ചെന്നൈ: 2022 സെപ്തംബര്‍ 12 മുതല്‍ 19 വരെ സമസ്ത തമിഴ്‌നാട്ടില്‍ നടത്തുന്ന സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ തമിഴകത്ത് വന്‍ഒരുക്കങ്ങള്‍ തുടങ്ങി. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര ഈ മാസം 12ന് ചെന്നൈയില്‍ നിന്ന് തുടങ്ങി തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് 19ന് കന്യാകുമാരിയില്‍ സമാപിക്കും.
12ന് തിങ്കളാഴ്ച ചെന്നൈ എം.എം.എ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് സന്ദേശ യാത്രയുടെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് അബ്ദന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം അബ്ദുറഹിമാന്‍. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍,
എക്‌സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
13ന് പോണ്ടിച്ചേരി, പറങ്കിപേട്ട്, 14ന് സേലം, 15ന് തിരുപ്പൂര്‍, പൊള്ളാച്ചി, 16ന് കോയമ്പത്തൂര്‍, 17ന് ട്രിച്ചി, 18ന് തിരുനല്‍വേലി എന്നിവിടങ്ങളിലെ യാത്രക്കു ശേഷം 19ന് കന്യാകുമാരിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും
Be the first to comment