പാകിസ്താനില്‍ ആയുധ സംഭരണശാലയില്‍ സ്‌ഫോടനം; ആളുകളെ ഒഴിപ്പിക്കുന്നു.

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലുള്ള സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം. ആയുധ സംഭരണ ശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രണ്ട് തവണ സ്‌ഫോടനം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് […]

ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി;...

ബംഗളുരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഹിജാബ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ [...]

ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളില്‍ ഇന്ന് ച...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യത. ആറ് ജില്ലകളില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളത്തില്‍ വരണ്ട കാലാവ [...]

ഇരു ഹറമുകളിലേക്കുള്ള ഇമ്മ്യൂൺ പരിശോധനയും വ...

മക്ക: മക്ക ഹറം പള്ളിയിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നില (ഇമ്മ്യൂൺ സ്റ്റാറ്റസ്) പരിശോധനയും വിദേശത്തു നിന്ന് വരുന്നവർ ഉംറ പെർമിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡാറ്റ രജിസ്റ്റർ ചെയ [...]

പ്ലസ്ടു പരീക്ഷ; ടൈം ടേബിളില്‍ മാറ്റം

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷ ടൈംടേബിള്‍ മാറ്റം. ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ലേക്ക് മാറ്റി. ഏപ്രില്‍ 20ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി. മറ്റ് പരീക്ഷകള്‍ക്കും സമയക്രമത്തിനും മാറ്റമുണ്ടാകില്ല. ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.

No Picture

ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കും; യുദ്ധം കാരണം എണ്ണക്കമ്പനികള്‍ പ്രയാസത്തിലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌സിങ് പുരി. രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ല. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. […]

കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കഴിയാത്ത സങ്കടത്തില്‍ ആയിരങ്ങള്‍

മലപ്പുറം: എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും. വിവരങ്ങളന്വേഷിക്കും&വേണ്ടത് ചെയ്തു തരും.ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ തേങ്ങലടക്കാനാവുന്നില്ല ആ അമ്മക്ക്. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് താനനുഭവിച്ച കാരുണ്യത്തെ കുറിച്ച് പറഞ്ഞിട്ടും മതിയാവുന്നില്ല അവര്‍ക്ക്. ആയിരക്കണക്കിന് ആളുകളാണ് ഇന്നും കൊടപ്പനക്കല്‍ […]

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണ്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52 വയസായിരുന്നു. യായ്‌ലന്‍ഡില്‍വെച്ചായിരുന്നു അന്ത്യം. 194 ഏകദിനങ്ങളില്‍ 293 വിക്കറ്റും സ്വന്തമാക്കിയിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ […]

കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ സിങ്

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റതെന്നും എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഉക്രൈനിലെ റഷ്യന്‍ ആക്രമണം ഒമ്പതാം ദിനവും […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യുനമര്‍ദ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച്,ആറ്,ഏഴ് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് […]