ഇസ്ലാം ഒരു സമ്പൂര്‍ണ്ണ മതമാണ്.മനുഷ്യ ജീവിതത്തിലെ മുഴുവന്‍ വ്യവഹാരങ്ങളെയും കുറിച്ച് വ്യക്തവും സമ്പൂര്‍ണ്ണവുമായ വീക്ഷണമാണ് ഇസ് ലാമിനുള്ളത്. സമ്പത്തിനോടും സാമ്പത്തിക വളര്‍ച്ചയോടുമുള്ള ഇസ് ലാമിക വീക്ഷണമെന്തെന്നും,ഒരു ഇസ് ലാമിക സമൂഹം ലക്ഷ്യം വെക്കേണ്ടത് എന്തായിരിക്കണമെന്നും,ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇസ്ലാം ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.സമ്പദ് വ്യവസ്ഥയില്‍ ഇസ് ലാമിന്‍റെ പ്രസക്തി വ്യതിരക്തവും വിശേഷണവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതുമാണ്.
സമ്പദ് വ്യവസ്ഥ ഒരു പഠിക്കേണ്ട ശാസ്ത്രമാണ്.ഇസ്ലാമാകട്ടെ മതമാണെന്നതിനാല്‍ പ്രധാനവുമാണ്.അധ്വാനവും ഫലവും തമ്മിലുള്ള നീതിയാണ് ഉടമാവകാശം.സാമ്പത്തികം,ശാരീരിക ക്ഷമത തുടങ്ങിയവ മനുഷ്യരില്‍ പ്രകൃതിപരമായി വിത്യാസമാണ്.സാമ്പത്തിക പുരോഗതി മനുഷ്യ പുരോഗതിയുടെ പര്യായമാണെന്ന് ഇത് രണ്ടും വിലയിരുത്തുന്നു.ഭൂലോകത്തെ സകല വസ്തുക്കളുടെയും ആത്യന്തികവും യഥാര്‍ത്ഥവുമായ ഉടമാവകാശം അല്ലാഹുവിനാണ്.സര്‍വ്വ വസ്തുക്കളുടെയും അവകാശം അല്ലാഹുവിലര്‍പ്പിതമാണെന്ന് ഖുര്‍ആന്‍ ഇടക്കിടെ ഉണര്‍ത്തുന്നുണ്ട്.’ഭൂവിഭവങ്ങള്‍ മുഴുവന്‍ നിങ്ങള്‍ക്ക് ഉപകാരത്തിന് സൃഷ്ടിച്ചവനാണവന്‍(അല്‍ബഖറ:29)’.എന്നാല്‍ ആത്യന്തികമായി വിഭവങ്ങള്‍ സമൂഹത്തിന്‍റേതായത്കൊണ്ട് അനിയന്ത്രിതമായ ഉടമാവകാശം ഇസ് ലാം അംഗീകരിക്കുന്നില്ല.ധനത്തിന്‍റെ സമ്പൂര്‍ണ്ണാവകാശം അല്ലാഹുവിനായത്കൊണ്ട്,സമ്പാദനവും പരിപോഷണവും വിനിയോഗവും അവന്‍ നിശ്ചയിച്ച രൂപത്തിലേ നടക്കാവൂ.ഇവകള്‍ തീര്‍ത്തും വൈയക്തിമാണെങ്കിലും വ്യക്തി ഇസ് ലാമില്‍ പൂര്‍ണ്ണ സ്വാതന്ത്രനല്ല.
ഉടമാവകാശം സ്ഥാപിക്കല്‍ സുന്ദര ലക്ഷ്യമാണെങ്കിലും അതിന് ഹീന കാര്യങ്ങളവലംബിക്കല്‍ ഇസ്ലാം അനുവദിക്കുന്നില്ല.ഇസ്ലാമിന്‍റെ സാമ്പത്തിക വ്യവസ്ഥ മറ്റു മതങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യതിരക്തമാണ്.സാമൂഹിക നډ ലക്ഷ്യമാക്കി സമൂഹത്തിന് നല്ലതും,ചൂഷണാത്മകവുമായ എല്ലാ തൊഴിലും ഇസ്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.നബി(സ്വ) പറഞ്ഞു: സ്വ കരങ്ങള്‍ അധ്വാനിച്ച് കിട്ടുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും ഭക്ഷിച്ചിട്ടില്ല(ബുഖാരി).ഇമാം ഖുര്‍തുബി (റ) തന്‍റെ തഫ്സീറില്‍ ഉദ്ധരിച്ച ഒരു തഫ്സീറില്‍ ഇപ്രകാരമുണ്ട്.’തൊഴില്‍ ചെയ്ത് ജീവിക്കുന്ന സത്യവിശ്വാസിയെ അല്ലാഹു ഇഷ്ടപ്പെടുന്നു’.ഇന്നീ ലോകത്തു നടക്കുന്ന സര്‍വ്വകലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം തൊഴിലില്ലായ്മയാണ്.തൊഴില്‍ തിരഞ്ഞെടുക്കല്‍ ഐഛികമാണെങ്കിലും പലവിധ കാരണങ്ങള്‍ കൊണ്ട് തൊഴിലാളികളുടെ ശ്രേഷ്ഠത വ്യത്യാസപ്പെടുന്നു.മനുഷ്യത്വത്തിന് ഹാനികരമായതും സമൂഹത്തില്‍ അപമാനാര്‍ഹമായതും മ്ലേഛ വസ്തുക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നതുമായ തൊഴിലുകള്‍ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.
സമൂഹത്തില്‍ ധധസമാഹരണ മാര്‍ഗമായി ലോകമെങ്ങും ഉണ്ടായിവരുന്ന ഒരു കൃത്യമാണ് യാചന.ധനസമാഹരണ മാര്‍ഗമായി യാചന ഇസ് ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല.ശാരീരികധ്വാനം ഉപേക്ഷിച്ച് ഭിക്ഷ തൊഴിലായി സ്വീകരിച്ചവര്‍ക്ക് സാമ്പത്തിക ഐശ്വര്യം ഉണ്ടാവില്ലെന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) അവിടുന്ന് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.ധനസമാഹരണ മാര്‍ഗമായി യാചന വെടിഞ്ഞ് ഐശ്വര്യം പ്രതീക്ഷിക്കുന്നവന് അല്ലാഹു ഐശ്വര്യം കൊടുക്കുമെന്നുള്ളത് തീര്‍ച്ചയാണ്.നബി(സ്വ) പറയുന്നു:’സമ്പാദ്യ വര്‍ദ്ധനവിന് ജനങ്ങളോട് യാചിക്കുന്നവന്‍ തന്‍റെ കൈയ്യില്‍ സ്വീകരിക്കുന്നത് തീക്കനലാണെന്ന് മനസ്സിലാക്കണം.ഇത് ബോധ്യപ്പെടാന്‍ അധികം വേണോ,അല്‍പം വേണോയെന്ന് ചിന്തിക്കട്ടെ (മുസ് ലിം)’.ജനങ്ങള്‍ക്കിടയില്‍ മാനം കെടാനും ആത്മാഭിമാനത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു കൃത്യമാണ് യാചന.ഇഹലോകത്ത് മുഖം നഷ്ടപ്പെടുത്തുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.ഒരിക്കല്‍ നബി(സ്വ) തങ്ങളുടെ അടുക്കല്‍ വന്ന ഭിക്ഷക്കാരന് രണ്ട് ദിര്‍ഹം കൊടുത്ത ശേഷം പറഞ്ഞു,ഒരു ദിര്‍ഹം കൊണ്ട് ആവശ്യ വസ്തുക്കള്‍ വാങ്ങി ഭക്ഷിക്കുക മറ്റേതുകൊണ്ട് മഴുവാങ്ങി വിറക് ശേഖരിച്ച് ഉപജീവന മാര്‍ഗം കാണ്ടെത്തുക.
അന്ധകാര യുഗത്തില്‍ നിലനിന്നിരുന്ന വിവിധ തരം പലിശകളുണ്ടായിരുന്നു.കടപ്പലിശ,അവധിപ്പലിശ,അധികപ്പലിശ,കൈപ്പലിശ തുടങ്ങിയവ സമ്പദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയുമായി പ്രധാന ബന്ധം പുലര്‍ത്തുന്നത് കടപ്പലിശയും അധികപ്പലിശയുമാണ്.ആധുനിക യുഗത്തിലും വ്യാപൃതമായതും അവ തന്നെ മാനുഷിക ധര്‍മ്മമായ കടംകൊടുക്കല്‍ പോലോത്തതിനെ വശീകരിച്ച് മാറ്റിയ സമ്പ്രദായമാണ് പലിശ.എന്നാല്‍ കടം കൊടുക്കള്‍ മാനുഷിക ധര്‍മ്മവും സാമൂഹ്യ സേവനവുമാണ്.ഈ പുണ്യകര്‍മ്മത്തെ പ്രോത്സാഹിപ്പിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്.അടിസ്ഥാനപരമായി കടം കൊടുക്കല്‍ സുന്നത്താണെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി അത് നിര്‍ബന്ധമാണ്.കടം വാങ്ങിയാല്‍ തിരിച്ച് നല്‍കല്‍ വളരെ നല്ല രീതിയിലാവല്‍ സുന്നത്താണ്.നബി(സ്വ) പറഞ്ഞു:ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ നല്ല രൂപത്തില്‍ കടം വീട്ടുന്നവരാണ്(ബുഖാരി).ജാബിര്‍ (റ) പറഞ്ഞു: നബി(സ്വ) പള്ളിയിലായിരിക്കുമ്പോള്‍ ഞാനവിടെ ചെന്നു.എന്നോട് പറഞ്ഞു,രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കുക.തുടര്‍ന്ന് എനിക്ക് നല്‍കുവാനുള്ള കടവും കുറച്ചധികവും തങ്ങള്‍ എനിക്ക് തന്നു(ബുഖാരി).
പിന്നീട് ഇസ്ലാമില്‍ പ്രതിപാധിക്കുന്നത് ജപ്തിയെക്കുറിച്ചാണ്.സ്വന്തം സ്വത്തില്‍ ക്രയ വിക്രയം ചെയ്യലിനെതൊട്ട് ഒരുത്തന് വിലക്കേര്‍പ്പെടുത്തലാണ് ജപ്തി.ഇതിന് ധാരാളം പരിധികളും പരിമിതികളുമുണ്ട്.അതില്‍ പ്രധാനപ്പെട്ടതാണ് കടം,ദുര്‍വ്യയം,കുട്ടിത്തം,ഭ്രാന്ത് എന്നിങ്ങനെയുള്ളത് മുഴുവന്‍ സ്വത്തിനേക്കാള്‍ ഒരാള്‍ക്ക് കടങ്ങളുണ്ടാവുകയും അവധി ആസന്നമായതിന് ശേഷവും വീട്ടാതിരിക്കുകയും ചെയ്താല്‍ അവന്‍റെ സ്വത്ത് ജപ്തി ചെയ്യാന്‍ കടദാതാക്കള്‍ക്ക് ഭരണാധികാരിയോട് ആവശ്യപ്പെടാവുന്നതാണ്.ആവശ്യകാര്യങ്ങളില്‍ തന്നെ അനാവശ്യ ധൂര്‍ത്ത് ചെയ്യുക വഴി സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ പക്വതയില്ലായ്മയാണ് ദുര്‍വ്യയം കൊണ്ട് ഉദ്ദേശിക്കുന്നത്.പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സാമ്പത്തിക ഇടപാടുകളും അസാധുവാണ്. അവസാനമായി പ്രധാനപ്പെട്ടതാണ് ഭ്രാന്ത് എന്നുള്ളത്.ഒരാള്‍ ഭ്രാന്തോടുകൂടിയാണ് പ്രായപൂര്‍ത്തിയായതെങ്കിലും പ്രായപൂര്‍ത്തിക്കു ശേഷം ഭ്രാന്തായതാണെങ്കിലും കുട്ടിയുടെ രക്ഷിതാവ് തന്നെയാണ് അവന്‍റെ കാര്യകര്‍ത്താവ്.
ഇസ്ലാമിക സമ്പദ് വ്യവസ്ഥയിലെ ധന സമാഹരണം വിനിയോഗം,യാചന,ജപ്തി,ഉടമാവകാശം,പലിശ,പരിപോഷണം എന്നിങ്ങനെയുള്ള നിഖില മേഖലയിലുള്ള ഇസ് ലാമിക വീക്ഷണമെന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്നതാണ്.എന്നാല്‍ നവീന യുഗത്തില്‍ ഇവയോരോന്നിനും അനുവദനീയമായ മാര്‍ഗങ്ങള്‍ തന്നെ ധാരാളമാണ്.കാലികവും സാന്ദര്‍ഭികവുമായ നډകള്‍ വര്‍ദ്ധിക്കുന്ന ഈ പശ്ചാതലത്തില്‍ ഇസ് ലാമിക മാര്‍ഗങ്ങള്‍ വളരെയേറെ സഹായകമാകുന്നു.മറ്റു മതങ്ങളില്‍ നിന്നെല്ലാം വിഭിന്നമാണ് ഇസ് ലാമിക സാമ്പത്തിക വ്യവസ്ഥ.ധനികന്‍റെ സമ്പാദ്യത്തില്‍ ദരിദ്രന് നിശ്ചിത വിഹിതം ഏകപക്ഷീയമായി ഉണ്ടെന്നാണ് ഇസ്ലാമിക സാമ്പത്തികത്തിന്‍റെ മുഖ്യവശം.ഇസ്ലാം മനുഷ്യന് വേണ്ടിയാണ്.അതുപോലെ ഇസ്ലാമിന്‍റെ സമ്പദ് വ്യവസ്ഥയും.ഇസ് ലാമില്‍ കാണിച്ച് കൊടുക്കുന്ന പോലെ വളരെ വ്യക്തമായി മറ്റൊരു മതത്തില്‍ പോലും സമ്പദ് വ്യവസ്ഥയെ വിവരിക്കാന്‍ കഴിഞ്ഞിട്ടില്ല.അതിന് ഇനി കഴിയുകയുമില്ല.ഇസ്ലാമില്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം എന്ത് കൊണ്ടും പറഞ്ഞറിയിക്കാന്‍ കഴിയാത്തതുമാണ്.
Be the first to comment