
നഷ്ടത്തിലോടുന്ന പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും അതിനെതിരെസമരം നടത്തുന്നതുമാണ്വര്‍ത്തമാന സംഭവങ്ങള്‍. വിദ്യാഭ്യാസം മൗലികാവകശമായി എണ്ണുന്ന ഇന്ത്യ രാജ്യത്താണ് ഇത് നടക്കുന്നതെന്നാണ്വിരോദാഭാസം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെതഴച്ചു വളരലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയതെന്നാണ് പൊതുകാഴ്ച്ചപ്പാട്.
പൊതുസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പുംവിവാദങ്ങള്‍ക്കുമിടയില്‍ മത വിദ്യാഭ്യാസത്തെ ഗൗരവത്തില്‍ചിന്തിക്കേണ്ട സമയമാണിന്ന്.മതവിദ്യാഭ്യാസം നേടല്‍ ഓരോമുസ്ലിമിനും നിര്‍ബന്ധ ബാധ്യതയാണ്.തിരു നബി(സ്വ) പറയുന്നു വിജ്ഞാനം നേടല്‍ ഓരോമുസ്ലിംസ്ത്രീപൂരുഷനും നിര്‍ബന്ധമാണ്. ബാല്യത്തിലെ ആരാധനകളും അതിന് വേണ്ട വിജ്ഞാനങ്ങളും സന്താനങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കാന്‍ മാതാപിതാക്കളോട് ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്.
മതപഠനത്തിന്, ലോകത്തെവിടെയുമില്ലാത്ത വ്യവസ്ഥാപിത സംവിധാനമുള്ളവരാണ്കേരളീയര്‍. കേരളത്തിലെ ശാസ്ത്രീയമായ ഈ മതപഠന സംവിധാനത്തിന് കളമൊരുക്കിയത് ഇവിടുത്തെ ആധികാരിക പണ്ഡിത സമസ്തയും അതിന്‍റെ അഗ്രേശുക്കളായ പണ്ഡിത മഹത്തുക്കളുമാണ്.
ചെറുപ്പത്തിലേവ്യവസ്ഥാപിത രൂപത്തില്‍ മതപഠനം തുടങ്ങുന്നതിനാല്‍ ഇസ്ലാമിന്‍റെ മടിതട്ടെന്നവകാശപ്പെടുന്ന നാട്ടില്‍ പോലുംഇല്ലാത്ത മതബോധവും നിറഞ്ഞ അറവുംകേരളീയര്‍ക്കുണ്ടായിരുന്നു. ബാല്യംമുതല്‍ തുടങ്ങുന്ന പഠനമെത്തേഡ് ഇസ്ലാമിക ആചാരങ്ങളും സംസകാരങ്ങളും പരിശിലിപ്പിച്ചെടുക്കാനും പ്രാവര്‍ത്തിക പ്രേരണ സൃഷ്ടിച്ചെടുക്കാനും ഭാഗ്യം നല്‍കുന്നതായിരുന്നു.
എന്നാല്‍ ഭൗതിക വിദ്യാഭ്യാസ ഭ്രമം നമ്മില്‍ മതപഠനത്തിനുള്ള പ്രാധാന്യം നഷ്ടപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഭൗതിക വിദ്യാഭ്യാസസംവിധാനങ്ങള്‍ക്കനുസരിച്ച് മക്കളെ പാകപ്പെടുത്താന്‍ നിര്‍ബന്ധിതരായപ്പോള്‍മര്‍മപ്രധാനമായ മതവിദ്യാഭ്യാസം നാമറിയാതെ മാറ്റിവെക്കുകയായിരുന്നു. പ്രാഥമിക ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം നല്‍കുന്ന മദ്രസാപഠനമാണ് ഇന്നുള്ളത്. ഗൗരവമില്ലാത്ത സമീപനം ഈ പഠനത്തിനുണ്ട്.
മദ്രസാ വിദ്യാഭ്യാസത്തെ അവജ്ഞയോടെ സമീപിക്കാനും കേവലം മോറല്‍ ക്ലാസിന്‍റെവില നല്‍കി, കുട്ടികള്‍ അവഗണിക്കാനും നിലവിലുള്ള മദ്രസാപഠന രീതികാരണമാകുന്നുണ്ട്
പഠാനന്തരീക്ഷവും പരിതഃസ്ഥിതിയുംവിദ്യാര്‍ത്ഥികളില്‍സ്വാധീനിക്കുമെന്ന് മനഃശാസ്ത്രം പറയുന്നു.പാരമ്പര്യത്തേക്കാളും പരിസ്ഥിതിക്കാണ്സ്വാധീനശക്തിയുള്ളത്. മദ്രസ മാത്രമാകുന്ന അന്തരീക്ഷത്തില്‍ നിന്ന് മലയാള ഇംഗ്ലീഷ്മീഡിയങ്ങളിലെ ക്ലാസുകള്‍ക്കിടയില്‍ നല്‍കുന്ന മതപഠനത്തിന് തീര്‍ച്ചയായുംവിത്യാസമുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ചെരുപ്പിനൊപ്പിച്ച് കാല്മുറിക്കുന്നതിലേറെ മതപഠനത്തെ സുരക്ഷിതമാക്കാനുള്ള ഗൗരവത്തിലുള്ള ആലോചന ഓരോ രക്ഷിതാവിനുമുണ്ടാകണം.
മതപഠനത്തിന്‍റെമൂല്യവും പ്രാധാന്യവും മനസ്സിലാക്കുകയും ആ അളവില്‍ പ്രാഥമിക മതപഠനമെങ്കിലുംകാര്യക്ഷമമാക്കാന്‍ കൂടുതല്‍ ആലോചനയുണ്ടാവുകയുംചെയ്താല്‍ നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. മനുഷ്യന്‍റെശാശ്വതജീവിതമായ പരലോക വിജയത്തിന് മതവിജ്ഞാനം അനിവര്യമാണ്. ആത്മാവിന്‍റെ അന്നവും പ്രകാശവുമാണ് ആ വിജ്ഞാനം. മദ്രസകളില്‍ നിന്നും കരസ്ഥമാക്കുന്നത് ആ വിജ്ഞാനങ്ങളാണെന്ന ബോധം നമുക്കുണ്ടാവണം. രണ്ടു ലോകത്തും അഭിമാനത്തോടെ നില നില്‍ക്കാന്‍ അത് അത്യവശ്യമാണ്.
ഭൗതിക വിജ്ഞാനത്തിന് ഈ ജീവിതകാലം മാത്രമാണ് ആയുസ്സുള്ളത്.അത് മരണത്തോടെ അസ്തമിക്കും.നാം സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്. മാത്രമല്ല ധാര്‍മികതയുംമൂല്യവും പകര്‍ന്ന് നല്‍കാന്‍ ഭൗതിക വിജ്ഞാനത്തിന് പലപ്പോഴും സാധിക്കാറില്ല. മരിച്ച്പോയ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുള്ള അറിവ് പോലുമില്ലാത്ത, എം.മുകന്ദന്‍റെ ആദിത്യനും രാധയും മറ്റുചിലരും എന്ന നോവലിലെ ആദിത്യനെയായിരിക്കും അത്തരംവിദ്യാര്‍ത്ഥികള്‍ സമ്മാനിക്കുക. എം.മുകന്ദന്‍ എഴുതുന്നു അമ്മയുടെ മൃതദേഹത്തിന് മുമ്പില്‍ ഒരു പട്ടാളക്കാരനെ പോലെ അറ്റന്‍ഷനായി നിന്നു.അറ്റന്‍ഷനായി നില്‍ക്കുന്ന അയാളുടെ ശരീരംചെറുതായി ഒന്നനങ്ങി.അയാള്‍ ബാഗില്‍ നിന്ന് ചില രേഖകള്‍ പുറത്തെടുത്തു. ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഡോക്ടറേറ്റ്സര്‍ട്ടിഫിക്കറ്റ്തുടങ്ങി എല്ലാ പ്രശംസാപ്രത്രങ്ങളും. ഉറക്കമിളിച്ചരുന്ന് വായിച്ചുംചിന്തിച്ചുംഞാനിതെല്ലാം നേടിയത് അമ്മക്ക് വേണ്ടിയാണ്.അമ്മയുടെ സന്തോഷത്തിന് വേണ്ടി മാത്രം എന്ന് വിലപിക്കേണ്ട ഗതികേടാണ് മാനുഷിക മൂല്യങ്ങളന്യമായ വിജ്ഞാനങ്ങള്‍ക്കുണ്ടാവുക.
അത് കൊണ്ട് മതവിജ്ഞാനത്തിന് നാം പ്രാധാന്യം കല്‍പ്പിക്കണം.അതിന് സമയംകാണുകയും മക്കളെ മതവിവരമുള്ളവരായി വളരാന്‍ നിര്‍ബന്ധിക്കുകയുംചെയ്യണം. മതാന്തരീക്ഷമുള്ള വീടുംചുറ്റുപാടുംസൃഷ്ടിക്കുവാനും ഒഴിവ് സമയങ്ങളെദീനിചിട്ടയിലായി മക്കള്‍ വളരാനുള്ള അവസരങ്ങള്‍ ഒരുക്കുകയുംചെയ്യണം.മാറിയ സാഹചര്യത്തിനെ കുറ്റപ്പെടുത്തുന്നതിലേറെ നമ്മുടെ ദീനിനെ സംരക്ഷിക്കണമെന്ന നിര്‍ബന്ധ ബോധം നമുക്കുണ്ടാവണം.അതിനായിരിക്കട്ടെ ഈ പ്രതികൂല സാഹചര്യത്തിലുള്ള നമ്മുടെ പരിശ്രമങ്ങള്‍
Be the first to comment