ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരെ ശക്തമായി ചെറുത്ത് നില്‍പ്പ് നടത്തി മലബാര്‍ കലാപത്തിലെ ഒളിമങ്ങാത്ത താരശോഭയായി മാറിയ മഹാനായിരുു വാരിയന്‍ കുത്ത് കുഞ്ഞഹമ്മദ് ഹാജി. കലാപങ്ങള്‍ പുറപ്പെടുവിക്കുവര്‍ക്കെതിരെയും മതസൗഹാര്‍ദ്ദം കളങ്കപ്പെടുത്തുവര്‍ക്കെതിരെയും വാക്കിനാലും പ്രവര്‍ത്തിയാലും മറുപടി കൊടുത്ത ധീര യോദ്ധാവായിരുു അദ്ദേഹം. തികച്ചും ഇസ്‌ലാം മത നിയമങ്ങള്‍ക്കനുസൃതമായി ജീവിതം നയിച്ച മഹാന് ആര്‍ജ്ജവവും ഊര്‍ജ്ജവും ജീവിതത്തിലുടനീളം ഒന്നും ചോര്‍ന്നിട്ടില്ല എന്ന് ചരിത്രം രേഖപ്പെടു ത്തുന്നു. മലബാര്‍ കലാപത്തില്‍ ധീരത കൊണ്ട് ബ്രിട്ടീഷ് വെടിയുണ്ടകള്‍ക്കെതിരെ ചെറുത്ത് നില്‍പ് നടത്തിയ മഹാന്റെ കാലഘട്ടങ്ങള്‍ കേരളീയ സമുദായത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു . പക്ഷേ, ചരിത്രത്താളുകള്‍ പരിശോധിക്കാതെയുള്ള ഭരണകൂടങ്ങളുടെ ചരിത്ര വക്രീകരണം ദൗര്‍ഭാഗ്യകരമായി മാറിയിരിക്കുകയാണ്. ധീര യോദ്ധാക്കളെ മലബാര്‍ കലാപ സമര നേതാക്കന്മാരില്‍ നിും വെട്ടി മാറ്റുന്നത് തീര്‍ത്തും അവിശ്വസനീയമായ കാര്യമാണ്. എങ്കിലും വാരിയന്‍ കുന്നത്തിന്റെയും ആലി മുസ്‌ലിയാരുടെയുമെല്ലാം സാനിധ്യം മലബാറിലെ ജനഹൃദയങ്ങളില്‍ എക്കാലത്തും മായാതെ തന്നെ നിലനില്‍ക്കും തന്നെ ചെയ്യും.
1883 ല്‍ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ പാണ്ടിക്കാട് പഞ്ചായത്തിലെ വെള്ളുവങ്ങാടില്‍ ചക്കിപറമ്പന്‍ കുടുംബത്തിലാണ് വാരിയന്‍ കുന്നത്ത് ജനിക്കുത്. ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ കരസ്ഥമാക്കിയ പിതാവിന്റെ തനതായ പാതയിലായിരുു മഹാനും ജീവിച്ച് പോന്നത്. സാധാരണക്കാരനായ മൊയ്തീന്‍ കു ട്ടിയുടെയും കുഞ്ഞായിശുമ്മയുടെയും മകനാണ് മഹാന്‍. കച്ചവട കുടുംബമായി ട്ടായിരുന്നു ആ കുടുംബം അറിയപ്പെട്ടിരുന്നത്. ചെറുപ്പ കാലത്ത് തന്നെ പിതാവിനൊപ്പം കച്ചവടമാര്‍ഗ്ഗം സ്വീകരിക്കാതെ അറിവിന്റെ വ്യത്യസ്ത മേഖലകളിലേക്ക് മഹാന്‍ താല്‍പര്യം കാണിച്ചിരുന്നു.
മതമേഖലയിലായിരു ന്നു പ്രാഥമിക പഠനം പ്രത്യേകമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുത്. ആലി മുസ്‌ലിയാരുടെ സഹോദരനായിരു മമ്മദ്കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു പ്രഥമ അദ്ധ്യാപനം. പിന്നീട് കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളിയില്‍ പഠനം നടത്തി.
എഴുത്തച്ചനില്‍ നിനും വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്‌കൂളില്‍ നിനും ഭൗതിക വിദ്യാഭ്യാസം സ്വായത്തമാക്കി. പഠനത്തിലുടനീളം മികച്ചു നിന്ന മഹാന്‍ കണിശനിലപാടിലും മറ്റു വിദ്യാര്‍ത്ഥികളെ അമ്പരിപ്പിച്ചിരുന്നു . തുടര്ന്ന് വാരിയന്‍ കുന്നത്ത് കുഞ്ഞമ്മദ് ഹാജി ബ്രിട്ടീഷുകാരില്‍ നിനും രക്ഷനേടാന്‍ വേണ്ടി നാടുവി ട്ടതിന്റെ ഫലമായി മക്ക, ബോംബെ ഇവിടങ്ങളില്‍ നി ന്നുമായി ഉറുദു, ഇംഗ്ലീഷ്, അറബി, പേര്‍ഷ്യന്‍ ഭാഷകളിലെല്ലാം അഗ്രഗണ്യനായി.
തന്റെ ചെറുപ്പ കാലയളവില്‍ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ പിതാവിനൊപ്പം കരുത്തനായി നിലയുറപ്പിച്ചതില്‍ പ്രധാനിയായിരു ന്നു മഹാന്‍. 1896 ല്‍ മഞ്ചേരിയില്‍ വെച്ച് പിതാവിനൊപ്പം മഹാന്‍ ലഹളയില്‍ പങ്കെടുത്തിരു ന്നു . ജനങ്ങള്‍ക്കെതിരെ നിരന്തരമായി അക്രമണം അഴിച്ചുവിടു ബ്രിട്ടീഷ് കാ ട്ടാ ളന്മാര്‍ക്കെതിരെ കൂ ട്ടമായി പൊരുതല്‍ അത്യാവശ്യമാണ് എന്ന് വാര്യര്‍ നിരന്തരമായി ആവര്‍ത്തിക്കുമായിരുന്നു . 1990 ന്റെ കാലഘ ട്ടത്തില്‍ കൊളോണിയല്‍ ശക്തികളുടെ അരുതായ്മകളില്‍ അകപ്പെട്ടുപോയ മാപ്പിള സമുദായത്തിന് സമാധാനത്തിന്റെയും ശാന്തിയുടെയും തിരു ദീപം തെളിയിക്കാന്‍ മഹാന് സാധ്യമായിരു ന്നു. ‘അക്രമമല്ല, മറിച്ച് സംയമനമാണ് പ്രധാനം’ എന്നായിരുന്നു മഹാന്റെ തിരുവാക്യം. മുസ്‌ലിംകളോട് മാത്രമല്ല, ഹൈന്ദവരോടും സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും പെരുമാറിയ മഹാന്‍ ജീവിതത്തിലുടനീളം അവരുടെ സംരക്ഷണത്തിനു നിലയുറച്ചിരു ന്നു.
വാരിയന്‍ കു ന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭരണ കാലഘട്ടത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും ദിനരാത്രങ്ങളായിരുന്നു . മഹാന്റെ നേതൃത്വത്തിലെ കാര്യക്ഷമതയെ കുറിച്ച് ഒരുപാട് ചരിത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഞ്ചേരിയിലെ അറിയപ്പെട്ട വാസുദേവന്‍ നമ്പൂതിരിയുടെ വകയിലുണ്ടായിരു ബാങ്ക് കൊള്ളയടിക്കാന്‍ ചിലര്‍ തീരുമാനിച്ചതറിഞ്ഞ മഹാന്‍ അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ തുടങ്ങി. ഹാജിയാര്‍ തന്റെ സ്വന്തം ഭടന്മാരെ ബാങ്കിനു മുന്നില്‍ കാവല്‍ നിര്‍ത്തി. ആഭരണങ്ങളുടെ ഉടമസ്ഥര്‍ വന്നാല്‍ അവകള്‍ മടക്കികൊടുക്കണമെന്നും വിളംബരം ചെയ്തു. തീരുമാനപ്രകാരം ഒരുപാട് മുസ്‌ലിംകളും ഹിന്ദുക്കളും ആഭരണങ്ങള്‍ തിരികെ കൊണ്ട് പോയി. ഇവിടെ മഹാന്റെ ഭരണത്തിലെ കാര്യക്ഷമതയെയാണ് തെളിയിക്കു ന്നത്. അത്‌പോലെ ഹൈന്ദവര്‍ക്ക് പ്രാധാന്യം നല്‍കിയവരായിരുന്നു മഹാന്‍. ‘ഹിന്ദുക്കള്‍ക്ക് രക്ഷയും സമാധാനവും നല്‍കുക’ എ ന്നതായിരു ന്നു മഹാന്റെ ഭരണ മാതൃക. ഹൈന്ദവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനവും പരിഗണനയും നല്‍കുന്നതില്‍ മഹാന്‍ മുന്‍പന്തിയിലായിരുന്നു
ഹിന്ദുക്കളെ ഉപദ്രവിച്ച് പോകരുതെ ന്നും തന്റെ പ്രത്യേക അനുമതിയില്ലാതെ എതിര്‍ പക്ഷത്ത് നിന്ന് തടവുകാരായി പടിക്കുന്നവരെ ആരെയും വധിക്കരുതെന്നും മഹാന്‍ തന്റെ സമുദായത്തിനോടും സൈന്യത്തിനോടും പ്രത്യേകം ഉത്‌ബോധിപ്പിച്ചിരുന്നു . സ്ത്രീകളെ ശല്യപ്പെടുത്തുവരെയും കൊള്ള ചെയ്യുവരെയും കുഞ്ഞമ്മദ് ഹാജി തന്റെ മുമ്പാകെ വിളിച്ച് വരുത്തി വിചാരണ നടത്തി തക്കതായ ശിക്ഷ നല്‍കിയിരു ന്നു . നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വിദേശ ശക്തികള്‍ക്കെതിരെ നിരന്തരം യുദ്ധങ്ങളിലേര്‍പ്പെടാനും വാരിയന്‍ കു ന്നത്ത് ഒ ട്ടും പിന്നിലല്ലായിരു ന്നു
അത്രമേല്‍ നാടിന്റെ നിലനില്‍പിനായി പോരാടിയ നേതാക്കന്മാരെ മാറ്റി നിറുത്തുവാനാണ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കു ന്ന ത്. മലബാറിലെ മാപ്പിള സമൂഹത്തിന് ധൈര്യം നല്‍കിയ ധീരരക്തസാക്ഷികളെ ചരിത്രത്താളുകളില്‍ നിു ന്നും എടുത്ത് മാറ്റുവാനുള്ള ശ്രമത്തിലാണ് ഭരണകൂടം വാരിയന്‍ കു ന്നത്ത് കുഞ്ഞമ്മദ് ഹാജി മലബാറിലെ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലയുറപ്പിച്ചവരല്ലെ ന്നും മതപരിവര്‍ത്തനത്തിനാണ് ശ്രമിച്ചതെ ന്നും വരുത്തി തീര്‍ക്കുകയാണവര്‍. സ്വന്തം നാടിനും സമൂഹത്തിനും വേണ്ടി ജീവിതം ബലി അര്‍പ്പിച്ച നേതാക്കന്മാരെ മാറ്റി നിറുത്തല്‍ മാപ്പിള സമൂഹത്തെ സംബന്ധിച്ചിടത്തോളം ഖേദകരമായ കാര്യമാണ്. അവരുടെ ധീര ചരിതങ്ങള്‍ എക്കാലത്തും മാപ്പിള മനസ്സുകള്‍ക്കുള്ളില്‍ ഭദ്രമായിരിക്കുമെ ന്നതില്‍ സംശയമില്ല.
കലുഷിതമായ അന്തരീക്ഷത്തിലും ധീരതയാലും നേതൃത്വത്തിനാലും ബ്രിട്ടീഷ് ശക്തികളെ നാടുകടത്തിയ വാരിയന്‍ കു ന്നത്തിന്റെ ധീരതയാര്‍ന്ന പ്രവര്‍ത്തനം മാപ്പിള സമൂഹത്തിന് എന്നും ആവേശം കൊള്ളിക്കുതാണ്. കാലാന്തരം ബ്രിട്ടീഷ്കാര്‍ വാരിയന്‍ കു ന്നത്തിനെ പിടിക്കുവാനുള്ള പദ്ധതികള്‍ ഒരുക്കുവാന്‍ തുടങ്ങി. അതിന്റെ ബാക്കി എന്നോണം മഹാനെ അവര്‍ കെണിയിലാക്കി. അവരുടെ ക്രൂര പീഢനങ്ങള്‍ക്കു വിധേയമാക്കി. 1922 ജനുവരി 20 ന് കോട്ട കുന്നില്‍ വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ മഹാനെ വധശിക്ഷക്ക് വിധിക്കുകയായിരു ന്നു . ഇത് അക്കാലത്തെ മുസ്‌ലിംകളുടെയും ഹൈന്ദവരുടെയും മനസ്സില്‍ വലിയ പ്രഹരം സൃഷ്ടിച്ചു. മഹാന്റെ വിയോഗം കേരളക്കര ദു:ഖത്തോടെയാണ് സ്വീകരിച്ചത്. മഹാന്റെ ശരീരം വധശിക്ഷക്ക് ശേഷം ചുട്ട് എരിക്കപ്പെട്ടു എന്നും ചരിത്രം രേഖപ്പെടുത്തു ന്നു. ആ ധീര ദേശാഭിമാനിയുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും മലബാര്‍ ചരിത്രത്തിലുണ്ടാവും എ ന്നത് തീര്‍ച്ച. മഹാന്റെ ഓര്‍മകളായി തന്റെ സ്വന്തം നാട്ടിലെ ജനങ്ങള്‍ സ്ഥാപിച്ച പ്രത്യേക കോഫ്രന്‍സ് ഹാള്‍ സ്മാരകം സ്ഥിതിചെയ്യുന്നു അതുകൊണ്ട് തന്നെ മഹന്റെ സ്മരണകള്‍ എക്കാലത്തും നില നില്‍ക്കുന്നതില്‍ സംശയമില്ല.
Be the first to comment