മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് അഭിഭാഷകരുടെ കത്ത്

വാഷിങ്ടണ്‍: ഇന്ത്യയിലെ കര്‍ഷക സമരത്തെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു. എസിലെ ഒരു കൂട്ടം അഭിഭാഷകരുടെ തുറന്ന കത്ത്. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് കത്തെഴുതിയത്.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് […]

പണം തട്ടാൻ വ്യാജ വാഹന വിൽപ്പന കരാർ; മലയാളി യു...

റിയാദ്: പണം തട്ടാനായി വ്യാജ കാർ വിൽപന കരാറുണ്ടാക്കി മലയാളിക്കെതിരെ സഊദി പൗരൻ ഫയൽ ചെയ്ത കേസ് കോടതി തള്ളി. റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നൂറുദ്ദീനെതിരെയാണ് വ്യാജ കാർ വിൽപന കരാറുണ്ടാക്കി സ്വദേശി പൗരൻ രണ്ട് മാ [...]

ആസ്ഥാന മന്ദിരങ്ങൾ സഊദിയിൽ ഇല്ലാത്ത കമ്പനിക...

റിയാദ്: രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ വാണിജ്യ കമ്പനിയുമായും സ്ഥാപനവുമായുമുള്ള സർക്കാർ ഏജൻസികളുടെ കരാർ നിർത്തുന്നു. ഗവണ്മെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് സുപ്രധാനമായ റിപ്പോർട്ട് പുറത്ത് വന്നത്. 2024 ഓടെ കരാറുകൾ ലഭ്യമാകണമെങ്കിൽ രാജ്യത് [...]

ഹജ്ജിനുള്ള ഒരുക്കങ്ങളുമായി സഊദി; ആരോഗ്യ പ്ര...

മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സഊദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവർത്തകരെ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾക്കായി മുന്നിട്ടിങ്ങാൻ താൽപര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളാണ് സഊദി ആരോഗ്യ മന്ത്രാല [...]

ടെക്​സസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ തകര്‍ന്നു: ആറുമരണം നിരവധിപേര്‍ക്ക്​ പരുക്ക്

ടെക്സസ്: യു.എസിലെ ടെക്?സസില്‍ അന്തര്‍ സംസ്?ഥാന പാതയില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെക്സസ് – പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. കാറുകളും ട്രക്കുകളുമാണ് തകര്‍ന്നവയില്‍ അധികവും. നിരവധിപേര്‍ […]

കെ. ഫോണ്‍ ഇതാ എത്തുന്നു: ആദ്യഘട്ട ഉദ്ഘാടനം 15ന് : ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആദ്യ സേവനം

തിരുവനന്തപുരം: കേരളത്തിലെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 15ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി […]

സഊദിക്കെതിരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണശ്രമം; തകർത്തതായി സഖ്യ സേന

റിയാദ്: അബഹ വിമാനത്താവള ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഊദിക്കെതിരെ യമന്‍ ഹൂതികളുടെ ആക്രമണശ്രമം. വിവിധ സമയങ്ങളിലായി വീണ്ടും ആയുധ ഡ്രോണ്‍, മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം നടന്നതായി അറബ് സഖ്യ സേന അറിയിച്ചു. രണ്ടു ആയുധ ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലുമാണ് സഊദിക്കെതിരെ ഹൂതികള്‍ […]

തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഒറ്റഘട്ടം – തിയതി 15നു ശേഷം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഈ മാസം പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം 15നു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്നടക്കും. അസമില്‍ രണ്ടു ഘട്ടവും പശ്ചമബംഗാളില്‍ ആറോ ഏഴോ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടത്തുക. കേന്ദ്ര […]

സംസ്ഥാനത്ത് പി.സി.ആര്‍ നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് ജനുവരിയിലാണ് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. ആര്‍ടിപിസിആര്‍ […]

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഏഴ് മരണം, 170 പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ്പെട്ട 148 പേരെയും ഋഷിഗംഗയിലുണ്ടായിരുന്ന 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, തുരങ്കത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന […]