ഇഹലോകത്തധിവസിക്കുന്ന മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ നട്ടെല്ലായ നാലു മദ്ഹബുകളിലൊന്നിനെ അടിസ്ഥാനമാക്കി ജീവിതം നയിക്കുന്നവരാണ്.ഹനഫി,മാലികി,ശാഫിഈ,ഹംബലി എന്നിവയാണ് ആ നാല് മദ്ഹബുകള്‍.മദ്ഹബിന്‍റെ ഇമാമുകളില്‍ പ്രധാനിയാണ് മഹാനായ ഇമാം അബൂഹനീഫ(റ).ലോക മുസ്ലിംകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് ഹനഫി മദ്ഹബിനുള്ളത്.ലോകത്തേറ്റവും കൂടുതല്‍ അനുയായികളുള്ള മഹാ മനീഷിയാണ് ഇമാം അബൂ ഹനീഫ(റ).അദ്ദേഹത്തിന്‍റെ കര്‍മ്മ ശാസ്ത്രപരമായ ഓരോ വീക്ഷണങ്ങളും ഹനഫികളില്‍ മാത്രം പരിമിതമെങ്കിലും മഹാന്‍റെ ജീവിതം ഇതര മുസ്ലിംകള്‍ക്ക് കൂടി മാതൃകയാണ്.അഫ്ഗാനിസ്ഥാന്‍,വടക്കേന്ത്യ,തുര്‍ക്കി,മധ്യേഷ്യ,ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം ഹനഫി മദ്ഹബാണ് സ്വീകരിച്ചിരിക്കുന്നത്.
എ.ഡി 699-ഹിജ്റ 80-ല്‍ അബ്ദുല്‍ മാലിക് ബ്നു മര്‍വാന്‍റെ ഭരണകാലത്ത് കൂഫയിലെ അന്‍ബാര്‍ എന്ന സ്ഥലത്താണ് ഇമാം ജനിച്ചത്.നുഅ്മാന്‍ എന്നാണ് അദ്ദേഹത്തിന്‍റെ യതാര്‍ത്ഥ പേര്.ഇമാം അബൂ ഹനീഫഃ നുഅ്മാനു ബ്നു സാബിതു ബ്നു സൂഥ അല്‍ കൂഫിയ്യഃ എന്ന പൂര്‍ണ്ണ നാമത്തില്‍ നിന്ന് അബൂ ഹനീഫഃ കുന്‍യത്തായിട്ടും ഇമാമുല്‍ അഅ്ളം സ്ഥാനപ്പേരുമായിട്ടാണ് അദ്ദേഹം പ്രസിദ്ധനായിരിക്കുന്നത്. അബൂഹനീഫഃ എന്ന പേര് പ്രസിദ്ധമായതിനു പിന്നില്‍ ഒരു കഥ തന്നെയുണ്ട്.ഒരിക്കല്‍ കുറച്ചു സ്ത്രീകള്‍ ഇമാമിന്‍റെ അടുത്ത് വന്ന് ഒരു പ്രധാന മസ്അല ആരാഞ്ഞപ്പോള്‍ പെട്ടെന്നൊരുത്തരം പറയാന്‍ മഹാന് സാധിച്ചില്ല.പിന്നീട് പറഞ്ഞു തരാം എന്നു സമാധാനിപ്പിച്ചു കൊണ്ട് അവരെ തിരിച്ചയക്കുകയാണ് ചെയ്തത്.അങ്ങനെ ചിന്താകുലനായി വീട്ടിലെത്തിയ പിതാവിനെ കണ്ട ഇളയ മകള്‍ ഹനീഫഃ കാരണം തിരക്കി.കാര്യങ്ങള്‍ വിസ്തരിച്ചു കേട്ട അവള്‍ മറുപടി താന്‍ നല്‍കാം.പക്ഷെ, ഒരു നിബന്ധനയുണ്ട്.അങ്ങയുടെ പേരിനൊപ്പം എന്‍റെ പേരും ചേര്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ ഇമാം സമ്മതം മൂളുകയും വാക്ക് നല്‍കുകയും ചെയ്തു.ഉടനെ അവള്‍ ചോദ്യകര്‍ത്താക്കളായ സ്ത്രീകളെ വിളിച്ച് വരുത്തി കൃത്ത്യമായ ഉത്തരം നല്‍കി.അന്ന് മുതലാണ് നുഅ്മാന്‍ എന്നുള്ളത് അബൂ ഹനീഫഃ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.
ഇമാം അബൂ ഹനീഫഃ(റ)ന്‍റെ ശരീരം ചുവപ്പ് കലര്‍ന്ന വെളുപ്പു നിറമായിരുന്നു. അദ്ദേഹത്തിന്‍റെ നീണ്ട താടിരോമം ആ മുഖത്തിന് വളരെയധികം ഗാംീര്യം നല്‍കുമായിരുന്നു.എല്ലാ സമയത്തും തല മറക്കുകയും പാദരക്ഷകള്‍ ധരിക്കുകയും ചെയ്യുമായിരുന്നു.നിത്യവും സുഗന്ധം പൂശുകയും നാന്നൂര്‍ ദിര്‍ഹം വരെ വിലമതിക്കുന്ന വസ്ത്രങ്ങളും ധരിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെസംസാര ശൈലി സ്ഫുടതയുള്ളതും മാധുര്യമുള്ളതുമായിരുന്നു.വലിയവരോടും ചെറിയവരോടും വളരെയധികം നല്ലരീതിയിലായിരുന്നു പെരുമാറിയിരുന്നത്.വലിയ പണക്കാരനായിരുന്നിട്ടു പോലും തികഞ്ഞ പാണ്ഡിത്യം കൊണ്ടും ക്തി കൊണ്ടും ജനഹൃദയള്‍ അദ്ദേഹം കീഴടക്കി.നാല്‍പ്പത് വര്‍ഷത്തോളം ഇശാഅ് നിസ്ക്കരിച്ച വുളൂഅ് കൊണ്ട് സുബ്ഹി നിസ്ക്കരിക്കുകയും രാത്രി നിസ്ക്കാരങ്ങളിലെ ഒരു റക്അത്തില്‍ ഒരു ഖത്തം ഓതി തീര്‍ക്കുന്ന ആളായിരുന്നു മഹാന്‍.റമളാന്‍ മാസം അറുപത് ഖത്തമും ജയിലില്‍ അടയ്ക്കപ്പെട്ട കാലത്ത് 7000 ഖത്തമും ഓതിത്തീര്‍ത്തിട്ടുണ്ടായിരുന്നു.ആരാധന മേഖലയിലായാലും വ്യാപാര മേഖലയിലായാലും അങ്ങെയറ്റത്തെ സൂക്ഷ്മത പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.ഏതു നിസ്സാരമായ കാര്യങ്ങള്‍ക്കു പോലും വളരെയധികം ഗൗരവപൂര്‍വ്വം ഒരു വീഴ്ച്ച പോലുമില്ലാതെ പ്രവര്‍ത്തിക്കുമായിരുന്നു.അപാരമായ ക്ഷമക്ക് ഉടമയായിരുന്നു.തടവറയില്‍ അടയ്ക്കപ്പെട്ട കാലത്ത് നിരന്തരം ചാട്ടവാറിനാലുള്ള അടി കിട്ടിയിട്ടു പോലും അദ്ദേഹത്തിന്‍റെ തഖ് വക്കോ മനക്കരുത്തിനോ യാതൊരു കോട്ടവും തട്ടിയിരുന്നില്ല.
പേര്‍ഷ്യന്‍ വംശജനായ സാബിത് ബ്നു മുര്‍സുബാന്‍ എന്നവരാണ് അബൂ ഹനീഫഃ(റ) വിന്‍റെ പിതാവ്.അദ്ദേഹം വളരെയധികം നډയുള്ളവനും ലാളിത്യമുള്ളവനും സത്യസന്ധനുമായ വ്യാപാരിയായിരുന്നു.ചെറുപ്പത്തില്‍ തന്നെ തഖ്വയിലും സൂക്ഷ്മതയിലും ജീവിച്ച വ്യക്തിയും സാമ്പത്തികമായി വളരെ മെച്ചപ്പെട്ട കുടുംബാന്തരീക്ഷത്തിലുമായതിനാല്‍ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിട്ടില്ല.ഇമാം അബൂഹനീഫഃ(റ) വളരെ ചെറുപ്പത്തില്‍ തന്നെ ഇമാം ആസ്വിം(റ)വില്‍ നിന്ന് ഖുര്‍ആന്‍ മനഃപ്പാടമാക്കിയിട്ടുണ്ട്.തന്‍റെ പഠനത്തോടൊപ്പം വ്യാപാര മേഖലയിലും സമ്പന്നമായ വിവരങ്ങള്‍ പിതാവില്‍ നിന്ന് അദ്ദേഹം നേടി. കച്ചവടയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ചപ്പോള്‍ പണ്ഡിതരുമായുള്ള സഹവാസം കുറഞ്ഞു.അദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യവും ഓര്‍മ്മശക്തിയും മനസ്സിലാക്കിയ കൂഫയിലെ പണ്ഡിതډാര്‍ പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഉപദേശിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം കച്ചവട യാത്രക്കിടയില്‍ വളരെയധികം പ്രശസ്തനായ ഇമാം ശുഅ്ബി(റ)വിനെ കണ്ട് മുട്ടി. നീ സ്ഥിരമായി എന്തിനാണ് അങ്ങാടിയില്‍ പോകുന്നത് പഠിക്കുവാനാണോ എന്ന് ശുഅ്ബി (റ) ഹനീഫ ഇമാമിനോട് ചോദിച്ചപ്പോള്‍ മഹാന് ലജ്ജ തോന്നി.ഞാന്‍ കച്ചവടത്തിനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ നീ പണ്ഡിതډാരുമായി കൂടുതല്‍ സഹവസിക്കണം, നിന്‍റെ മുഖത്ത് വിജ്ഞാനത്തിന്‍റെ പ്രകാശം കാണുന്നുണ്ട് എന്നായിരുന്നു ശുഅ്ബി(റ)വിന്‍റെ മറുപടി.ശുഅ്ബി(റ)വിന്‍റെ ഈ വാക്കുകള്‍ ഹനീഫഃ(റ)വിന്‍റെ ഹൃദയാന്തരങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു. ആ ഉപദേശം സ്വീകരിച്ച് ഇല്‍മിന്‍റെ പാതയില്‍ നീങ്ങിയെങ്കിലും കച്ചവടം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല.തന്‍റെ വിശ്വാസയോഗ്യരായ സുഹൃത്തുക്കളോട് കൂടെ കൂട്ടുകച്ചവടത്തില്‍ ഏര്‍പ്പെടുമായിരുന്നു.
ആദ്യ കാലങ്ങളില്‍ പ്രധാനമായും മൂന്ന് രീതിയിലുള്ള വിജ്ഞാനങ്ങളാണ് ഉണ്ടായിരുന്നത്.അഖീദഃ, ഫിഖ്ഹ്, ഹദീസ്. ഇതില്‍ ഇമാം ആദ്യം ചുവട് വെച്ചത് അഖീദഃയിലായിരുന്നു.പിന്നീട് നിരന്തരമായ അന്വേഷണവും വിശ്രമമില്ലാത്ത പരിശ്രമവുമായിരുന്നു. അഖീദഃയുടെ ആഴത്തിലിറങ്ങി ചെന്നപ്പോള്‍ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കി ഹദീസിന്‍റെ മേഖലയിലേക്ക് തിരിഞ്ഞു.നിരവധി ഹദീസുകള്‍ മനഃപ്പാഠമാക്കിയെങ്കിലും പഠിച്ച് പൂര്‍ത്തിയാവണമെങ്കില്‍ കൂടുതല്‍ കാലം പിടിക്കുമെന്നും പഠിച്ച ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയാല്‍ ഒട്ടേറെ ആളുകളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതില്‍ നിന്നും ഒഴിവാഴി.തുടര്‍ന്ന് അവയെല്ലാം യഥാര്‍ത്ഥ ജീവിതത്തിലേക്ക് മനുഷ്യനെ വഴി നടത്താന്‍ അപര്യാപ്തമാണെന്നും ഫിഖ്ഹ് മാത്രമെ മനുഷ്യന്‍റെ അന്തിമ വിജയത്തിന് സഹായകമാകൂവെന്ന് ബോധ്യപ്പെട്ട ഇമാം ഫിഖ്ഹി രംഗത്തേക്ക് ഇറങ്ങിത്തിരിച്ചു.അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ സമീപനം രണ്ടു രീതിയിലായിരുന്നു ഉണ്ടായിരുന്നത്.ഫിഖ്ഹ് മാത്രം പഠിച്ച് മുന്നേറുന്നവരും ഫിഖ്ഹും ഫിലോസഫിയും ഒപ്പം പഠിച്ച് അതില്‍ കല്ലും നെല്ലും വേര്‍തിരിച്ചറിയാനാവാതെ വഴി പിഴച്ചു പോകുന്നവരും.പക്ഷെ ഫിലോസഫിയും ഫിഖ്ഹും അഖീദയും സമന്വയിപ്പിച്ച് പഠനം നടത്തുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരുന്നു.അത്തരം അപൂര്‍വ്വ വ്യക്തികളില്‍പ്പെട്ട ഒരു വ്യക്തിത്വമാണ് ഇമാം അബൂ ഹനീഫഃ(റ).അദ്ദേഹത്തിന് ഏതു മേഖലയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുമായിരുന്നു.അതേ സമയം തന്‍റെ ശിശ്യډാരെ അതില്‍ നിന്നും വിലക്കി ഫിഖ്ഹില്‍ മാത്രം പഠനം നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുമായിരുന്നു. തന്‍റെ ഫിഖ്ഹിലെ അവഗാഹത്തിന് വേണ്ടി കാര്യമായി ആശ്രയിച്ചിരുന്നത് കൂഫയിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ഇമാം ഹമ്മാദ് ബ്നു സുലൈമാന്‍(റ)വിനെയായിരുന്നു.തന്‍റെ ഇരുപതാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്‍റെ ശിശ്യത്വം സ്വീകരിച്ചത്.ഏകദേഷം 18 വര്‍ഷത്തോളം ഇമാം ഹമ്മാദ്(റ) വിന്‍റെ സന്നിധിയില്‍ വെച്ച് അദ്ദേഹം വഫാതാകുന്നത് വരെ വിദ്യ നുകര്‍ന്നു.തന്‍റെ നാല്‍പ്പതാം വയസ്സില്‍ അബൂ ഹനീഫ(റ) അദ്ധ്യാപന രംഗത്തേക്കിറങ്ങി.
അമ്പത്തിയഞ്ച് തവണ ഇമാം ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ട്.അവിടെ പോകുന്ന വേളകളിലെല്ലാം പണ്ഡിതډാരില്‍ നിന്നും തന്‍റെ സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താനും അറിയാത്ത കാര്യങ്ങള്‍ അറിയുവാനും വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഹജ്ജിനെ ആരാധന കര്‍മമായി കണക്കാക്കുന്നതു പോലെ വിജ്ഞാന സമ്പാദത്തിനുള്ള മാര്‍ഗവുമായിട്ട് അദ്ധേഹം യത്രയെ മുതലെടുക്കുമായിരുന്നു.തന്‍റെ ഫത്വകളിലെ ശരിതെറ്റുകള്‍ പണ്ഡിതരുമായി അന്വേഷിക്കാനും ആ അവസരങ്ങള്‍ ഉപയോഗിക്കുമായിരുന്നു.അദ്ധേഹത്തിന് ഏത് വിഷയമായാലും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഴുവന്‍ കാര്യങ്ങളും നിര്‍ദ്ധാരണം ചെയ്യുന്ന ശൈലിയാരുന്നു.ആറു വര്‍ഷക്കാലം മക്കയില്‍ താമസിച്ചിരുന്ന സമയത്ത് ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്നും വരുന്ന പണ്ഡിതډാരില്‍ നിന്ന് വിദ്യ നുകരുവാന്‍ ഭാഗ്യം കിട്ടിയിരുന്നു.മഹാരഥډാരായ നാലായിരത്തോളം വരുന്ന പണ്ഡിതډാരുടെ ശിഷ്വത്ത്വം ലഭിച്ച ഒരു മഹാനാണ് ഇമാം അബൂ ഹനീഫ (റ).അതില്‍ ഏഴ് സ്വഹാബികളും തൊണ്ണൂറ്റി മൂന്ന് താബിഉകളും ആണുള്ളത്.എന്നാലും അദ്ധേഹത്തിന്‍റെ പ്രധാനപ്പെട്ട ഉസ്താദ് ഹമ്മാന് ബ്നു സുലൈമാന്‍ (റ) തന്നെയായിരുന്നു.വിദ്യയുടെ സ്രോതസ്സുകള്‍ അന്വേഷിക്കുന്നതില്‍ അദ്ധേഹത്തെ മറിക്കാന്‍ ആരും തന്നെയില്ലായിരുന്നു.കാരണം വിദ്യയെ തേടി പിടിച്ച് ഏത് സംശയത്തിനും മറുപടി പറയാന്‍ കഴിയുന്ന രീതിയില്‍ ഓരോന്നും മനസ്സിലാക്കുന്നളായിരുന്നു.തന്‍റെ ഗുരുനാഥډാരില്‍ പലരും പലരും വ്യത്യസ്ഥ വിജ്ഞാനങ്ങളില്‍ നൈപുണ്യമുള്ളവരായിരുന്നു.
ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ രണ്ട് ഭരണഘടകങ്ങളായ അമവി ഖിലാഫത്തില്‍ അന്‍പത്തിരണ്ട് വര്‍ഷക്കാലവും അബ്ബാസി ഖിലാഫത്തില്‍ പതിനെട്ടുവര്‍ഷക്കാലവും ഭരണം നടത്താന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ഇമാം അബൂ ഹനീഫ (റ).അമവി ഖിലാഫത്ത് കാലഘട്ടത്തില്‍ ഒത്തുതീര്‍പ്പില്ലാതെ പ്രവാചക കുടുംബങ്ങളെ കൊന്നൊടുക്കുന്നത് കണ്ടിട്ട് അവരുമായി എല്ലാ സഹകരണവും ഇമാം നിര്‍ത്തലാക്കിയിരുന്നു. ഇറാഖിലെ ഗവര്‍ണറായിരുന്ന ഉമര്‍ ബ്നു ഹുബൈറ ഇമാമിനോട് ഖാസിസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാന്‍ അത് സ്വീകരിക്കാന്‍ ഇമാം തയ്യാറാവാത്ത കാരണത്താല്‍ ഒരുപാട് ക്രൂരതകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു.ഇബ്നു ഹുബൈറയുടെ ശക്തമായ പീഢനത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം തന്‍റെ സ്വന്തം നാട്ടില്‍ സ്വസ്ഥമായ ജീവിതം പ്രയാസപ്പെട്ടപ്പോള്‍ പുണ്യമായ മക്കയിലേക്ക് പോവുകയാണ് ചെയ്തിരുന്നത്.ഭരണം പൂര്‍ണ്ണമായും അബ്ബാസികളുടെ എത്തും വരേ ഇമാം മക്കയില്‍ തന്നെയായിരുന്നു.ഖലീഫ മന്‍സൂര്‍ ഭരണം ഏറ്റെടുത്തതിലൂടെയാണ് അബ്ബാസി ഖിലാഫത്തിന് ഒരു കൃത്യമായ സുസ്ഥിരത കൈവന്നത്.അബ്ബാസി വിപ്ലവത്തിന്‍റെ സ്ഥാപകന്‍ അബുല്‍ അബ്ബാസ് അസ്സ്വഫ്ഫാഹിന്‍റെ കാലത്ത് ഇമാം അബൂ ഹനീഫ(റ) കൂഫയിലായിരുന്നു.ഖലീഫ മന്‍സൂര്‍ ഇമാമിനോട് വളരേയധികം ആദരവോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്.ഒരിക്കല്‍ ഇമാമിനോട് ഖാസിസ്ഥാനം വഹിക്കാന്‍ ആവിശ്യപ്പെടുകയും അത് ഇമാം നിരസിക്കുകയും ചെയ്തത് മുതല്‍ ഇമാമിന്‍റെ കഷ്ഠകാലമായിരുന്നു.ബസ്വറയിലെ മേധാവിയായ ഇബ്റാഹീമുബ്നു അബ്ദുള്ളാഹിക്ക് സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്ന് അറിഞ്ഞ ഖലീഫ മന്‍സ്വൂര്‍ ഇമാമിനെതിരെ പോരാട്ടത്തിന് ഒരുങ്ങി.അങ്ങനെ ഇമാമിന് കഠിന പീഢനത്തിന്‍റെ നാളുകളായിരുന്നു കഴിഞ്ഞു പോയത്.ദിനംപ്രതി പത്തുവീതം ചാട്ടവാറടികള്‍ ഇമാമിനെതിരെ ചാര്‍ത്തുമായിരുന്നു.അടിയുടെ അഘാതത്താല്‍ രക്തം ചാലിട്ടൊഴുകി.ഭക്ഷണം പോലും കൊടുക്കാതെ പട്ടിണിക്കിട്ടു.അവസാനം വിശന്ന് ദാഹിച്ച് നില്‍ക്കുന്ന സന്ദര്‍ത്തില്‍ വിഷം കലര്‍ത്തിയ പാനീയം കൊടുത്തപ്പോള്‍ ഇമാം അത് സ്വീകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ബലം പ്രയോഗിച്ച് അദ്ധേഹത്തെ കുടിപ്പിച്ചു.അങ്ങനെ ഹിജ്റ 150 റജബ് മാസം ഇമാം അബൂ ഹനീഫ (റ) ഈ ലോകത്തോട് വിട പറഞ്ഞു.ഇമാമിന് 70 വയസ്സായിരുന്നു.
മഹാന്‍റെ ജീവിതം നമ്മെ പഠിപ്പക്കുന്ന സന്ദേശം ഈമാന്‍ നാവ് കൊണ്ടും ഖല്‍ബ് കൊണ്ടുമാണ് എന്ന മഹത്തായ യാഥാര്‍ത്ഥ്യമാണ്.ആയതിനാല്‍ ഇദ്ദേഹത്തെ പോലെ ജീവിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കുമാറാവട്ടെ ആമീന്‍……..
Be the first to comment