ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ശ്രമം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് സുപ്രിംകോടതി. ഓഗസ്റ്റ് ആറു മുതല്‍ ദിവസവും വാദം കേള്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗസമിതിയാണ് മധ്യസ്ഥത വഹിച്ചിരുന്നത്.
വ്യാഴാഴ്ചയാണ് സമിതി മുദ്രവച്ച കവറില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ സമര്‍പ്പിച്ചത്. ഇതുവരെ നടന്ന ചര്‍ച്ചയുടെ പുരോഗതി വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.മൂന്നംഗസമിതിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് രാജേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്
Be the first to comment