിഡണ്‍ അജണ്ടകളെ തിരിച്ചറിയുകയും അതിനെ കാത്തുസൂക്ഷിക്കുകയും
ചെയ്യുന്ന വിഷയത്തില്‍ മുസ്ലിംകളെ പോലെ മറ്റു വിഭാഗങ്ങളൊന്നും
മുന്നോട്ട് വന്നിരുന്നില്ല എന്നതാണ് സത്യം. മുമ്പ് കോളനി വല്‍ക്കരണം ചെലു
ത്തിയ സ്വാധീനത്തെക്കാള്‍ വലിയ തോതിലാണ് പുതിയ കാലത്തിന്‍റെ പ്രതിഭാസ
മായ ആഗോള വല്‍ക്കണത്തിന്‍റെ സ്വാധീനം.
ആഗോള വല്‍ക്കരണത്തിന്‍റെ സ്വാധീനവും പാശ്ചാത്യരുടെ മേധാവിത്വം
മുസ്ലിം ലോകത്ത് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യ
മാണ്. ആഗോള വല്‍ക്കണത്തിന് ഒരു സാംസ്കാരിക വശം കൂടിയുണ്ട്. ഇതി
നെക്കുറിച്ച് വ്യക്തമായ ബോധവും ബോധ്യവുമുള്ളവരാണ് മുസ്ലിംകള്‍.
പാശ്ചാത്യ മൂല്യങ്ങള്‍, ആശയങ്ങള്‍, ജീവിത രീതികളും ശൈലികളും അടക്കമുള്ള
എല്ലാം മുസ്ലിം ലോകത്തേക്ക് ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി കയറ്റുമതി
ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് വിശ്വാസമാണ് മുസ്ലിംകള്‍ക്കു
ള്ളത്. പ്രത്യേകിച്ചും മുസ്ലിം യുവത്വത്തെ ഇത് അപകടകരമായി വരിഞ്ഞു
മുറുക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു സാംസ്കാരിക
പ്രതിരോധം ആഗോളവല്‍ക്കരണത്തിനെതിരെ അനിവാര്യമാണ് എന്ന ചിന്താ
ഗതിയാണ് മുസ്ലിം ലോകത്തുള്ളത്. ഗ്ലോബലൈസേഷന്‍റെ ഭാഗമായി
പാശ്ചാത്യര്‍ ലോകത്തിന്‍റെ എല്ലാ മൂലകളിലേക്കും പ്രസരിപ്പിക്കുന്ന സിനിമ
കള്‍,മ്യൂസിക്കുകള്‍ മറ്റു അസാംസ്കാരിക പ്രവണതകള്‍ എല്ലാം മുസ്ലിം
ലോകത്തിന്‍റെ അസ്തിത്വത്തെ അപകടകരമായ തോതില്‍ സ്വാധീനിക്കുന്നുണ്ട് എന്ന
തിരിച്ചറിവ് അവര്‍ക്കുണ്ടായിട്ടുണ്ട്.
ആഗോള രാഷ്ട്രീയ മേധാവിത്വം അമേരിക്കയുടെയും കൂട്ടാളികളു
ടെയും കയ്യിലാണെന്നത് കൊണ്ടു തന്നെ അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള മന
സ്സാണ് മുസ്ലിം ലോകം കാണിക്കുന്നത്. അത് ആഗോളീകരണത്തോടും
നിസ്സഹകരണം പാലിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ആഗോളീകരണത്തോടും
പാശ്ചാത്യര്‍ നേതൃത്വം നല്‍കുന്ന മറ്റു സംവിധാനങ്ങളോടും രണ്ടു തരം സമീപന
ങ്ങളാണ് മുസ്ലിം ലോകത്ത് പ്രകടമാകുന്നത്. ഒന്ന് നിഷേധാത്മകമായ
രീതിയിലുള്ളത്. മൊത്തത്തില്‍ എതിര്‍ക്കുക എന്നതാണ് ഇതിന്‍റെ ബാക്കിപത്ര
മായി ലഭിക്കുന്നത്. ഇത് പലപ്പോഴും ആക്രമണ സ്വഭാവത്തിലേക്ക് പോലും
നീങ്ങുന്നുണ്ട്. ബാഹ്യമായ തലങ്ങളെ പാടെ അവഗണിക്കുകയും അതിന്‍റെ ആന്തരിക
വും നിഗൂഢവുമായ വശങ്ങളിലേക്ക് നോക്കി മാത്രം വിലയിരുത്തി സമീപനം
രൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. സംസ്കാരങ്ങളും നാഗരിക
തകളും തമ്മിലുള്ള ബന്ധം ഈ അര്‍ത്ഥത്തിലാണ് വേണ്ടത് എന്ന അഭിപ്രായം എനിക്കി
ല്ല. ഇസ്ലാമികമായി ഇത് ശരിയാണെന്നുമെനിക്ക് തോന്നുന്നില്ല.
രണ്ടാമത്തെ സമീപനം കൂടുതല്‍ വിശാല ബോധത്തോടെയുള്ളതാണ്. നമ്മുടെ
അടിസ്ഥാനത്തെ ഉറപ്പിച്ചു നിറുത്തിയ ശേഷം മറ്റുള്ളതിനെയും ഉള്‍ക്കൊള്ളാനും
അംഗീകരിക്കാനുമുള്ള മനസ്സ് കാണിക്കുകയും ചെയ്യുക എന്നതാണിത്.
ചേര്‍ന്നു നടക്കുന്ന രീതിയിലുള്ള നിലപാടും രീതിശാസ്ത്രവും ഇവിടെ
സ്വീകരിക്കപ്പെടുന്നു. മാറ്റങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും താദാ
ത്മ്യപ്പെടാനുമുള്ള ബോധവും കഴിവും പ്രായോഗികവല്‍ക്കരിക്കുന്നതിലൂ
ടെയാണ് ഈ സമീപനം രൂപപ്പെടുത്താനാവുന്നത്. ഈ രണ്ടാമതു സൂചി
പ്പിച്ച രീതി പല മുസ്ലിം നാടുകളിലും കാണപ്പെടുന്നുണ്ടെങ്കിലും മൊത്ത
ത്തില്‍ അത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്.
സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള ബന്ധം പോസിറ്റീവും നെഗ
റ്റീവുമായ രീതിയിലാണുണ്ടാകുക. അതൊരു പ്രകൃതി യാഥാര്‍ത്ഥ്യമാ
ണ്. മുസ്ലിം ലോകവും പാശ്ചാത്യരും തമ്മില്‍ നിലനിന്ന പോസിറ്റീവായ
വിനിമയങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഏറെ യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കാനുണ്ട്.
ഒരു കാലത്ത് അറിവിന്‍റെ കേന്ദ്രമായി വര്‍ത്തിച്ച മുസ്ലിം ലോകത്ത് നിന്നുമാണ്
പാശ്ചാത്യര്‍ക്ക് അറിവിന്‍റെ അക്ഷയ ഖനികള്‍ ലഭിച്ചത്. സ്പെയിനിലെ മുസ്ലിം ഭര
ണവും അതിനെ തുടര്‍ന്നുണ്ടായ വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങളും നമുക്ക്
ഏറെ സുപരിചിതമാണ്. സ്പെയിന്‍,സിസിലി അടക്കമുള്ള നാടുകളില്‍
മുസ്ലിംകള്‍ പ്രകടിപ്പിച്ച വൈജ്ഞാനിക തൃഷ്ണ പിന്നീട് യൂറോപ്പിലുടനീളം
വെളിച്ചം വിതറുന്ന കാഴ്ച്ചക്കാണ് ചരിത്രം പിന്നീട് സാക്ഷിയായത്.
വ്യാപാരം,ആക്രമണങ്ങള്‍ എന്നീ മാധ്യമങ്ങള്‍ മുഖേന ആശയങ്ങളും മൂല്യങ്ങളും
കൈമാറ്റം ചെയ്യപ്പെട്ട സുന്ദരമായ മൂഹൂര്‍ത്തങ്ങള്‍ക്ക് ചരിത്രം ഏറെ സാക്ഷിയാ
യിട്ടുണ്ട്. ശാസ്ത്രം,സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശ
യങ്ങള്‍ രാജ്യത്തിന്‍റെ അതിരുകള്‍ ഭേദിച്ച് മുന്നോട്ടുപോയതിന്‍റെ പരിണിത
ഫലങ്ങളാണ് ഇന്ന് ആധുനിക ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന വൈജ്ഞാനിക
മുന്നേറ്റങ്ങള്‍. ഇത് ഇസ്ലാമിനെ കടമെടുക്കാന്‍ പാശ്ചാത്യ സമൂഹം തയ്യാറാ
യതിന്‍റെ അനുകൂലമായ വശങ്ങളാണ്.
ഇതുപോലെത്തന്നെ ആധുനിക ലോകത്ത് പാശ്ചാത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായി
ഉയര്‍ന്നു വന്ന പല വ്യവസ്ഥിതികളെയും മുസ്ലിം ലോകവും മനസ്സ് തുറന്നു
സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയവും ഭരണപരവുമായ മേഖലകളില്‍ ഇത്
കൂടുതല്‍ വ്യക്തവും പ്രകടവുമാണല്ലോ. ജനാധിപത്യ രൂപത്തിലുള്ള
ഗവണ്‍മെന്‍റ് സംവിധാനങ്ങള്‍,മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയവ
പാശ്ചാത്യ ലോകമാണ് ആധുനികതയോട് ചേര്‍ത്തുവെച്ചത്. ഇത് മുസ്ലിം
നാടുകള്‍ പാശ്ചാത്യരില്‍ നിന്നും സ്വീകരിച്ചതിന് ആധുനിക കാലത്ത് നിരവധി
ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ നിന്നുമെല്ലാം മാറി
നിന്ന് ജനാധിപത്യത്തിന്‍റെ ശക്തിയെ അവഗണിക്കുന്ന അടഞ്ഞ സമൂഹമാണ്
മുസ്ലിംകള്‍ എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. 20,21 നൂറ്റാണ്ടുകളിലെ
ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധവും ശക്തിയുമാണ് ജനാധിപത്യം.
പാശ്ചാത്യ ലോകം മുസ്ലിം നാഗരികത ലോകത്ത് ചെലുത്തിയ സ്വാധീനത്തെക്കു
റിച്ച് പലപ്പോഴും മറന്നുപോകുകയാണ്. ഇന്ന് ശാസ്ത്രം ആധുനിക പടിഞ്ഞാ
റിന്‍റെ മുഖമുദ്രയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയാണ് അവ
രുടെ മേധാവിത്വത്തിന്‍റെ പിന്നിലെ പ്രധാന ഘടകം. എന്നാല്‍ ഇതെല്ലാം പാശ്ചാ
ത്യലോകത്തിന് എവിടെ നിന്നും ലഭിച്ചു എന്നു മനസ്സിലാക്കിയാല്‍ ഇസ്ലാമി
നെതിരെ കാലങ്ങളായി സ്വീകരിച്ചുപോരുന്ന നിലപാട് തിരുത്താന്‍ പാശ്ചാ
ത്യലോകം നിര്‍ബന്ധിതമാകുമെന്നത് ഖണ്ഡിതമാണ്. മുസ്ലിംകളാണ്
ലോകത്തിന് ശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളും വിദ്യകളും മാര്‍ഗ്ഗരേഖ
കളും പഠിപ്പിച്ചു കൊടുത്തത്. ആ അടിത്തറ പല മാര്‍ഗ്ഗങ്ങളിലൂടെയും കൈവ
ശപ്പെടുത്തിയ പാശ്ചാത്യ ലോകം പിന്നീട് എല്ലാം തങ്ങളുടെ സ്വന്തമാണെന്ന
ചിന്താഗതിയിലേക്ക് എത്തിപ്പെടുകയാണ് ചെയ്തത്. ഇത് ഇസ്ലാമിക
നാഗരികതയോട് ചെയ്യുന്ന വഞ്ചനയാണ്. സംസ്കാരങ്ങള്‍ക്കിടയിലുളള നല്ല
ബന്ധമല്ല ഇതിലൂടെ നമുക്ക് അനുഭവവേദ്യമാകുന്നത്.
ഇസ്ലാമിന്‍റെ സുന്ദരമായ ആശയങ്ങള്‍ ഇന്ന് ലോകത്തിന് മുന്നില്‍ പലപ്പോഴും
അവ്യക്തമായി തുടരുകയാണ്.മീഡിയകളില്‍ സംപ്രേഷണം ചെയ്യപ്പെടു
ന്നതും ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലൂടെ വീക്ഷിക്കപ്പെടുന്നതുമാണ്
ഇസ്ലാമിന്‍റെ ആശയങ്ങളായി പൊതു സമൂഹം മനസ്സിലാക്കുന്നത്. പാശ്ചാത്യ
ലോകത്ത് യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടെല്ലാം നിലനില്‍ക്കുന്ന പല തെറ്റി
ദ്ധാരണകളും തിരുത്തിയെഴുതപ്പെട്ടെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഇസ്ലാ
മിനെപ്പറ്റി മനസ്സിലാക്കാന്‍ ആഗോള സമൂഹത്തിന് സാധിക്കുകയുള്ളൂ. 1400
കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ ലോകത്തിന് സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്
ഉദാത്തമായ ആശയങ്ങള്‍ സമര്‍പ്പിച്ച ദര്‍ശനമാണ് ഇസ്ലാം. ഇത്തരം ആശയങ്ങളെ
കൃത്യമായ തോതില്‍ പാശ്ചാത്യര്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍
ഇസ്ലാമിനെക്കുറിച്ച് അവരുടെ ധാരണ തിരുത്തിയെഴുതാന്‍ ഏറെ സഹാ
യകമാകും അത്. അതൊരു പ്രകടമായ മാറ്റത്തിന്‍റെ തുടക്കമായിരിക്കും.
ഇസ്ലാം എന്നത് വിശ്വാസാധിഷ്ഠിത സംസ്കാരമാണ്. ഏത് കാര്യ
ങ്ങളും വിശ്വാസത്തിന്‍റെ കോണിലൂടെ മാത്രമാണ് അത് നോക്കിക്കാണുന്നത്.
ഏക ദൈവ വിശ്വാസമാണ് ഇസ്ലാമിക് സിവിലൈസേഷന്‍റെ അടിസ്ഥാന ഘട
കം.രാഷ്ട്രീയമായാലും സാമ്പത്തിക മേഖലയായാലും എല്ലാം ഈ
വിശ്വാസധാരയുടെ ഉള്ളില്‍ നിന്നുകൊണ്ടായിരിക്കണം നോക്കിക്കാണേണ്ട
ത്. ഇതിനപ്പുറത്തേക്കുള്ളതെല്ലാം ഇസ്ലാമിക വീക്ഷണ കോണില്‍ നിന്നും പുറ
ത്താണ്. ഒരു മുസ്ലിം എപ്രകാരം നടക്കണെന്ന് അല്ലാഹു തന്‍റെ ദൂതനായ മുഹ
മ്മദ് നബി(സ)ക്ക് നല്‍കിയ ദിവ്യ വെളിപാടിലൂടെ വ്യക്തമാക്കിക്കൊടുത്തി
ട്ടുണ്ട്. അതിനെ അംഗീകരിച്ചു മുന്നോട്ട് പോകുന്നവര്‍ മാത്രമാണ് ഇസ്ലാ
മിക സംസ്കാരത്തിന്‍റെ വക്താക്കള്‍.
പാശ്ചാത്യ നാഗരികത നവോത്ഥാനത്തിന്‍റെ ഉല്‍പന്നമാണ്. യുക്തി കേന്ദ്രീകൃത
മാണതിന്‍റെ നയങ്ങളും നിലപാടുകളും. തലയാണ് ഇതിന്‍റെ പ്രഭവ കേന്ദ്രം;
ഹൃദയമല്ല. മതേതരത്വ നിലപാടുകളാണ് ഇതിന്‍റെ നിലനില്‍പ്പിനാധാരം.
ദിവ്യബോധനങ്ങളോ ദിവ്യ ഗ്രന്ഥങ്ങളോ പാശ്ചാത്യന്‍ നാഗരികതയുടെ ഭാഗമ
ല്ല. യുക്തിക്കടിസ്ഥാനമാക്കി ശരിയും തെറ്റും തീരുമാനിക്കുന്ന വ്യവസ്ഥിതി
യാണ് സത്യത്തില്‍ വെസ്റ്റേണ്‍ സിവിലൈസേഷന്‍.
എന്നിരുന്നാലും ഈ രണ്ട് നാഗരികതകള്‍ക്കിടയിലും പല സാമ്യതകളും കണ്ടെ
ത്താന്‍ സാധിക്കുന്നതാണ്. പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയം ഇതില്‍ ഏറെ
പ്രധാനപ്പെട്ടതാണ്. പ്രകൃതിയുമായി ഇണങ്ങിക്കഴിയുക എന്ന ആശയമാണ്
പാശ്ചാത്യന്‍ നാഗരികതകളും പങ്കുവെക്കുന്നത്.സംസ്കാരങ്ങളും നാഗരിക
തകളും തമ്മില്‍ ആശയ സംവാദങ്ങള്‍ നടക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങ
ളില്‍ ഒന്നാണിത്. യോജിച്ചു പോകാവുന്ന വിഷയങ്ങളെ കണ്ടെത്തി ഐക്യ ബോധം പ്രക
ടിപ്പിക്കുക എന്നത് ഏറെ അനിവാര്യമായ കാര്യമായാണ് ഞാന്‍ കാണുന്ന
ത്. പലതും നമുക്ക് മറ്റുള്ളവരില്‍ നിന്നും പഠിക്കേണ്ടതായി വരും. നാഗരിക
തകള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍തിത്വം സാധ്യമാകാനുള്ള വഴി
യാണത്.
വിശ്വാസവും കര്‍മ്മവും തമ്മിലുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണ്.
മനുഷ്യന്‍റെ നിലനില്‍പ്പിന്‍റെ ഓരോ മേഖലകളുമായും ബന്ധപ്പെട്ട് ഇതിനെ നമുക്ക്
മനസ്സിലാക്കാനാകുന്നതാണ്. രാഷ്ട്രീയത്തില്‍ അധികാരത്തോടും
സാമ്പത്തിക രംഗത്ത് ലാഭത്തിനോടും നൈതികമായ ബോധത്തോടെ സമീപി
ക്കുക എന്നത് ഇതിന്‍റെ ഭാഗമാണ്. സംസ്കാരം എന്നത് സ്വഭാവ രൂപീകരണ
ത്തെയാണ് ലക്ഷ്യം വെക്കുന്നത്.
1948 ല്‍ സംവിധാനിക്കപ്പെട്ട യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ്
ഹ്യൂമണ്‍റൈറ്റ്സിലെ ഏകദേശം എല്ലാ നിയമങ്ങളും ഇസ്ലാമിക രാഷ്ട്രീയ ചിന്ത
യോടും ചേര്‍ന്നുപോകുന്നതാണ്. അതിനെ ഉള്‍ക്കൊള്ളാതിരിക്കാനോ അവ
ഗണിക്കാനോ ഉള്ള ശ്രമങ്ങള്‍ ഒരിക്കലും ഇസ്ലാമിക സംസ്കാരത്തിന്‍റെ ഭാഗ
മായി ഉയര്‍ന്നുവരികയില്ല. ആവിഷ്കാര സ്വാതന്ത്ര്യം, ഭക്ഷണത്തിനും അഭയ
ത്തിനും കുടുംബജീവിതം നയിക്കുന്നതിനുമെല്ലാമുള്ള അവകാശ
ങ്ങളെല്ലാം ഇത്തരുണത്തിലാണ് നാം വിലയിരുത്തേണ്ടത്. പാശ്ചാത്യര്‍
ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങള്‍ വ്യക്തി കേന്ദ്രീകൃതമാണ്. വ്യക്തികള്‍ക്ക്
സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ അവിടെ സമൂഹത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കു
ന്നില്ല. എന്നാല്‍ ഇസ്ലാം വ്യക്തികള്‍ക്കപ്പുറം സാമൂഹിക താല്‍പ്പര്യങ്ങളെക്കൂടി
കൃത്യമായി പരിഗണിച്ചുകൊണ്ടാണ് നിയമങ്ങളും അവകാശങ്ങളുമെല്ലാം
സംവിധാനിച്ചിട്ടുള്ളത്. ഉദാഹരണത്തിന് സല്‍മാന്‍ റുഷ്ദിയുടെ കാര്യ
മെടുക്കാം. അദ്ദേഹത്തിനുള്ള ആവിഷ്കാര സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗപ്പെ
ടുത്തുന്നു. പക്ഷെ അത് ബാധിക്കുന്ന സമൂഹത്തിന്‍റെ മാനസികാവസ്ഥയെ അവഗണി
ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്ലാം ഒരു വ്യക്തി സ്വന്തം അവകാശങ്ങള്‍
ഉയര്‍ത്തിപ്പിടിക്കുന്നത് സമൂഹത്തിന്‍റെ താല്‍പ്പര്യങ്ങളെ കാല്‍ക്കീഴിലാക്കിക്കൊ
ണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിയമമാണ് സംവിധാനിച്ചിട്ടുള്ളത്. നിനക്ക് അവ
കാശത്തെക്കുറിച്ച് സംസാരിക്കാം; അതോടൊപ്പം സാമൂഹിക തലങ്ങളെക്കൂടി പരി
ഗണിക്കുകയും വേണം എന്ന നിലപാടാണ് ഇസ്ലാമിക് ഫിലോസഫി
യുടെ അടിസ്ഥാനം.
Be the first to comment