എതിരഭിപ്രായത്തെ രാജ്യവിരുദ്ധമെന്ന് വിളിക്കുമ്പോള്‍ അടിയേല്‍ക്കുന്നത് ജനാധിപത്യ സങ്കല്‍പ്പത്തിന്റെ നെഞ്ചിലേക്ക്: ജസ്റ്റിസ് ചന്ദ്രചൂഢ്
അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ ദേശവിരുദ്ധ സമരങ്ങളെന്നാക്ഷേപിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി നേതാക്കളെയും പരോക്ഷമായി തിരുത്തി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന ശ്രദ്ധേയമായ അഭിപ്രായപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദു […]
