പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.ബി അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കാസര്‍ഗോഡ് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് അന്തരിച്ചത്. ജനാസ നിസ്‌കാരം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് കാസര്‍ഗോഡ് ആലംബാടി ജുമാമസ്ജിദില്‍. 2011 […]

ശബരിമല സ്ത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍....

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാര [...]

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമര...

കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം. തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സര്‍വീസ് നിര്‍ത്തിവെച്ചാണ് ജീവനക്കാരുടെ പ്രതിഷേധം. കോഴിക്കോടും തലസ്ഥാന നഗരി [...]
No Picture

സി.കെ ജാനു എന്‍.ഡി.എ വിട്ടു; ആരുമായും ചര്‍ച്ച...

കോഴിക്കോട്: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭാ എന്‍.ഡി.എ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് തീരുമാനമായത്. എന്‍.ഡി.എ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. അതേസമയം, ആരുമായും ചര്‍ച് [...]

രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും ബാധ്യതയുണ്ട്: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും സദാചാരവും നില നിര്‍ത്താനാണ് എല്ലാ മത നേതാക്കളും പ്രവര്‍ത്തിക്കുന്നത്. മത വിശ്വാസികളല്ലാത്ത […]

ശബരിമല വിധി: സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തില്‍ […]

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യ മന്ത്രി നമ്പിനാരായണന്‌ കൈമാറി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി നമ്പി നാരായണന്‌ കൈമാറി . 50 ലക്ഷം രൂപയാണ് നഷ്‌ടപരിഹാര തുക .സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തുക കൈമാറിയത് .22 വര്‍ഷം നീതിക്കായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണന്‍ […]

എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്‌ലാംമതം സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ തന്നെയാണ് താന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. അദ്ദേഹം […]

ഇറാനെതിരായ ഉപരോധം നീക്കണമെന്ന് അന്താരാഷ്ട്ര കോടതി; തിരിച്ചടിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്‍കി. 1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. എന്നാല്‍ ഇതിനെതിരെ അമേരിക്ക ശക്തമായി തിരിച്ചടിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഈ കരാര്‍ മണിക്കൂറുകള്‍ക്കകം […]

അയോധ്യകേസ്: സുപ്രീംകോടതിയുടെ നിര്‍ണ്ണായകവിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. […]