ഡല്‍ഹി; ലാവ്ലിന് കേസ് ഇന്ന് പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വീണ്ടും കേസ് പരിഗണിക്കുന്നത് മാറ്റിയത്.
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചില്‍ തുടരുകയാണ്. ഭരണഘടനാ ബഞ്ചിലെ നടപടികള്‍ ഇന്നത്തേക്ക് പൂര്‍ത്തിയായാലേ മറ്റു ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസ് നിരന്തരം മാറ്റി വെക്കുന്നതിനെതിരെ ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്് ഇന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Be the first to comment