വ്യക്തികള്‍ പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തിന്നുമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരുന്നു. ചിലര്‍ വാക്കുകള്‍ക്കൊണ്ട് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ മറ്റുചിലര്‍ കൈക്കൂപ്പിയും തലതായ്ത്തിയും തൊട്ട് വന്ദിച്ചും ആംഗ്യരൂപത്തിലുമായിരുന്നു അഭിവാദനമര്‍പ്പിച്ചിരുന്നത്. ഇസ്ലാമേതര മതങ്ങളും ദര്‍ശനങ്ങളും അഭിവാദന രീതികളെ കേവലം ഒരു സാമൂഹികാചാരം മാത്രമായിട്ടാണ് കാണുന്നത്. എന്നാല്‍ അഭിവാദ്യങ്ങള്‍ക്ക് അതിന്‍റെതായ അര്‍ത്ഥവും മാനവും നല്‍കുന്നത് വിശുദ്ധ ഇസ്ലാം മാത്രമാണ്.വ്യക്തികള്‍ പരസ്പരം കണ്ടാല്‍ അഭിവാദ്യമര്‍പ്പിക്കുന്ന രീതി ചരിത്രാതീത കാലം മുതല്‍ തന്നെ എല്ലാ മതങ്ങളിലും സംസ്കാരങ്ങളിലും നില നില്‍ക്കുന്നതായി കാണാം. പക്ഷെ എല്ലാവരുടെയും അഭിവാദന രീതികള്‍ ഒരുപോലെയായിരുന്നില്ല. അവനവന്‍റെ മതത്തിന്നും സംസ്കാരത്തിന്നുമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരുന്നു. ചിലര്‍ വാക്കുകള്‍ക്കൊണ്ട് അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ മറ്റുചിലര്‍ കൈക്കൂപ്പിയും തലതായ്ത്തിയും തൊട്ട് വന്ദിച്ചും ആംഗ്യരൂപത്തിലുമായിരുന്നു അഭിവാദനമര്‍പ്പിച്ചിരുന്നത്. ഇസ്ലാമേതര മതങ്ങളും ദര്‍ശനങ്ങളും അഭിവാദന രീതികളെ കേവലം ഒരു സാമൂഹികാചാരം മാത്രമായിട്ടാണ് കാണുന്നത്. എന്നാല്‍ അഭിവാദ്യങ്ങള്‍ക്ക് അതിന്‍റെതായ അര്‍ത്ഥവും മാനവും നല്‍കുന്നത് വിശുദ്ധ ഇസ്ലാം മാത്രമാണ്.
ഇസ്ലാമിക അഭിവാദനത്തിന്‍റെ ആരംഭം മനുഷ്യപിതാവ് ആദം നബി (അ) ന്‍റെ സൃഷ്ടിപ്പ് മുതലാണ്. ഒരു ഹദീസ് കാണുക. അബൂഹൂറൈറ (റ) ല്‍ നിന്നുള്ള നിവേദനം: നബി (സ്വ) പറഞ്ഞു : അറുപത് മുഴം നീളത്തില്‍ ആദം നബിയെ അല്ലാഹു സൃഷ്ടിച്ചു. എന്നിട്ട് അല്ലാഹു പറഞ്ഞു : അവിടെ ഇരിക്കുന്ന മലക്കുകളുടെ അടുത്ത് പോയി അവര്‍ക്ക് സലാം പറയുക. എങ്ങനെയാണവര്‍ പ്രത്യാഭിവാദ്യം ചെയ്യുന്നതെന്നു ശ്രദ്ധിച്ചു കേള്‍ക്കുക. അതുതന്നെയാണ് താങ്കളുടെയും സന്തതികളുടെയും അഭിവാദനം. അപ്പോള്‍ ആദം നബി (അ) മലക്കുകളുടെ അടുക്കല്‍ ചെന്ന് ‘അസ്സലാമു അലൈക്കും’ ( നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ രക്ഷയുണ്ടാവട്ടെ) എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ അസ്സലാമുഅലൈകവറഹ്മത്തുല്ലാഹി എന്ന് തിരിച്ചു പറഞ്ഞു. ‘വറഹ്മത്തുല്ലാഹ്’ എന്നവര്‍ വര്‍ദ്ധിപ്പിച്ചു. (ഫത്ഹുല്‍ ബാരി11/3).
നബി (സ്വ) യോട് ആദ്യമായി സലാം പറഞ്ഞത് അബൂദര്‍റുല്‍ ഗിഫാരിയാണ്. അദ്ധേഹം റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ നബി (സ്വ) നിസ്കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ ഞാന്‍ തിരുസവിധത്തില്‍ ചെന്നു സലാം കൊണ്ട് നബി (സ്വ) യെ അഭിവാദ്യം ചെയ്തു. അപ്പോള്‍ അവിടുന്ന് ‘വഅലൈക്കവറഹ്മത്തുല്ലാഹ’് എന്ന് പ്രതികരിച്ചു. താങ്കള്‍ എവിടെ നിന്നാണെന്ന് എന്നോട് ചോദിച്ചു. ഗിഫാര്‍ഗോത്രത്തില്‍ നിന്നാണെന്നു ഞാന്‍ മറുപടി പറഞ്ഞു. (മുസ്ലിം-1921).
ഇസ്ലാമില്‍ അഭിവാദനം നടത്തുന്നത് അസ്സലാമു അലൈക്കും എന്ന് പറഞ്ഞുകൊണ്ടാണെന്ന് മേലുദ്ദൃത കാര്യങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെട്ടു. ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നതും ഇതു തന്നെയാണ്. സത്യത്തില്‍ ഇതരര്‍ക്ക് ഗുണം കാംക്ഷിക്കുക എന്ന് ഇസ്ലാമിന്‍റെ മൗലികതയെ പ്രകടമാക്കുന്ന പ്രക്രിയയാണ് സലാം പറയലിലൂടെ സംഭവിക്കുന്നത്.
ഏത് സാഹചര്യത്തിലും മനുഷ്യന്‍ കൊതിക്കുന്നതും അവന് അനിവാര്യമായതുമാണ് അല്ലാഹുവിന്‍റെ രക്ഷ. ഇത് സലാം പറയലിലൂടെ സ്വായത്തമാക്കപ്പെടുന്നു. എന്നാല്‍ സലാം പറയുന്നതിന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും മുന്‍ഗണന ക്രമങ്ങളും ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്.
‘ആദ്യം സലാം പറയുന്നവനാണ് ഏറ്റവും ഉത്തമനെന്ന് നബിതിരുമേനി (സ്വ) അരുളിയിട്ടുണ്ട്. ‘ അബൂഹൂറൈറ (റ) പറയുന്നു : അല്ലാഹുവിന്‍റെ പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു : വാഹനത്തിലിരിക്കുന്നവന്‍ നടക്കുന്നവനും നടന്നുപോകുന്നവന്‍ ഇരിക്കുന്നവനും കുറഞ്ഞ ആളുകള്‍ അധികമുള്ളവര്‍ക്കും ചെറിയവന്‍ വലിയവനും സലാം പറയേണ്‍താണ്’.
സലാം പറയുന്നവര്‍ക്ക് വലിയ പ്രതിഫലവാഗ്ദാനങ്ങളും ഇസ്ലാം നല്‍കുന്നുണ്‍് ഉമര്‍ (റ) പറയുന്നു : നബി (സ്വ) പറഞ്ഞു: രണ്ട് വിശ്വാസികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ സലാം ചൊല്ലി ഹസ്തദാനം ചെയ്താല്‍ അവര്‍ക്കിടയില്‍ നൂറ് അനുഗ്രഹങ്ങള്‍ ഇറങ്ങും. അതില്‍ തൊണ്ണൂറ് ഭാഗവും സലാം തുടങ്ങിയവനും പത്തെണ്ണം ഹസ്തദാനം ചെയ്തവനും ലഭിക്കും (ബൈഹഖി).
ശക്തി കൊണ്‍ണ്ട് ജയിച്ചടക്കാന്‍ കഴിയാത്തവ പോലും സ്നേഹം നിറഞ്ഞ സലാമിലൂടെ നമുക്ക് കിഴടക്കാന്‍ കഴിയും. ഇതു പ്രാവര്‍ത്തികമാക്കാത്തവന്‍ വലിയ പരാചിതനും സ്നേഹബന്ധത്തിന്‍റെ വില അറിയാത്തവനുമാണ്. അബൂഹുറൈറ (റ) നിവേദനം : ‘ സലാം പറയാന്‍ മടി കാണിക്കുന്നവനാണ് ഏറ്റവും വലിയ പിശുക്കന്‍, പ്രാര്‍ത്ഥനക്കു കഴിയാത്തവനാണ് ജനങ്ങളില്‍ ബലഹീനന്‍ (ബുഖാരി).
മാനസിക അടുപ്പത്തിന്‍റെ നൂലിഴകള്‍ ഭദ്രമാക്കുന്നതില്‍ ഇസ്ലാമിക അഭിവാദനിത്തിന്ന് പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സാമൂഹിക ബന്ധങ്ങള്‍ സുദൃഢമാവാനും സ്നേഹബന്ധങ്ങള്‍ നിലനില്‍ക്കാനും നമുക്ക് മുമ്പിലുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം സലാമിനെ വ്യാപിപ്പിക്കലാണ്.
സലാം പറയുന്നതിന് പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതിനെ നമ്മുടെ ഫുഖഹാക്കള്‍ അവരുടെ കിതാബുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു: ‘അല്‍’ കൊണ്ട് ‘ അസ്സലാമു’ എന്നു പറയലാണ് ഏറ്റവും ഉത്തമം. അതില്‍ തഫ്ഖിമും (മഹത്വമാക്കല്‍) തക്സീറും (പെരുപ്പിക്കല്‍) ഉണ്ടണ്‍ായതാണിതിനു കാരണം. അത്തഹിയ്യാത്തിന്‍റെ ഹദീസില്‍ ‘അസ്സലാമു അലൈക്ക’ എന്ന് സ്ഥിതീകരിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി 11/5 ) .
സലാമല്ലാത്ത അഭിവാദ്യം കൊണ്ട് തുടങ്ങല്‍ ഹറാമാണ് (നിഹായ 8/52) . സ്വബാഹുല്‍ ഖൈര്‍, ഗുഡ് മോര്‍ണിങ്ങ്, മസാഉല്‍ ഖൈര്‍, ഗുഡ് ഈവനിംങ് എന്നത് ഹറാമയതില്‍ പെടുന്നു (മല്ലിസി 8/52) . ഇവ വിശ്വാസിക്ക് ഭൂഷണമല്ലെന്നാണ് ഉദൃത കര്‍മശാസ്ത്ര പ്രമാണങ്ങള്‍ തെളിയിക്കുന്നത്.
ചുരുക്കത്തില്‍, ലോകത്ത് ഇന്ന് നിലവിലുള്ള അഭിവാദന രീതികളില്‍ വെച്ച് ഏറ്റവും ഉത്തമമായ അഭിവാദന രീതിയാണ് സലാം പറയല്‍, വിശ്വാസിയെ സംബന്ധിച്ചെടുത്തോളം പരസ്പര പ്രര്‍ത്ഥനയും പ്രതിഫലാര്‍ഹമായ ഒരു വിശിഷ്ട കര്‍മ്മവുമാണ്. സലാം ഇത് സാമൂഹ്യ പരിസരത്ത് വ്യാപകമാക്കിയാല്‍ അവിടെ സ്നേഹം കളിയാടുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. പുണ്യ റസൂല്‍ (സ്വ) സമുദായത്തെ പഠിപ്പിക്കുന്നതും ഇതു തന്നെയാണ്. അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം : നബി (സ്വ) പറഞ്ഞു : ‘നിങ്ങള്‍ സത്യവിശ്വാസികളാകാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അന്വോന്യം സ്നേഹിക്കാതെ നിങ്ങള്‍ സത്യ വിശ്വാസികളാവുകയില്ല. അന്വോന്യസ്നേഹം ഉണ്ടാക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങളെ അറിയിച്ചു തരട്ടെയോ..? നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക’. (മുസ്ലിം). അതിനാല്‍ വര്‍ത്തമാന കാലത്തെ ‘ഹായ്ബ്രോ’ വിളികള്‍ മാറ്റിവെച്ച് ഇസ്ലാമിന്‍റെ പുണ്യമായ അഭിവാദന രീതികളിലേക്ക് നമുക്ക് തിരുച്ചു നടക്കാം. നാഥന്‍ തുണക്കട്ടെ.. ആമീന്‍.
Be the first to comment