നിയന്ത്രണങ്ങളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ആധാര്‍ നിയമങ്ങള്‍ ഭേദഗതിചെയ്യാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടു പ്രധാനവകുപ്പുകള്‍ കോടതി […]

മുത്തലാഖ്: ഓര്‍ഡിനന്‍സിനെതിരെ സമസ്ത സുപ്രി...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല് [...]

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്ത...

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. അഭിലാഷ് ടോമിയെഅഭിലാഷ് ടോമിയെ ആ [...]

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്ക...

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന്‍ റൂഹാനിയുടെ താക്ക [...]

സമാധാന ചര്‍ച്ചക്ക് മോദിയെ ക്ഷണിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന്‍ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ […]

സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്‌ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പ്രൊഫസറും കരുവാരക്കുണ്ട് ദാറുന്നജാത്ത് വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലമായി പുത്തനഴി മഹല്ല് […]

പ്രളയം: ‘ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ള’; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ നിര്‍ബന്ധമായി […]

വാഹന പരിശോധന: എസ്.ഐക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്‌ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഘം എസ്‌ഐ പ്രതാപചന്ദ്രനെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. […]

പ്രളയക്കെടുതി: സംസ്ഥാനത്ത് തകര്‍ന്നത് 522 സ്‌കൂളുകള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് തകര്‍ന്നത് 522 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ പോര്‍ട്ടിലിലാണ് ഇക്കാര്യം വ്യക്തമായത്. ഒരേ ക്യാമ്പസിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെയുള്ളവയുടെ കണക്കാണിത്. ക്ലാസ് മുറി, ഓഫീസ് റൂം, ലാബ് ഉള്‍പ്പെടെ 271 മുറികള്‍ പൂര്‍ണമായും തകര്‍ന്നു. 506 […]

ഭൂമിയെ തേടി ബഹിരാകാശത്തു നിന്ന് സന്ദേശമെത്തി, അതും 72 തവണ; ഞെട്ടലോടെ ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചുമുള്ള പലവിധ വിശേഷങ്ങള്‍ നമുക്ക് മുന്നിലെത്താറുണ്ട്. ഭൂമിയുടെ പ്രത്യേകതകള്‍ മാറ്റങ്ങള്‍ തുടങ്ങിയവും പഠനവിധേയമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭൂമിയെ തേടി ശൂന്യാകാശത്ത് നിന്ന് സന്ദേശമെത്തിയത് ശാസ്ത്രലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നല്ല, 72 തവണയാണ് ഭൂമിയെക്കുറിച്ച് അന്വേഷിച്ച് ഫാസ്റ്റ് റേഡിയോ ബാഴ്‌സ്റ്റസ് സിഗ്നലുകളെത്തിയത്. വെസ്റ്റ് വിര്‍ജീനിയയിലെ വിര്‍ജീനിയയിലെ ബ്രാന്‍ […]