കേരളക്കരയിൽ മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ശില പാകിയ നവോത്ഥാന വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായി റഹ്‌മാനിയ്യ അറബിക് കോളേജ് അമ്പതാണ്ടിലേക്ക് കാലെടുത്തു വെക്കുന്നു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരെന്ന സാത്വികരുടെ ഇഖ്ലാസിനാൽ കൊളുത്തി റഹ്‌മാനിയ്യ വിജ്ഞാന വിപ്ലവം പുതിയ വെല്ലുവിളികൾ ഏറ്റെടുത്തു കാലത്തിനു മുമ്പേ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചരണത്തിന് സുസജ്ജമായ പണ്ഡിത നേതൃത്വത്തെ കാലത്തിനു സംഭാവന ചെയ്യണമെന്ന കുഞ്ഞമ്മദ് മുസ്ലിയാരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മതനിരാസവും ലിബറലിസവും യുവതയെ ചുറ്റിപ്പിണരുന്ന കാലത്തെ അതിൽ നിന്ന് മോചിപ്പിക്കാൻ ഉതകുന്ന ഇടപെടലുകളും നടത്താൻ സജ്ജമായ പണ്ഡിത നിര റഹ്‌മാനിയ്യയുടെ കാലത്തോടുള്ള വാഗ്ദാനമാണ്.റഹ്‌മാനിയ്യ അറബിക് ഗോൾഡൻ ജൂബിലി ഈ വരുന്ന ഡിസംബർ 23,24,25 കൂടിയ ദിവസങ്ങളിൽ റഹ്‌മാനിയ്യ ക്യാമ്പസിൽ വെച്ച് മതസാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുകയാണ്.
About Ahlussunna Online
1348 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment