ഭൂരിപക്ഷവാദം നിയമമാക്കാനാവില്ല, ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയണം, സൈന്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത
അഹമ്മദാബാദ്: ഭൂരിപക്ഷവാദം നിയമമാക്കാനാവില്ലെന്നും ഇന്ത്യയില്‍ ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപ് ഗുപ്ത. ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും’ എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന […]
